ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാം പ്രകരണം അ: സ: ചില ആചാരവിശേഷങ്ങൾ

ഗാരുന്മാർ എന്ന വർഗ്ഗക്കാരുടെ വിവാഹരീതിയും നല്ല നേരംപോ ക്കുള്ളതാണ്.ഇന്ന പുരുഷൻ ഇന്നസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ള നിശ്ചയം ആദ്യമായിട്ടുതന്നെ നടക്കുന്നു.അതിന്റെ ശേ‍‍ഷം കന്യക കുറേ ഭ ക്ഷണസാധനങ്ങളുമെടുത്ത് അടുത്തുള്ള വല്ല കാട്ടിലേയ്ക്കും ഒളിച്ചോടുന്നു.അവ ളെ അന്വേ‍ഷിക്കുന്നു എന്നോ പിൻതുടരുന്നുവെന്നോ ഉളള നാട്യത്തിൽ പുരു ഷൻ പിന്നാലെ എത്തണം.കാട്ടിന്റെ ഏതു ഭാഗത്തായിരിക്കും അവൾ പോ യിരിക്കുന്നതെന്നു മുമ്പേതന്നേ അറിവുള്ളതിനാൽ,പുരുഷൻ വലിയ കഷ്ടപ്പാ ടൊന്നുമിലെന്നു പറയേണ്ടല്ലോ.മൂന്നുനാലു ദിവസങ്ങളുടെ ശേ‍ഷം രണ്ടാളും കൂടെ ആൾപ്പാർപ്പുള്ള ഇടത്തേയ്ക്കു തിരിച്ചു വരികയും അവിടെവച്ച് രണ്ടു ഭാഗക്കാരുടേയും ആളുകൾ തമ്മിൽ ഒരു യുദ്ധം അഭിനയിക്കുകയും ചെയ്തുക ഴിയുമ്പോൾ വിവാഹകർമ്മങ്ങൾ പരിപൂർണ്ണമായി.

                   മലയാ എന്നു പറയുന്നത് മദ്രാസുപട്ടണത്തിൽ നിന്നു ഉദ്ദേശം മൂന്നു
ദിവസത്തെ വഴി കുഴക്കു കിടക്കുന്ന ഒരു രജ്യമാണ്.അവിടെയുള്ള കാട്ടാള

ന്മാർക്കു ഭാര്യയെ ലഭിക്കുന്നതിനു കുറേ ഓടാതെ കഴിയുകയില്ല.വധുവരന്മാ രുടെ ആളുകൾ ആദ്യമായിത്തന്നെ ഒരു സ്ഥലത്തിൽ ഒരു സഭ കൂട്ടണം. അവരുടെ മുമ്പിൽ തറയിൽ ഒരു വലിയ വൃത്തം മുമ്പേതന്നേ വരയ്ക്കപ്പെട്ടി രിയ്ക്കും.ഇതിന്റെ ചുറ്റിലുമാണ് ഓടേണ്ടത്.കന്യക കുറേ ഓടിയതിന്റെ ശേഷം പിന്നാലെ പുരുഷനും ഓടിത്തുടങ്ങന്നു.പിടിച്ചാൽ അവൾ ഭാര്യ യായി.

                      സാംമായഡന്മാർ എന്ന ആളുകളുടെ ഇടയിൽ ബലാൽക്കാരത്തിന്റെ 

വേഷങ്ങൾ ആയ പലതും മുൻ കാലങ്ങളിൽ നടപ്പുണ്ടായിരുന്നു.ഇപ്പോൾ അധികമൊന്നും ശേഷിച്ചിട്ടില്ല.വരൻ കന്യകയുടെ അച്ഛനേയും അമ്മയേയും ഒരു ചെറിയ വടികൊണ്ടു പതുക്കെ പ്രഹരിക്കണമെന്നു മാത്രമേ ഇപ്പോൾ അവരുടെ ഇടയിൽ നിർബന്ധമുള്ളൂ.അച്ഛനും അമ്മയ്ക്കും അല്പമായിട്ടെ ങ്കിലും ഒരു ദക്ഷിണകൊടുക്കാതെ സ്ത്രീയെ കല്യാണം കഴിക്കുന്നതിൽ വെച്ച് ഇവർക്കു ഏതോ സുഖക്കേടുണ്ടന്നും തോന്നിപ്പോകുന്നു.

        ആഫ്രിക്കാരാജ്യനിവാസികളായ മാണ്ടിൻമാരുടെ ഇടയിൽ ഈ വി

ധമായ വിവാഹം നടപ്പുണ്ടെന്നു മനസ്സിലായിട്ടില്ലാതിരുന്നതിനാൽːഒരു വെള്ളക്കാരൻ അവിടെവച്ചുകണ്ട ഒരു സംഗതിയെ തെറ്റിദ്ധരിക്കുന്നതി നിടയായി.അദ്ദേഹം എഴുതിയിരിക്കുന്നതു കേൾക്കണം:”ഒരു പ്രത്യേക കന്യ കയെ വിവാഹം ചെയ്യണമെന്ന് ഒരു ചെറുപ്പക്കാരനു ഒരു മോഹമുണ്ടായി. കന്യകയുടെ മാതാവ് അവന് അനുവാദം കൊടുത്തു.ഈ സംഗതിയൊന്നും അറിയാതെ ആ സാധു യുവതി ഒരു ദിവസം സന്ധ്യാസമയത്തിൽ അരിവച്ചു കൊണ്ടു നിൽക്കുകയിൽ,ഈ പുരുഷനും മൂന്നുനാലു ആളുകളും കൂടെ ഓടിച്ചെ ന്ന് അവളെ ബലമായി പിടിച്ച് എടുത്തുകൊണ്ടു ഗമിച്ചു.കഥ മനസ്സിലാകാ

തെ അവൾ നിലവിളി കൂട്ടുകയും ചവിട്ടുകയും തൊഴിക്കുകയും ഒക്കെ ചെയ്തിട്ട് --










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/188&oldid=159753" എന്ന താളിൽനിന്ന് ശേഖരിച്ചത്