ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാംപ്രകരണം-ചീനരാജ്യവും അതിലെ ജനങ്ങളും ൧൨൩

എന്നാൽ ഏറ്റവും വിശേഷമായ ഭക്ഷണമെന്ന് അവർ വെച്ചിരിക്കുന്നത് ഒരു മാതിരി മീവൽ പക്ഷിയുടെ കൂടുകൾകൊണ്ട് ഉണ്ടാക്കുന്ന സൂപ്പാകുന്നു. ഓരോ കൂടിനു ഏകദേശം അതിന്റെ തൂക്കത്തോളം വിലകൊടുക്കണം. കറു പ്പുതീനും കറുപ്പു പുകവലിയും വളരെ സാധാരണമാകുന്നു.

    ലാന്തർ വിളക്കുകൾ ഉണ്ടാക്കുന്നതിൽ ചീനർക്ക് വളരെ സാമർത്ഥ്യം

ഉണ്ട്. അവ കടലാസ്, പട്ട്, ചില്ല്, കൊമ്പു മുതലായവകൊണ്ട് അനേക വിധത്തിൽ ഉണ്ടാക്കപ്പെടുന്നു. അവയ്ക്ക് ഒരണ മുതൽ ൬൦൦ ഉറുപ്പിക വരെ വിലയുണ്ട്.

   ചീനയിലെ ദക്ഷിണനഗരങ്ങളിലെ തെരുവുകൾ സാധാരണയായി

വീതികുറഞ്ഞതും ഇഷ്ടികയൊ കല്ലൊ പതിച്ചിട്ടുള്ളതും ആകുന്നു. ചില തെരുവുകളുടെ നടുവിൽ ഒരാൾ നിന്നു കൈ രണ്ടും നിവർത്തിയാൽ ഇരുവശ വും ഉള്ള കെട്ടിടങ്ങളേ ഏകദേശം തൊടാം. വണ്ടികൾ ദുർല്ലഭമാകയാൽ വി സ്താരമുള്ള തെരുവുകൾക്ക് ആവശ്യമില്ല. വീഥികളുടെ ഇടുക്കം നിമിത്തം വെ യിൽ അവയിൽ അധികമായി കൊള്ളുകയില്ല. എങ്കിലും വടക്കൻപ്രദേശ ങ്ങളിലുള്ള തെരുവുകൾ വിസ്താരമുള്ളതും കൽത്തളമിടപ്പെടാത്തതും ആകുന്നു. എല്ലാ ചീനനഗരങ്ങളും ചുറ്റും കോട്ടകെട്ടപ്പെട്ടിട്ടുള്ളതാണ്.

  വിവാഹാചാരങ്ങൾ പല സംഗതികളിലും ഇന്ത്യയിലെപ്പോലെത

ന്നനെ ആകുന്നു. ൨൦ വയസ്സു കഴിയുന്നതിനു മുമ്പിൽ വിവാഹം ചെയ്യാത്ത പുരുഷൻമാർ ചുരുക്കം. സ്ത്രീയുടേയും പുരുഷന്റേയും ജാതകങ്ങൾ യോജിക്കു ന്നുണ്ടോ എന്നു നോക്കും. വിവാഹം നിശ്ചയിച്ചിട്ടു മൂന്നുദിവസത്തിനകം ഇ രുഭാഗക്കാരുടേയും വീട്ടിൽ വിലപിടിച്ച എന്തെങ്കിലും സാമാനം ഉടയുകയോ കളവു പോകുകയോ ചെയ്താൽ അത് ദുശ്ശകുനമായി വിവരിക്കപ്പെടുകയും ആ വിവാഹനിശ്ചയം ഉടനെ ദുർബലപ്പെടുത്തുകയും ചെയ്യും. വിവാഹകർമ്മ ത്തിനുള്ള ദിവസം നിർണ്ണയിക്കുന്നതു ജ്യോതിഷക്കാരാണ്. വിരുന്നുകൾ പു രുഷന്റെ ഭവനത്തിൽക്കൂടി അവിടെ നിന്നും സ്ത്രീയുടെ വീട്ടിലേക്കു യാത്ര പു റപ്പെടുന്നു. വഴിയിൽ ദുർഭൂതങ്ങൾ ഒളിച്ചിരുന്നു വല്ല ദോഷവും വരുത്താതി രിപ്പാൻ വേണ്ടി ഒരു വലിയ കഷണം പന്നിമാംസം മുമ്പു കൊണ്ടുപോകും. സ്ത്രീ അവളുടെ ഏറ്റവും നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് പൊൻപു ശിയ ഒരു കസേരയിന്മേൽ കയറിയിരുന്നു തന്നെത്താൻ സർവാംഗം മൂടുന്നു.അ നന്തരം ആ കസേര നാലുപേർ എടുത്ത് എല്ലാവരും ഘോഷയാത്രയായി പു രുഷന്റെ ഭവനത്തിലേക്കു തിരികെ പുറപ്പെടുന്നു. അവിടെ എത്തിയാൽ ‍ജ്വലിക്കുന്ന തീക്കനൽ നിറച്ചിട്ടുള്ള ഒരു പാത്രത്തിന്റെ മീതേക്കൂടി സ്ത്രീയെ പൊക്കി എടുത്ത് വീണ്ടും നിലത്തുവയ്ക്കുന്നു. ഇതിന്റെ ശേഷം അവൾ ഭർത്തൃ ഗൃഹപ്രവേശം ചെയ്കയും അവന്റെ സന്നിധിയിൽ സാഷ്ടാംഗമായി വീഴു കയും ചെയ്യുന്നു. അനന്തരം വധൂവരന്മാർ ഭവനത്തിലുള്ള ബലിപീഠത്തിൻമു

മ്പാകെ ആകാശം, ഭൂമി, ഇവയേയും മരിച്ചുപോയ പൂർവന്മാരേയും നമസ്ക്കരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/140&oldid=159740" എന്ന താളിൽനിന്ന് ശേഖരിച്ചത്