ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാം പ്രകരണം അ: സ: ചില ആചാരവിശേഷങ്ങൾ

ക്കന്മാർ പിരിയുകയാണ് ആ ദിക്കിൽ പതിവ്.അമേരിക്കാഭൂഖണ്ഡത്തിന് അടുക്കലുള്ള ചാർലട്ടിദ്വീപനിവാസികളുടെ ഇടയിൽ വിവാഹം എന്നു ഒരു ഏർപ്പാടു കേട്ടുകേൾവിപോലും ഇല്ല.ഒരു വർഗത്തിൽപ്പെട്ട ഒരു സ്ത്രീ അ തേ വർഗ്ഗത്തിൽപ്പെട്ട സകല പുരുഷന്മാരുടേയും ഭാര്യ എന്നാണ് അവരുടെ വിചാരം.ആസ്ത്രേലിയന്മാരുടെ ഇടയിൽ ഒരുവിധമായ വിവാഹബന്ധം ഇപ്പോൾഉണ്ടെങ്കിലും പഴയ കാലങ്ങളിൽ ഇങ്ങനെ ഒരേർപ്പാടു ഇല്ലായിരു ന്നുഎന്നാണ് ആ ദിക്കുകളിൽ ഇപ്പോൾ നടപ്പായിരിക്കുന്ന പാരമ്പർയ്യംകൊ ണ്ടു മനസ്സിലാക്കേണ്ടിയിരിക്കുന്നത്.അവരെപ്പറ്റി പ്രത്യേകം ആന്വേഷ ണം നടത്തീട്ടുള്ള വിദ്വാന്മാർ അനേകമുണ്ട്.അവർ പറയുന്നത്,പഴയ കാലങ്ങളിൽ ആസ്ത്രേല്യൻമാർ,കുമിട്ടി ക്രോക്കി എന്നു രണ്ടു വർഗ്ഗക്കാരായി വി ഭജിക്കപ്പെട്ടിരുന്നു എന്നും, കുമിട്ടിവർഗ്ഗത്തിൽപ്പെട്ട ഒരു സ്ത്രീ എല്ലാ കുമിട്ടൻമാ രാലും സ്വീകാര്യമായിട്ടും ആയിരുന്നു അവർ ഗണിച്ചിരുന്നതെന്നും ആകുന്നു. ആസ്ത്രേല്യൻമാരുടെ ഈ മര്യാദ മനസ്സിലായിട്ടില്ലാഞ്ഞതിനാൽ മിസ്റ്റർ ബൽ മർ എന്ന മിഷ്യനറിക്ക് ഒരിക്കൽ ഒരു അബദ്ധം പറ്റുകയുണ്ടായി.ആ ദി ഗ്വാസികളോടു നല്ലവണ്ണം പരിചയപ്പെടണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടെ, ഇ ദ്ദേഹം ആ ദിക്കുകാരിൽ ഒരുവന്റെ സാഹോദരത്വം ലഭിക്കുന്നതിനായി അവ രുടെ പ്രമാണപ്രകാരമുള്ള ഒരു കർമ്മത്തിൽ സംബന്ധിച്ചു.പിന്നെയൊരിക്കൽ ആ മനുഷ്യന്റെ ഭാര്യയെ കണ്ടപ്പോൾ ഈ മിഷ്യനറി, കുശലപ്രശ്നമായിട്ട് ഞാനും നിങ്ങളുടെ ഭർത്താവും സഹോദരന്മാരായിരിക്കുകയാൽ നിങ്ങൾ എനി ക്ക് സഹോദരിയാണ് അല്ലേ എന്നു പറഞ്ഞു.അതിനു അവൾ പറഞ്ഞ മറു പടി അങ്ങനെ അല്ല ഭർത്തൃസഹോദരനായ അങ്ങ് എന്റെ ഭർത്താവാണ് എ ന്നായിരുന്നു.പിന്നെ അന്വേഷിച്ചപ്പോഴാണു സായ്പിനു സംഗതി മുഴുവൻ മ നസ്സിലായത്.ആ പ്രത്യേകമനുഷ്യന്റെ സഹോദരനായി ഭവിച്ചതിനാൽ മിഷ്യനറി ആ സ്ത്രീയുടേയും ആ സ്ത്രീയുടെ നാമത്തോടുകൂടിയ അന്യസ്തീകളുടേ യും ഭർത്താവായി ആ ദിഗ്വാസികളാൽ ഗണിക്കപ്പെട്ടിരുന്നു.

                               നീചസമുദായങ്ങളിൽ വിവാഹബന്ധം എത്ര അനിശ്ചിതാവസ്ഥയി

ലാകുന്നു ഇരിക്കുന്നതു എന്നുള്ളത്, പാസിഫിക്കുസമുദ്രത്തിലുളള സാൻ‍‌‍ഡ്വി ച്ചന്മാരുടെ ഭാഷയിൽനിന്നും അനുമാനിക്കപ്പെടാം.ഈ ഭാഷയിൽ

                       കൊയികാനാ എന്നു പറഞ്ഞാൽ
       പുത്രൻ 
      സോദരീപുത്രൻ
      സോദരപുത്രൻ
      സോദരപുത്രന്റെ പുത്രൻ
      സോദരപുത്രീപുത്രൻ

സോദരീ പുത്രന്റെ പുത്രൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/190&oldid=159755" എന്ന താളിൽനിന്ന് ശേഖരിച്ചത്