ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാംപ്രകരണം-ചീനരാജ്യവും അതിലെ ജനങളും

ഉഝാഹികളും സൂക്ഷ്മയുളളവരും ആകുന്നു. പക്ഷികളുടെ തൂവൽ,ക്ഷുരകന്മാ രുടെ പണിസ്ഥലങ്ങളിൽ വീഴുന്ന രോമങ്ങൾ പൊട്ടിച്ച പടക്കങ്ങളുടെ ശിഷ്ട ങ്ങൾ മുതലായവപോലും അവർ ശേഘരിച്ച വളമായി ഉപയോഗിക്കുന്നു.

    ചീനയിൽ തേയിലക്കൃഷി വളരെ പ്രധാനമാകുന്നു. അവർ അതി

നെ 'ഛാ' എന്നു വിളിക്കുന്നു. ഈ വാക്കുതന്നെ അല്പം ഭേദപ്പെടുത്തി മറ്റ നേകഭാഷകളിൽ സ്വീകരിച്ചിട്ടുണ്ട്. തേയില ആദ്യം ഇംഗ്ലണ്ടിൽ കൊണ്ടു വന്നത് ഏകദേശം ൧൬൧൫-ാമാണ്ടിലാകുന്നു.കുറേകാലത്തേക്ക് അതിനു റാത്തലിനു അഞ്ചുപവൻവരെ വിലയായിരുന്നു.

         പട്ടുനൂൽക്കുന്നതു ചീനയിൽ തേയിലക്കൃഷിപോലെതന്നെ ഒരു മുഖ്യ

തൊഴിലാകുന്നു. ആദ്യം പട്ടുനൂൽ ഉണ്ടാക്കി തുണി നെയ്ത് ഒരു ചക്രവർത്തി യുടെ പത്നിയാണുപോലും. അതിനു അവളെ ആണ്ടുതോറും ഒമ്പതാം മാസ ത്തിന്റെ ഒരു ദിവസത്തിൽ എല്ലാവരും ആരാധക്കും.

       മത്സ്യം പിടിക്കുന്ന തൊഴിലും മേൽപ്രകാരംതന്നെ മുഖ്യമാകുന്നു. ചീ

നരുടെ ഭക്ഷണസാധനത്തിന്റെ പത്തിലൊരംഴശം വെളളത്തിൽ നിന്ന് ലഭിക്കു ന്നുവെന്ന് കണക്കെടുതിരിക്കുന്നു.

           കരവാഹനങ്ങൾ,കസേര,പല്ലക്ക്, ഒരാൾ വലിക്കുന്ന വണ്ടി എ

ന്നിവകളാകന്നു. ഈ ഒടുവിൽ പറഞ്ഞതിനു 'ജിൻറിക്ഷ' എന്നാണു പേര്. ജിൻ എന്നതിനു മനുഷ്യനെന്നും ,റിക്ക് എന്നുവെച്ചാൽ ബലമെന്നും, ഷാ ശബ്ദം വണ്ടിയെന്നും അർത്ഥമാകുന്നു.ചീനക്ക് ആദ്യയം തീവണ്ടിയോട് വിരോധമായിരുന്നു. പരദേശികൾ കണ്ടുപിടിച്ചതാണത്രേ ഈ വിരോധത്തി ന്റെ കാരണം. എങ്കിലും ക്രമേണ ഈ വൈമുഖ്യം നീങ്ങി ഇപ്പോൾ തീവ ണ്ടി പല സ്ഥലങ്ങളിലും നടപ്പായിട്ടുണ്ട്. വഞ്ചിമാർഗമാണ് അധികം ജന ങ്ങൾ ഇപ്പോഴും ചീനയിൽ യാത്രചെയ്യുന്നത്. അനേകലക്ഷം ജനങ്ങൾ ആണ്ടോടാണ്ട് വഞ്ചികളിൽ താമസിക്കുന്നു.

      ചീനർക്ക് അച്ചടിച്ചതൊ,എഴുതിയതൊ ആയ എന്തിനേയും കുറിച്ച് 

വളരെ ഭക്തിയുണ്ട്. അച്ചടിച്ച കടലാസുകളെ ബഹുമാനിക്കണം എന്നുളള

കല്പന ചുമരുകളിന്മേൽ ചിലപ്പോൾ പതിക്കാറുണ്ട്. അവയിൽ താഴെ കാ

ണിക്കുന്ന സമ്മാനങ്ങളും ശിക്ഷകളും വിവരിക്കാറുണ്ട് :- ആരെങ്കിലും അച്ചടി ച്ച കടലാസ്സു ശേഖരിച്ച് അവയെ കഴുകി കത്തിക്കുന്നു എങ്കിൽ, അവനു പ ന്ത്രണ്ടുസംവത്സരത്തെ ആയുസുകൂടി കിട്ടും. അവനു ബഹുമാനവും ധനവും ഉ ണ്ടാകുന്നതിനു പുറമെ പുത്രപെംത്രന്മാർ സുക്രതികളും പിത്രഭക്തി യുളളവരും ആയിതീരും. അവനു ൫000 പുണ്യങ്ങൾ ലഭിക്കും. അക്ഷര ങ്ങൾ ഉളള കടലാസ്സു് അഴുക്കവെളളത്തിൽ ഇടുകയോ വെടിപ്പില്ലാത്ത

സ്ഥത്തു ദഹിപ്പിക്കുകയോ ചെയ്താൽ, അവനു് പാപങ്ങൾ ഉണ്ടാകും

എന്നുതന്നെയല്ല നേത്രരോഗവും അന്ധതയും ബാധിക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/142&oldid=159742" എന്ന താളിൽനിന്ന് ശേഖരിച്ചത്