ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാംപ്രകരണം---അ:സ: ചില ആചാരവിശേഷങ്ങൾ


സങ്ങളെ പരിഹരിക്കുന്നതിനായി, ഒരു സ്ത്രീയും പുരുഷനും അന്യോന്യം അനുരാഗത്തോടുകൂടെ താമസിച്ചു തുടങ്ങുന്നതായാൽ ആ ജാതിക്കാർ മുഴുവനും അവർക്കെതിരായി ശണ്ഠയ്ക്കു പുറപ്പെടുകയും ചെയ്യും. ഇങ്ങനെ കഴങ്ങുന്ന സന്ദർഭത്തിൽ ഒരുവൻ സമീപത്തിലുള്ള വേറൊരു വർഗ്ഗക്കാരിൽ നിന്ന് ഒരു സ്ത്രീയെ അടിമയായി പിടിച്ചുകൊണ്ടു വരുന്നതിനു സംഗതിയായി എന്നിരിക്കട്ടെ. അടിമയെ കൊല്ലുന്നതിനുകൂടെയും അക്കാലങ്ങളിലെ നിയമപ്രകാരം ജേതാവിന്നു സ്വാതന്ത്ര്യമുള്ളതിനാൽ ആ സ്ത്രീ സമുദായത്തിന്റെ പൊതുസ്വത്താണെന്നോ സമുദായത്തിലേയ്ക്കു വിടപ്പെടണമെന്നോ ആരെങ്കിലും വാദിച്ചു തുടങ്ങുകയില്ല. അവൾ ജേതാവിന്റെ സ്വന്തം ഭാർയ്യയായി താമസിക്കുന്നതിൽ വൈമുഖ്യം നടിക്കുന്നതിനു് ആർക്കും അവകാശമില്ലാത്തതാണല്ലാം. ആ സ്ത്രീ അടിമയാണെന്നു് ഒരു ആക്ഷേപം ഉണ്ടായിരിക്കും എന്നുള്ളതിനു സംശയമില്ല. എന്നാൽ ഒരു പ്രത്യേകപുരുഷനെ രക്ഷകനായിട്ടും, ഭർത്താവ് ഒന്നു മാത്രം ആയിരിക്കുകയാൽ ദാസ്യവൃത്തി ലഘുവായിട്ടും ലഭിച്ചിരിക്കുന്ന ഇവൾ, സ്വതന്ത്രകളായ അന്യസ്ത്രീകളെക്കാൾ വാസ്തവത്തിൽ ഭാഗ്യവതിയായിട്ടാണ് പരിണമിക്കുന്നതു്. തന്നെമാത്രം ആശ്രയിച്ചിരിക്കുന്ന ഈ സ്ത്രീയോടു സമുദാ യസ്വത്തുക്കളായ അന്യസ്ത്രീകളോടുള്ളതിനേക്കാൾ പുരുഷന്നു കൂറു വർദ്ധിച്ചുവരുന്നതും സ്വാഭാവികമാണ്. ഈ സൌകയ്യത്തെ അനുഭവുക്കുന്നതിനു് ആഗ്രഹമുള്ള പുരുഷന്മാർ കാലക്രമേണ പലരുണ്ടാവുകയും, അവർ അന്യവംശങ്ങളിൽ നിന്നു് സ്ത്രീകളെ മോഷ്ടിച്ചോ ബലാൽക്കാരമായോ കൊണ്ടുപോരുന്നതിനു് ഉത്സാഹിച്ചു തുട ങ്ങുകയും ചെയ്യാതിരിക്കുകയില്ല. എന്നാൽ തങ്ങളുടെ സ്ത്രീകളെ അന്യവംശക്കാർ അടിമകളായി കൊണ്ടു പോകുന്നതു തങ്ങൾക്കു മാന-ഹാനിയാണെന്നുള്ള അഭിമാനംമൂലം, സ്ത്രിപക്ഷക്കാർ നിശ്ചയമായും ശണ്ഠയ്ക്കു പുറ പ്പെടുന്നതാകയാൽ, ഭാർയ്യാപഹരണം സംബന്ധിച്ച് യുദ്ധങ്ങളും അവശ്യം ഉണ്ടാകുന്നതായിരിക്കുമെന്നും അനു മാനിക്കാം.

                        ഇങ്ങനെ  പുരുഷന്മാർ  കൂട്ടംകൂട്ടമായി   അന്യ

സമുദയങ്ങളോടു മത്സരിക്കുകയും സ്ത്രീകളെ അപഹരിച്ചു ഓരോരുത്തരും സ്വന്തഭാർയ്യമാരായി രക്ഷിക്കുകയും കുറെ കാലമായി നടന്നുവന്നു എന്നി രിക്കട്ടെ. ഇങ്ങനെ അടിമകളായി പിടിക്കപ്പെടുന്ന സ്ത്രീകൾവാസ്തവത്തിൽ സൌഭാഗ്യവതികളാകുന്നു എന്നു ള്ളതു വേഗത്തിൽ നാടൊക്കെയും പ്രസിദ്ധമാകാതിരിക്കുകയില്ല. എല്ലാവർക്കും ദാസ്യവൃത്തിയോടു കൂടിയി രിക്കേണ്ടാത്ത സ്വതന്ത്രകളായ സ്ത്രീകൾ കൂടെയും അന്യവംശജന്മാരായ പുരുഷന്മാരാൽ അടിമകളായി പിടിക്കപ്പെടു-ന്നതിനു് ആഗ്രഹിച്ചുതുടങ്ങി എന്നും വരാം. ഒരു സ്ത്രീയെ ഹരിക്കുന്നതിനു് അന്യഗോത്രത്തിൽ പെട്ട വനായ ഒരു യുവാവു തരംനോക്കി വരുന്ന അവസരത്തിൽ അവളെ മനസ്സോടെ വിട്ടുകൊടുപ്പാൻ ചാർച്ച

ക്കാർ സന്തോഷമുള്ള വരായിട്ടുതന്നെ ഇരുന്നേയ്ക്കാവുന്നതുമാ-ണ്. എന്നാൽ തങ്ങളുടെ വംശത്തിൽപ്പെട്ട ഒരു സ്ത്രീയെ അന്യവംശത്തിലേയ്ക്കു അടിമയായി അയച്ചുകളഞ്ഞു എന്നു ആക്ഷേപം ഉണ്ടാകാത്തെ നോട്ടം. ഈ ഉദ്ദേശത്തോടുകൂടെ പുരുഷപക്ഷക്കാർക്കെതിരായി ആയുധങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/192&oldid=159757" എന്ന താളിൽനിന്ന് ശേഖരിച്ചത്