ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക-മൂന്നാംഭാഗം


      സോദരീപുത്രിയുടെ പുത്രൻ
      മാതൃസോദരീ പുത്രന്റെ പുത്രൻ
      മാതൃസോദരപുത്രന്റെ പുത്രൻ
                      വഹാന എന്നു പറഞ്ഞാൽ
      ഭാര്യ
      ഭാര്യാസോദരി
      സോദരന്റെ ഭാര്യ
      ഭാര്യാസോദര ഭാര്യ
      പിതൃസോദരപുത്രന്റെ ഭാര്യ
      പിതൃസോദരീപുത്രന്റെ ഭാര്യ
      മാതൃസോദരീ പുത്രന്റെ ഭാര്യ
      മാതൃസോദര പുത്രന്റെ ഭാര്യ

ഈ അർത്ഥങ്ങളെല്ലാമുണ്ടു്.ഒന്നാമത്തെ പത്തിയിൽ സൂചിപ്പിക്കപ്പെടുന്ന എ ല്ലാ ആളുകളേയും കുറിക്കുന്നതിനു് ഒരു പദം മാത്രവും ആവിശ്യമുള്ള ഈ സാൻഡ്വിച്ചന്മാരുടെ ഇടയിൽ നടപ്പായിരിക്കുന്ന വിവാഹാചാര സംബന്ധമായ സാമുദായിക പ്രമാ ണം എത്രയും അവ്യവസ്ഥിതമായിരിക്കുമെന്ന് ഊഹിക്കപ്പെടാവുന്നതാണ ല്ലൊ.ഒരു സ്ത്രീക്കു ഭർത്താക്കന്മാരും ജ്യേഷ്ഠത്തി അനുജത്തിമാരും ഉണ്ടായിരി ക്കുമെങ്കിലും ഭർത്തൃസോദരസ്ഥാനത്തിൽ ഒരുവൻ ഉണ്ടായി എന്നു വരികയി ല്ല.അതുപോലെ തന്നെ പുരുഷന്മാർക്കും ഭാര്യമാരും അളിയന്മാരും ഉ ണ്ടായിരിക്കുമെങ്കിലും ഭാര്യാസോദരിപദത്തിൽ ഒരുവൾ ശേഷിച്ചു എന്നു വരികയില്ല.ഒരു വംശത്തിൽപ്പെട്ട സ്ത്രീപുരുഷന്മാർ തമ്മിൽ, സൃഷ്ടിയാൽ ത്തന്നെ ഭാര്യാഭർത്തൃസംബന്ധം ഉള്ളതായിട്ടാണു് ഇവരുടെ സങ്കല്പം എന്നു തോന്നിപ്പോകും.

            ഈ അവസ്ഥയിൽനിന്നു സമുദായം സംസ്ക്കരിക്കപ്പെട്ട്, പുരുഷന്മാർ 

ഏകഭാര്യാവ്രതന്മാരായും സ്ത്രീകൾ ഏകപുരുഷപ്രേമകളായും ഇരിക്കുന്ന ഇ പ്പോഴത്തെ പരിഷ്കൃതാചാരം എങ്ങനെ ഉണ്ടായി എന്നാണു് ഇവിടെ സ്വാ ഭാവികമായി ജനിക്കുന്ന ഒരു ചോദ്യം.ഇതിനു മറുപടിയെന്താമെന്നു ഇനിയും ചിന്തിക്കാം.

                നീചസമുദായങ്ങളിൽ നടപ്പായിരിക്കുന്ന അനിശ്ചിതവിവാഹാവസ്ഥ

,സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അനിഷ്ഠകരമായിരിക്കുമെന്നു ന്യായ മായി വിചാരിക്കപ്പെടാം.എല്ലാവരുടേയും ദാസ്യവൃത്തിയോടുകൂടെയും സംര ക്ഷണത്തിനു ഒരു പ്രത്യേകപുരുഷൻ ഇല്ലാതെയും,ആ കാലങ്ങളിൽ സ്ത്രീകൾ വളരെ ബുദ്ധിമുട്ടിയിരുന്നിരിക്കണം. അതുപോലെ തന്നെ തങ്ങളുടെ സ്വന്ത ദേഹരക്ഷയ്ക്കും പ്രത്യേകിച്ച് ഒരു സ്ത്രീയല്ലായ്കയാൽ പുരുഷന്മാർക്കും

നേരിട്ടിരുന്ന അസ്വാസ്ഥ്യം ചില്ലറയായി ഇരുന്നിരിക്കുകയില്ല.ഈ പ്രായാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/191&oldid=159756" എന്ന താളിൽനിന്ന് ശേഖരിച്ചത്