ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൬ ഗദ്യമാലിക--മൂന്നാംഭാഗം 72

              പ്പോൾ പന്നിയൂർ നടന്ന ഉഗ്രവൃത്താന്തം കേട്ടു നടുങ്ങി കിടങ്ങൂർ ക്ഷേത്രവും പ്രതിഷ്ഠിച്ചുകൂടിയതല്ലാതെ വടക്കോട്ടു (പന്നിയൂർക്കു) പോയതേ ഇല്ല. പാഞ്ഞാൾക്കാർ മുതലായ പലരും ശുകപുരം ഗ്രാമത്തിൽ ചേർന്നു. ഇരുപത്തൊന്നു ദേശികൾ, കുറുമ്പനാട്ടുകാർ, എന്നിങ്ങനെയുള്ള പലരും വള്ളിയാർ കടന്നു വടക്കോട്ടും പോകാതിരുന്നില്ല. തിരുമശ്ശേരിക്കോട്ടു രാജാവു് കോതേരിക്കൽ ആഢ്യൻ എന്ന ചിലർ എങ്ങും പോകാതെ അവിടെത്തന്നെ മൗനം ദീക്ഷിച്ചു കഴിച്ചുകൂട്ടീട്ടുണ്ടു്. 
      ഇങ്ങിനെ ഗ്രാമജനങ്ങൾ ഛിന്നഭിന്നമായി പിരിഞ്ഞുപോയിട്ടു വരാഹമൂർത്തിയുടെ സാന്നിദ്ധ്യം എന്തു ദുഷ്​കൃത്യം ചെയ്തുനോക്കിയാലും  പടുതിരി കത്തുംപോലെ അധികം ഉജ്വലിച്ചു കണ്ടിട്ടും ഗുരുഭക്തി മൂത്തു ദുർവൃത്തിയിൽ പരിണമിച്ചു വാശ വർദ്ധിച്ച് ശിഷ്യന്മാർ ഹാഹസകൃത്യങ്ങളിൽ നിന്ന് വിരമിച്ചില്ല. 'തീണ്ടാരിപ്പടുക്ക' മുതലായ പല അശുദ്ധസാധനങ്ങളെക്കൊണ്ടും വരാഹമൂർത്തിയു‌ടെ സാന്നിദ്ധ്യം കുറയാഞ്ഞപ്പോൾ അവർ കേവലം രാക്ഷസവൃത്തി അവലംബിച്ച് വരാഹമൂർത്തിയുടെ ശിരസ്സിൽ വലിയ ചെമ്പുകി‌ടാരം ചുട്ടു പഴുപ്പിച്ചു കമത്തി. അപ്പോൾ അത്യുൽക്കട കഠോരനാദത്തോടുകൂടി വരാഹമൂർത്തി സാന്നിദ്ധ്യത്തോടു പ്രത്യക്ഷത്തിൽ അടുത്തുള്ള ഒരു കുളത്തിലേക്ക് ചാടി മുങ്ങിമറഞ്ഞു. ഇപ്രകാരം ഈ മഹാപാപികൾ മഹമ്മദ് ഗസനി സോമനാഥക്ഷേത്രം നശിപ്പിച്ചതുപോലെ പന്നിയൂർ ക്ഷേത്രം നശിപ്പിച്ചു എന്ന് പറഞ്ഞാൽ തീർന്നുവല്ലോ.ഇങ്ങനെ ആ ശിഷ്യർ ഗുരുവായ പട്ടരെ മലയാളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് പാർപ്പിച്ചു.

ഈ മഹാപാപം ചെയ്ത പന്നിയൂർക്കാരെ മറ്റുള്ള ബ്രാഹ്മണരുടെ കൂട്ടത്തിൽ ചേർത്തുകൂടാ എന്ന് ചൊവ്വരത്തുകാർ മുതലായ മുതലായ മറ്റുള്ള ഗ്രാമക്കാർ തർക്കിച്ചു.മറ്റു സകല നമ്പൂരിമാരും കൂടി ഇവക്ക് ആയിരം സംവത്സരം പന്തിരോടുകൂടാ എന്നും വധിച്ചു. പന്നിയൂർ കുറ്റകാരുടെ രാജാവായ സാമൂതിരിപ്പാട് ഈ വിധി നടിത്തിച്ചു. ഉഗ്രവിക്രമനായ അന്നത്തെ ഏറാൾപ്പാട് പന്നിയൂർ ചെന്ന് ആ നമ്പൂരിമാരെ കേവലം നമ്പ്യശ്ശന്മാരെപ്പോലെയും അന്തർജ്ജനങ്ങളെ പുഷ്പിണികളെപ്പോലെയും ആക്കിവിട്ടു. അന്നുമുതൽ അവരു‌‌ടെ അന്തർജ്ജനങ്ങൾ ചേലപ്പുതപ്പും മറക്കുടയും കൂടാതെ വളരെക്കാലം നടക്കേണ്ടിവന്നു.

ഇങ്ങനെ മഹാബ്രഹ്മണരുടെ വിധിപ്രകാരം ഇവർ ആയിരം സംവത്സരം ഉഗ്രശിക്ഷ അനുഭവിച്ചതിന്നുശേഷം തൊള്ളായിരത്തി മുപ്പത്തിമൂന്നാമാ​ണ്ട് ത്യശ്ശവപേരൂർ വെച്ചു തീപ്പെട്ടു സാമൂതിരിപ്പാട്ടിലെ രാജ്യഭരണകാലത്ത് ഇവർക്കു ശാപംപോയുള്ള ഈ ശിക്ഷയിൽനിന്നു മോക്ഷം കിട്ടി എന്നുതന്നെപറയാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/113&oldid=159728" എന്ന താളിൽനിന്ന് ശേഖരിച്ചത്