ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക--മൂന്നാംഭാഗം

കന്മാർ കപീശ്വരന്മാരല്ലെന്നു ആശ്വാസം ഉണ്ടാക്കുന്നു.മനുഷ്യന്റെ സകലവിധോന്നതിക്കും കാരണം ഭാഷയാകുന്നു.ജ്ഞാനവിഷയങ്ങളായ രണ്ടു പദാർത്ഥങ്ങളെ സാദൃശ്യപ്പെടുത്തി അവ തമ്മിലുള്ള സാമ്യാസാമ്യങ്ങളെ നിശ്ചയിക്കുന്നതാകുന്നു വിചാരം; പല വസ്തുക്കൾക്കു ഏതെങ്കലിം ഒരു വിഷയത്തിൽ സാമ്യമുണ്ടങ്കിൽ ആ സാമ്യഹേതുവായി ആ വസ്തുക്കളെല്ലാം ഒരു വർഗ്ഗത്തിൽ ചേരും. ഈ വർഗ്ഗത്തിനു് ജാതി എന്ന് പേർ. ഒരു വസ്തു ഒരു ജാതിയിൽ ചേർന്നതോ അല്ലയോ എന്നതിനെ കാണിക്കുന്ന മാനസിക വ്യാപാരം വിരാരമാകുന്നു. ഈവിചാരത്തെഭാഷയിൽ വീക്കുകളെക്കൊണ്ടു പ്രദർശിപ്പിക്കുന്നതു വാചകമാകുന്നു.അതുകൊണ്ടു വിചാരത്തിനും വാക്കിന്നും തമ്മിൽ അന്യോന്യാശ്രയഭാവമുണ്ടു്. വാക്കുകൂടാതെ വിചാരവും വിചാരം കൂടാതെ വാക്കും ഉണ്ടാകുന്നതല്ല. നമ്മുടെ മുമ്പിൽ ഒരു മരം നിൽക്കുന്നതായാൽ നമ്മുടെ ഇന്ദിയങ്ങൾക്കും മരത്തിന്നും സംയോഗമുണ്ടായി ഇന്ദ്രിയങ്ങൾ മൂലമായി നമുക്കു പ്രത്യക്ഷാനുഭവം അല്ലെങ്കിൽ പ്രത്യക്ഷജ്ഞാനം ഉണ്ടാകുന്നു. ഇങ്ങനെയുള്ള അനേകം വൃക്ഷങ്ങളുടെ ജ്ഞാനം പലപ്രാവശ്യവും പല സമയത്തും ഉണ്ടായി വരുന്നതായാൽ നമ്മുടെ അനുഭവത്തിൽപ്പെട്ട എല്ലാ വൃക്ഷങ്ങൾക്കും സാമ്യവും ഭേദവും ഉണ്ടായിരുന്നിട്ടും ഭേദങ്ങളെ വിട്ടു നാം സാമ്യവിഷയങ്ങളിൽ മാത്രം മനസ്സിരുത്തുന്നതുകൊണ്ടു വൃക്ഷത്തിന്റെ സാമാന്യജ്ഞാനം നമുക്കുണ്ടാകുന്നു .ഈ ജ്ഞാനം വ്യക്തികളെ ആശ്രയിക്കാതെ ജാതിയെ ആശ്രയിച്ചിരിക്കും. ഈ സാമാന്യ ജ്ഞാനം അല്ലെങ്കിൽ ജാതിജ്ഞാനം മനുഷ്യന്നുമാത്രമേയുള്ളു. തിർയ്യഗ്ജീവികൾക്കു പ്രത്യക്ഷജ്ഞാമല്ലാതെ ജാതിജ്ഞാനമില്ല.ഭാഷയുള്ളതുകൊണ്ടുമാത്രം നമുക്കു് ഈ ജാതി ജാതിജ്ഞാനം സിദ്ധിക്കുന്നു. എന്തുകൊണ്ടെന്നാൽ പ്രത്യക്ഷമല്ലാത്ത വസ്തുവിനെഅന്ത:കരണത്തിൽസ് ഫുരിപ്പിക്കുന്ന ശക്തിവാക്കിന്നു മാത്രമേയുള്ളു. മൃഗങ്ങൾക്കു വാക്കില്ലാത്തതുകൊണ്ടു സാമാന്യജ്ഞാനവും അല്ലെങ്കിൽ ജാതിജ്ഞാനം മനുഷ്യനു മാത്രമേയുള്ളു.തീർയ്യഗ് ജീവികൾക്കു പ്രത്യക്ഷജ്ഞാമല്ലാ തെ ജാതിജ്ഞാനമില്ല.ഭാഷയുള്ളതുകൊണ്ടുമാത്രം നമുക്ക് ഈ ജാതിജ്ഞാനം സിദ്ധിക്കുന്നു. എന്തുകൊണ്ടന്നാൽ പ്രത്യക്ഷമില്ലാത്തവസ്തുവിനെ അന്ത:കരണത്തിൽ സ് ഫൂരിപ്പിക്കുന്നു ശക്തി വാക്കിന്നു മാത്രമേയുള്ളു.മൃഗങ്ങൾക്ക് വാക്കില്ലാത്തതുകൊണ്ടു സാമാന്യജ്ഞം ഇല്ലെന്നു തെളിയുന്നു.രാമായണംമുതലായ ഹൃദ്യഗ്രന്ഥങ്ങളെ വായിക്കുമ്പോൾ നായകന്റെ സന്തോഷകാരണങ്ങളിൽ നാം സന്തോഷിക്കുകയും വ്യസനകാരണങ്ങളിൽ ഖേദിക്കുകയും മറ്റും ചെയ്യുന്നതു വാക്കുകളുടെ ശക്തിയല്ലയോ? അതുകൊണ്ടു ഭാഷയിലെ പദങ്ങൾ ഗതിയാലത്രെ മരം എന്ന പദം ആൽ,പിലാവു്,മാവു മുതലായ അസംഖ്യ വ്യക്തികൾക്കും പേരാകുന്നതു്. ഈ വിധമായ സാമാന്യജ്ഞാനവും സാമാന്യജ്ഞത്തെ സ് ഫുരിപ്പിപ്പാനുളിള വാക്കുകളും യാതൊരു മൃഗവും ഇതുവരെയും ഉപയോഗിച്ചുവരുന്നതായി നമ്മുടെ അറിവിൽപ്പെടാത്തതുകൊണ്ടു നാം കപികളിൽനിന്നും ഉത്ഭവിച്ചവരല്ലെന്നും മനനസമർത്ഥനായ മനുവിൽ നിന്നും ഉണ്ടായവർഎന്നും തെളിയുന്നു.

ജ്ഞാനോദ്ദീപിതചിത്തന്മാംരും അതിപൂജ്യൻമാരുമായ പാശ്ചാന്മാർ വേദത്തെ എത്ര ബഹുമാനിക്കുന്നു എന്നുംവ എന്തെല്ലാം കാർയ്യസാദ്ധ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു എന്നുംഇതിനുമുമ്പു പറഞ്ഞുകഴിഞ്ഞു.നാം അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/205&oldid=159770" എന്ന താളിൽനിന്ന് ശേഖരിച്ചത്