ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക- മൂന്നാംഭാഗം

കഷ്ടം ആ കന്യകയുടെ മാതാവും അവിടെയുണ്ടായിരുന്ന മറ്റു ആളുകളും ചി രിക്കുക മാത്രമാണു ചെയ്തത്.”ഇദ്ദേഹം കണ്ടതു വാസ്തവത്തിൽ അവിടെ നട പ്പായിരുന്ന ന്യായമായ വിവാഹമായിരുന്നു.അല്ലെങ്കിൽ ആ ഭവനക്കാർ അത്ര ഉദാസീനത കാണുക്കുകയില്ലായിരുന്നു എന്നുള്ളതിനു സംശയമില്ലല്ലൊ.ആ പുരുഷന്മാരെ ക്രിണിനലായി ശിക്ഷിക്കേണ്ടതാണെന്നുള്ള ധ്വരയുടെ ശുദ്ധഗതി, ആ കന്യകയ്ക്കു കൂടെയും അല്പംപോലും രുചിക്കുമായിരുന്നു എന്നു തോന്നു ന്നില്ല.

                    കന്യകയെ ബലാൽക്കാരമായി തട്ടി എടുത്തു വിവാഹം കഴിക്കുന്നു
എന്നൊരു നാട്യമാണ്, മേൽപ്പറ‍ഞ്ഞ എല്ലാജാതിക്കാരിലും നടന്നുവരുന്നത്.ഈ
ആളുകളുടെ ഇടയിൽ മാത്രമല്ല ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള അ

നേകം അപരിഷ്കൃതസമുദായങ്ങളിൽ ഈ കാപട്യം നടത്തപ്പെടുന്നുണ്ട്.ഈ ആചാരം എങ്ങിനെ ഉത്ഭവിച്ചു എന്നാണ് ഇനിയും ചിന്തിപ്പാനുള്ളത്.

                            ഈ ആചാരം എങ്ങനെ ഉത്ഭവിച്ചു എന്നു ശരിയായി മനസ്സിലാ

കണമെങ്കിൽ വേറെ ഒരു സംഗതി ആദ്യമായി അറിയപ്പെടേണ്ടതുണ്ട്.മേൽ ദൃഷ്ടാന്തീകരിക്കപ്പെട്ട സമുദായങ്ങളെക്കാൾ നീചാവസ്ഥയിൽ ഇരിക്കുന്ന സമു ദായങ്ങളിൽ നടപ്പായിരിക്കുന്ന വിവാഹരീതിഎങ്ങനെയെന്നുള്ളതിനെപ്പറ്റി വല്ല അറി വും നമുക്കു ലഭിച്ചിട്ടുണ്ടോ? അത്യന്തം നീ‍ചങ്ങളായ സമുദായങ്ങളിൽ നടപ്പാ യിരിക്കുന്ന വിവാഹരീതിമനസ്സിലാകയാൽ,സമുദായം അഭിവൃദ്ധിയെ പ്രാ പിക്കുന്നതിനോടുകൂടെ വ്യാജയുദ്ധസമ്മിശ്രമായ വിവാഹാചാരം ഉണ്ടാകുവാൻ വല്ല മാർഗ്ഗവുമുണ്ടോ എന്നു യുക്തിപൂർവ്വം നമുക്കു ആലോചിക്കാവുന്നതാണല്ലോ.

                          അതിനീചങ്ങളായ സമുദായങ്ങളെപ്പറ്റി അനേകം സംഗതികൾ ഇ

നിയും അറിയപ്പെടാനുണ്ടെങ്കിലും,അതുകളെപ്പറ്റി നാം കേവലം അജ്ഞന്മാ രല്ല.പഴയകാലങ്ങളിൽ ജീവിച്ചിരുന്ന ചരിത്രകാരന്മാരിൽ നിന്നും ദ്വീപാന്തര നിവാസികളായ കിരാതന്മാരുടെ ഇടയിൽ പരിശോധല നടത്തീട്ടുള്ള കടൽ സ‍‍ഞ്ചാരികളിൽനിന്നും, അപരിഷ്കൃതസമുദായങ്ങളെപ്പറ്റി ദിവസംപ്രതി എ ന്നപോലെ നമുക്കു അറവു അധികപ്പെടുന്നുണ്ട്.ഇങ്ങിനെയുള്ള യാതൊരു മാ ർഗ്ഗത്തൂടെ നോക്കിയാലും, അപരിഷ്കൃതന്മാരുടെ വിവാഹത്തെപ്പറ്റി നമു ക്കു അറിവു വരുന്നതു വിസ്മയജനകമായ ഒരു വാസ്തവമത്രെ.അന്യോന്യം അനു രാഗത്തോടുകൂടി ജീവിതകാലത്തെ നയിച്ചുകൊള്ളാമെന്നു പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു അന്യോന പ്രതിജ്ഞയാകുന്നവയെല്ലാം വിവാഹകമ്മാനുഷ്ഠാനത്തി ന്റെ ഫലമായി ഉണ്ടാകുന്നതെന്ന് നാം സാധാരണ ധരിക്കുന്നത്.എന്നാൽ ഇങ്ങനെ ഒരു നടപ്പോ അഭിപ്രായമൊ ഒന്നും അതി നീചന്മാരായ കിരാ തന്മാരുടെ ഇടയിൽ ഇല്ല. പാണ്ടിയിൽ നിന്ന് കുറച്ചുകിഴക്കുകിടക്കുന്ന ഒരു ദ്വീപസംഘമാകുന്നു ആൻഡമാൻ എന്നു വിളിക്കപ്പെടുന്നത്.ഒരു കുട്ടി ജനിച്ചു

കുറച്ചു പ്രായം ആയാൽ ഉടനെ പുതിയ സംബന്ധം അന്വേഷിച്ചു ഭാര്യാഭർത്താ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/189&oldid=159754" എന്ന താളിൽനിന്ന് ശേഖരിച്ചത്