ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൨ ഗദ്യമാലിക-മൂന്നാംഭാഗം

പോലും, മുഖ്യ ധാന്യം അരിയത്രേ. കോതമ്പും തെനയും തെങ്ങും പലേടത്തും ഉണ്ട്. പട്ടുപുഴുവിനെ തീറ്റുന്ന മൾബറിവൃക്ഷം ധാരാളമായി വളർത്തുന്നുണ്ട്. ജനബാഹുല്യം നിമിത്തം ദുഷ്ടമൃഗങ്ങൾ ഇല്ലെന്നുതന്നെ പറയാം.

            ചീനർ കാസ്പ്യൻ സമുദ്രത്തിന്റെ ദക്ഷിണപ്രദേശങ്ങളിൽ നിന്നും

ഏകദേശം ൪൪൦൦ സംവത്സരങ്ങൾക്കു മുമ്പിൽ വന്നവരാണെന്നു പറയുന്നു ആർയ്യൻമാർ ഇന്ത്യയിലെ പൂർവനിവാസികളെ ചെയ്തതുപോലെ ഇവർ ചീനയി ലെ പൂർവനിവാസികളെ ഓടിച്ചു കാട്ടിലേയ്ക്കു അയച്ചു.

            ചീനർ തവിട്ടുനിറവും ഉയർന്ന കവിളെല്ലുകളും ഉള്ളവരാകുന്നു. നിറു

കയിൽ അല്പം ദിക്കിൽ ഒഴികെ തലയുടെ ശേഷമുള്ള ഭാഗം മുഴുവനും ക്ഷൌ രംചെയ്യുന്നു. നിറുകയിലുള്ള കുടുമ വളരെ നീണ്ടിരിക്കും. അതിനെ സാധാ രണയായി 'പന്നിവാൽ' എന്നു അവർ വിളിക്കുന്നു. വികൃതികളായ കുട്ടി കൾ ചിലപ്പോൾ തങ്ങളുടെ ചങ്ങാതി രണ്ടാളുടെ വാലുകൾ അറിയാതെ ചെന്നു കൂട്ടിക്കെട്ടും. ഈ വാലിന്റെ അറ്റം മുറിക്ക എന്നത് അവർക്കു പര മസങ്കടമായ ഒരു കാര്യമാകുന്നു. പെൺകുട്ടികൾക്കു ഏകദേശം അഞ്ചുവയ സ്സായാൽ അവരുടെ കാലുകൾ പിന്നെ വളരാത്രിക്കത്തക്കവണ്ണം കെട്ടിമുറു ക്കുന്നു. ഇത് അവർക്കു വളരെ വേദനയ്ക്കു കാരണമാകുന്നുണ്ടെങ്കിലും ചെ റിയ പാദങ്ങൾ സ്ത്രീകൾക്കു ഏറ്റവും വലിയ ഭംഗിയാണെന്നു ചീനർ വിചാ രിച്ചുവരുന്നതിനാൽ ചിലപ്പോൾ ഒരു പെൺകുട്ടിയുടെ ഒന്നോ രണ്ടോ കാൽ വിരലുകൾ പോയാലും അതു സാരമില്ലെന്നാണ് അവരുടെ പക്ഷം. പതി വിൽ ചെറിയ പാദങ്ങളുള്ള ഒരു ബാലികയെ കണ്ടാൽ 'അവളുടെ അമ്മ എത്ര നല്ലവളായിരിക്കണം' എന്നു കാഴ്ചക്കാർ പറഞ്ഞു വിസ്മയിക്കുമത്രേ. ഭംഗിയായി മുടി കെട്ടിവയ്ക്കുന്നതിൽ ചീനസ്ത്രീകൾക്കു വളരെ ഭ്രമമുണ്ട്. തല യും മുടിയും മറ്റൊന്നിൻമേലും തൊടാതിരിപ്പാൻ മുളകൊണ്ടു ഒരുമാതിരി തല യണ ഉണ്ടാക്കി കഴുത്തിൽ വച്ചുകെട്ടി നടക്കുമത്രേ. അവസ്ഥയുള്ള ചീനസ്ത്രീ കൾ ഇതുകൂടാതെ തങ്ങളുടെ മുഖത്തു വെള്ളയോ ചുവപ്പോ ചായം തേയ്ക്കാറു ണ്ട്. സ്വർണ്ണനിറം വരുത്തേണെന്നുകരുതി ഇന്ത്യയിലെ ചില ജാതിക്കാർ സ്ത്രീകൾ ദേഹത്തിൽ മഞ്ഞൾ പൂശി മഞ്ഞപ്പിത്തം പിടിച്ചവരെപ്പോലെ കാ ണപ്പെടുന്നുണ്ടല്ലോ. ചീനയിലെ ചായപ്രയോഗമാണ് അതിലും ഭേദം.

        ചീനർ ഉണ്ണുന്നത് ഒരു അസാധാരണ സംപ്രദായത്തിലാണ്. ചോർ

ഒരു പാത്രത്തിലിട്ടു ഒരു കൈകൊണ്ടു അതിനെ താടിയുടെ കീഴെ പിടിക്കയും മറ്റേ കൈയിലുള്ള രണ്ടു കോലുകൾകൊണ്ടു ചോറു തട്ടി വായിലാക്കുകയും ചെ യ്യുന്നു. തേയിലയോ തിളപ്പിച്ചാറിയ വെള്ളമോ അല്ലാതെ പച്ചവെള്ളമോ അ വർ കുടിക്കയില്ല. അസാധാരണയായി കോഴി, താറാവ്, പന്നി ഇവയുടേ യും ചിലപ്പോൾ പൂച്ച, പട്ടി, തവള ഇവയുടേയും മാംസമോ ഭക്ഷിക്കുന്നു. മ ത്സ്യം ധാരാളമായി ഉപയോഗിക്കും. വെട്ടുകിളികളേയും പുല്ലിച്ചാടികളേയും

ചില പ്രദേശങ്ങളിൽ ചുട്ടു തിന്നാറുണ്ട്. പശുവിൻപാൽ കുടിക്കുന്നത് ദുർല്ലഭം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/139&oldid=159739" എന്ന താളിൽനിന്ന് ശേഖരിച്ചത്