ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക-----മൂന്നാംഭാഗം

ളുമായി എതിർത്തു പോരിനു ഒരു യുദ്ധം ചെയ്തന്നുവരുത്തി തോൽവി ഭവിച്ചു എന്ന വ്യാജേന സ്ത്രീകളെ വിട്ടുതുടങ്ങി. ഇങ്ങിനെ പലസ്ഥലങ്ങളിലും നടന്നു തുടങ്ങിയപ്പോൾ, സ്ത്രീകൾ അന്യവംശങ്ങളിലേയ്ക്കു പോകുവാൻ സംഗതിയാകുന്നതു ചാർച്ചക്കാരുടെ അറിവോടും മനസ്സോടും കൂടി ആണെന്നുള്ള വാസ്തവം എല്ലാവർക്കും അറിവുള്ള ഒരു രഹസ്യമായി ഭവിച്ചു ചുരുക്കിപ്പറയാമല്ലൊ. മുൻ കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന പുരുഷൻ നിശ്ചിതസമയത്തു സ്ത്രീയെ കൊണ്ടുപോവായി വരികയും, അപ്പോൾ സ്ത്രീപക്ഷക്കാർ മത്സരത്തിന്റെ ചില നാട്യങ്ങൾ ഒക്കെയും കാണിക്കുന്നുള്ളതു കാലക്രമേണ വിവാഹകർമ്മത്തിൽ ചെയ്യപ്പെടേണ്ട ഒരു ആചാരമായി പരിണമിച്ചു.


                     വിവാഹകർമ്മസംബന്ധമായി  സ്ത്രീപക്ഷക്കാരും  പുരുക്ഷപക്ഷക്കാരും  തമ്മിൽ  ഒരു  ആയോധനാഭിനയം  നടക്കേണ്ടതാണെന്ന്  മിക്ക  അപരിഷ്കൃതസ  മുദായങ്ങളിലും   ഒരു  പ്രമാണമുണ്ടാ യതിനുമേൽ    വിവരിക്കപ്പെട്ട  കാരണമാകുന്നു  ഇപ്പോൾ  മിക്ക  സാമുദായിക ശാസ്ത്രജ്ഞന്മാരും സമ്മതിച്ചു  വന്നിരിക്കുന്നതു്. പേരിന്നു  മാത്രം  വരൻ  കന്യകയുടെ  അച്ഛനമ്മമാരെ  കമ്പുകൊണ്ടിക്കുക, കന്യകയെ  എടുത്തുകൊണ്ടോടുക, ഓടിപ്പിടിക്കുക  എന്നിതുകളെല്ലാം  കാണപ്പെടുന്നതു  മുമ്പൊരു  കാലത്തിൽ  വാസ്തവത്തിൽ  നടക്കേണ്ടതായിരുന്ന  യുദ്ധംവേഷമാത്രമായി  ഭവിച്ചതിന്റെശേഷം  വിവിധപ്രകാരങ്ങളിൽ  വികസിച്ചതിന്റെ  ഫലങ്ങളായിട്ടാണ്  എന്നുള്ള  വിദ്വജ്ജനമതം  സയുക്തികമായിരിക്കുന്നു  എന്നും  സമ്മതിക്കപ്പെടേണ്ടതു  തന്നെ.  വിവാഹം  കഴിഞ്ഞാൽ  ഉടനെ  വധൂവരന്മാർ  ബന്ധുജനങ്ങളെ  വെടിഞ്ഞ്  ഒന്നുരണ്ടുമാസക്കാലത്തേയ്ക്കു  ദൂരെ

യുള്ള വല്ല പട്ടണങ്ങളിലും പോയി താമസിക്കുകയും ഇതിനായി പുറപ്പെടുന്ന അവസരത്തിൽ അവരെ ഭവനത്തിൽ ഉള്ള മററാളകൾ ചേർന്നു പഴയ ചെരിപ്പുകൾ കൊണ്ടു എറിയുകയും ചെയ്യുന്ന ഒരു പതിവ് ഇ ന്നും സായ്പന്മാരുടെ ഇടയിൽ നടപ്പുണ്ട്. വരൻ സാക്ഷാൽ ഏറും തല്ലുംകൊണ്ടു കന്യകയെ ബന്ധുജന ങ്ങളിൽ നിന്നു ബലാൽക്കാരമായി പിടിച്ചുകൊണ്ടുപോകേണ്ടതായിരുന്ന ഒരു കാലം ആംഗലസമുദായത്തിന്റെ പരിണാമപദ്ധതിയിലും ഉണ്ടായിരുന്നു എന്നാണ് ഈ ആചാരത്തിൽ നിന്നുപല വിദ്വാന്മാരും അനുമാനി ച്ചിരിക്കുന്നതു്. മലയാളത്തുള്ളന സ്രാണിമാപ്പിളമാരുടെ ഇടയിൽ വധൂവരന്മാരെ പഴത്തോലുകൊണ്ടുംമറും എറിയു ന്നതായ ഒരു സന്ദർഭം ഉണ്ടെന്നുള്ളതു പ്രസിദ്ധമാണല്ലോ.ഞായറാഴ്ച്ച ആരംഭിക്കുന്ന വിവാഹോത്സവം അവസാ നിച്ചു വധു ഭർത്തൃഗൃഹത്തിലേക്ക് പുറപ്പെടേണ്ടതായ വ്യാഴാഴ് ചദിവസത്തിനു തലേരാത്രിൽ ആളുകൾ ഉറക്കമൊ ഴിഞ്ഞിരുന്നു ചെയ്യുന്ന അനുഷ്ഠാനങ്ങളും പാട്ടും കുരവും ഏറും ബഹളവും എല്ലാം അപരിഷ് കൃതസമുദാങ്ങളിൽ വാസ്ത വത്തിൽ നടക്കേണ്ടതായ യുദ്ധത്തിന്റെ സ്മാരകങ്ങളായിരിക്കുന്ന നിർദ്ദോഷശകലങ്ങൾ ആകുന്നു എന്നു അഭിപ്രാ യപ്പെ‌ടാമെന്നുകൂടെയും ഈ അവസരത്തിൽ ഒരുവന്റെ ഹൃദയത്തിൽ പ്രബലമായി ദ്യോതിക്കാതിരിക്കുകയില്ല.

ഭാഷാപോഷിണി ഒ.എം.ചെറിയാൻ ബി.എം.എൽ.റ്റി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/193&oldid=159758" എന്ന താളിൽനിന്ന് ശേഖരിച്ചത്