ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം പ്രു--പ്ര അഭിപ്രായം

തീരങ്ങളിലും നിവസിച്ചു. സമുദ്രത്തെക്കുറിച്ചും കപ്പൽയാത്രയെക്കുറിച്ചും കപ്പൽവഴിയായിനടന്ന കച്ചവ‌ത്തെക്കുറിച്ചും ഋക്കുകളിൽ പലഘട്ടങ്ങളിലും പ്രസ്താവിച്ചിരുന്നതുകൊണ്ടു് ആർയ്യന്മാർ സിന്ധുവിന്റെതീരത്തിലുടെ അതിന്റെ അഴിമുഖത്തു എത്തി സമുദ്രത്തിന്റെജ്ഞാനം സംമ്പാദിച്ചു എന്നു നിശ്ചയിക്കാം. എന്നാൽ സമുദ്രത്തെ പ്രത്യക്ഷമായിക്കാണാതെ ശ്രോത്രപരമ്പരയാ കേട്ടു് സമുദ്രത്തെക്കുറിച്ചള്ള ഒരു ജ്ഞാനം ഇവർക്കു സിദ്ധിച്ചു എന്നു ചിലപാശ്ചാത്യപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇതിന്റെ യാഥാർഥ്യം ഇവിടെ നിർണ്ണയിക്കുന്നതു പ്രകൃതവിഷയത്തിനു സംബന്ധിക്കാത്തതുകൊണ്ടുവിട്ടിരിക്കുന്നു. ഋഗ്വേധം (൧൧൧൫൩൧൪) കീകടന്മാരെക്കുറിച്ചു പ്രസ്താവിക്കുന്നു. ഇവർ അനാർയ്യരായ ഒരു ജാതിയെന്നും ഇവരുടെവാസസ്ഥലം കോസലഋഗ്വേതത്തിന്റെ ഖിലത്തിൽ ഗംഗാ യമുനാനജികൾവന്നുകൂടുന്നു സംഗമമായ പ്രയാഗത്തെ പറയുന്നതുകൊണ്‌ടു ആർയ്യന്മാരുടെ അധിവാസത്തിന്റെ കഴിക്കെ അതിർത്തി അല്ലഹാബാദ എന്നു് ഇപ്പോൾ പേർവിളിക്കുന്ന പ്രയാഗം ആയിരിക്കാൻ സംഗതിയുണ്ട് ഇങ്ങനെഋഗ്വേതത്തിൽ പരഞ്ഞസ്തലങ്ങളുടെയും നദികളുടെയും പേരുകളിൽ നിന്നും മന്ത്രദ്രഷ് ടാക്കളായ ഋഷികളുടെ കാലത്തുആർയ്യന്മാർക്കു നമ്മുടെരാജ്യമായ ഈദേശത്തിന്റെ എത്ര അറിവുണ്ടായിരുന്നു എന്നു നിശ്ചയിച്ചതിന്റെ ശേഷം അവർ എന്തു ചെയ്തു എന്നു ആലോചിക്കാം ഋഃഷികൾ നിവസിച്ചുരന്ന ഈ പുണ്യഭൂമിക്കു മനുധർമ്മസാസൂത്തിൽ ബ്രാഹ്മണർഷിദേശം എന്നാകുന്നുപേ(ബ്രഹ്മാഅതായതു വേദമന്ത്രം ആ വേദ മന്ത്രങ്ങളെക്കണ്ടുപിടിച്ച ഋഷികൾ നിവസിക്കുന്ന സ്ഥലം ആകുന്നു ബ്രഹ്മർഷിദേശം)


ഈ പുണ്യഭൂമിയിൽ നിവസിക്കുന്ന കാലത്തു ഋഷിൾ മന്ത്രങ്ങളെ കണ്ടുപിടിക്കുകയും സൃഷ്ടിപദാർത്തങ്ങളുടെ ആവിർഭാഴ തിരോഭാവങ്ങളിൽ നിന്നു ജഗന്നശ്വരത്തെ നിശ്ചയിക്കയും ജഗന്നിയന്താവായി അഖണ്ഡാനന്ത സ്വരൂപിയായ അനാദ്യനന്തനായിരിക്കുന്നു ഈശ്വരനെ സാക്ഷാൽകാരേണ അറിയുന്നതാകുന്നു അത്ത്യുത്തമമായ ധർമ്മം എന്നു എന്നു പ്രതിപാതിക്കയും ബാഹ്യവിഷയങ്ങളായ് അത്യാസക്തിയോടുകൂടി ചെന്നുചാടുന്ന ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്നു വ്യാപർപ്പിച്ചു അവയുടെ വൃത്തികളെ നിരോധിച്ചു ചിത്തത്തിനസ്വാസ്ഥ്യവും ശാന്തിയും വരുത്തി വിരക്തനായി ശ്രവണം,മനനം,നിദിദ്ധ്യാസംഎന്നിവയിൽ അന്തകരണത്തിന്റെ മാലിന്യം കളഞ്ഞു അകർദ്ദമമായ നിശ്ചലമായിരിക്കുന്ന സലിലത്തിൽ സൂർയ്യൻ സംപൂർണ്ണമായ പ്രതിബിംബിക്കും പോലെ സ്വാത്മവിങ്കൽ പ്രതിഫലിക്കുന്ന വിധത്തിൽ ദ്യാനിച്ചു് ആത്മൈകജ്ഞാനം സമ്പാതിച്ചു ജീവൻമുക്തനാകുന്നതാകുന്നു പരമപുരുഷാർഥം എന്നു സ്ഥാപിക്കയും ചെയ്തു. ഇതാകുന്ന വേദശാസ്ത്രങ്ങളുടെ മുഖ്യതത്വം ഈപരമസ്രേയസത്തെ പ്രാപിപ്പാനുള്ള മാർഗ്ഗങ്ങളാകുന്നു വർണ്ണാശ്രമധർമ്മൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/198&oldid=159763" എന്ന താളിൽനിന്ന് ശേഖരിച്ചത്