ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാം പ്രകരണം-പന്നിയൂർഗ്രാമം ൯൫

      പന്നിയൂർ ഗ്രാമക്കാരും അടുത്തുള്ല ശുകപുരം (ചൊവ്വരം) ഗ്രാമക്കാരും തമ്മിൽ മത്സരമാണെന്നു പറയേണ്ടതില്ലല്ലോ. സമ്പത്തുകൊണ്ടും വൃത്തികൊണ്ടും വൈദികത്വംകൊണ്ടും മറ്റും പന്നിയൂർക്കാർഅധികം യോഗ്യരാണെങ്കിലും പാണ്ഡിത്യംകൊണ്ട് ചൊവ്വരത്തുകാർ ഇവരെ കവിച്ചുവെച്ചിരുന്നു. എന്നാലും തൊട്ട ദിക്കിലൊക്കെ ഇവർ തമ്മിൽ തിരക്കിവന്നിരുന്നു.

വിദ്യാഭിവൃത്തിക്കു വേണ്ടീട്ടു് പന്നിയൂർക്കാർ ദക്ഷിണാമൂർത്തിയെ പ്രതിഷ്ടിപ്പാൻ നിശ്ചയിച്ചു നർമ്മദയിൽനിന്നു ബഹുശ്രേഷ്ഠമായ ബാണലിംഗംകൊണ്ടുവന്നു കലശം ആരംഭിച്ചു് ജലാധിവാസം ചെയ്തിരിക്കേ മറുഭാഗക്കാർ ആ ബാണലിംഗം അപഹരിച്ചു് ചൊവ്വരത്തുകൊണ്ടു് പ്രതിഷ്ഠിച്ചുവത്രെ. പിന്നെയും പന്നിയൂർക്കാർ ഭഗ്നോത്സാഹന്മാരായില്ല. ചൊവ്വരത്തുകാരെ അപേക്ഷിക്കാതെതന്നെ വിദ്യത്വം നേടുവാൻ ചോളദേശത്തുപോയി ഒരു മഹാപണ്ഡിതനായ ശാല്തരികളുടെ അടുക്കൽ പഠിച്ചു പാണ്ഡത്യം സമ്പാദിച്ചുവന്നു.

     ആ ഗുരുനാഥനു ഗുരുദക്ഷിണ എന്താണു വേണ്ടതെന്നു ചോദിച്ചതിൽ അദ്ദേഹം 'ശിഷ്യരായ നിങ്ങൾ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചു പൂജിച്ചുകൊണ്ടിരുന്നാൽ മതി' എന്നു മറുപടി പറഞ്ഞു. വീണ്ടും ചോദിച്ചപ്പോൾ ശാസ്ത്രികൾ 'ഗുരുവിനു ശിഷ്യരുടെ ഗൃഹങ്ങളിൽ ചെന്നിട്ടു് ആദരപൂർവ്വമായ സൽക്കാരമേൽക്കുന്നതു വലിയ ഒരു ഗുരുദകഷിണയാണ് ' എന്നു് ഉത്തരം പറഞ്ഞു. സുബ്രഹ്മണ്യപ്രതിഷ്ഠ കഴിപ്പാൻ ഉദ്യമിച്ച ചില ശിഷ്യർ ആ വഴിക്കുതന്നേ ശ്രേഷ്ഠബിംബം സമ്പാദിപ്പാൻ വേണ്ടി പാണ്ടിക്കു പോകയും
ചെയ്തു. മറ്റുള്ള ശിഷ്യർ തിരിയെ മലയാളത്തിലേക്കും പോന്നു.

ഇവിടെ വന്നിട്ടു ഗുരുനാഥനെ മലയാളത്തിൽ കടത്തിക്കൊണ്ടു വരുവാനുള്ള ആലോചന തുടങ്ങി. ഈ വരാഹമൂർത്തിയുള്ളപ്പോൾ ഗുരുനാഥനായ (ഭട്ട) പട്ടർക്കു ശിഷ്യഗൃഹം കാണുവാൻപോലും സാധിക്കയില്ലെന്നു തീർച്ചയാക്കി. ശിഷ്യരുടെ ഗുരുഭക്തിയും ദൈവഭക്തിയും പരസ്പരം മത്സരിച്ചു കുറച്ചുദിവസം മനസ്സിൽ വെച്ചൊരു യുദ്ധം നടത്തി. ഒടുവിൽ ഗുരുഭക്തി ജയിച്ചു., ദൈവഭക്തി ഹ്രസിച്ചു. എന്നു മാത്രമല്ല ദൈവസാനനിധ്യം കുറച്ചീലും ഗുരുസാന്നിധ്യം വരുത്തേണമെന്നു് അവർ തീർച്ചപ്പെടുത്തി അതിലേയ്ക്കു വേണ്ടുന്ന ചില സാഹസങ്ങൾ ചെയ്തും തുടങ്ങി. വരാഹമൂർത്തിയുടെ സാന്നിദ്ധ്യഹരങ്ങളായ ചില ദുഷ്കൃത്യങ്ങൾ ഗൂഢമായിട്ടു ക്ഷേത്രത്തിൽ പ്രയോഗിച്ചുതുടങ്ങിയതു് അറിഞ്ഞപ്പോൾ തന്നെ പല മഹാ ബ്രാഹ്മണരും ആ ഗ്രാമം വിട്ടു് മറ്റുള്ള ഗ്രാമങ്ങളിൽ ചെന്നുചേർന്നു. പെരുമനം,ഇരിങ്ങാലക്കുട, ഐരാണിക്കുളം, മൂഴിക്കുളം, പറവൂർ മുതലായ ദക്ഷിണഗ്രാമങ്ങളിൽ പലതിലും പന്നിയൂർ നിന്നു വന്ന ഇല്ലക്കാർ ഇപ്പോഴുമുണ്ടു്. പാഴൂർ, മുരിങ്ങോത്ത്, വെള്ളാങ്ങല്ലൂർ, മാത്തൂർ എന്നിങ്ങനെ അഷ്ടഗ്രഹത്തിൽ ഉൾപ്പെട്ട ആഢ്യഗ്രഹങ്ങൾ പന്നിയൂർഗ്പാമക്കാരായിരുന്നു. സുബ്രഹ്മണ്യവിഗ്രഹം കൊണ്ടുവരുവാൻ പാണ്ടിക്കുപോയിരുന്ന ശിഷ്യർപോലും കിഴക്കുനിന്നു മലയാളത്തിൽ കടന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/112&oldid=159727" എന്ന താളിൽനിന്ന് ശേഖരിച്ചത്