ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക----മൂനാംഭാഗം ജനനകാലത്തുള്ള മതം ഗുദോഷനിരുപണം കുടാതെതന്നെ സഹവാസ സാഹചര്യത്താൽ അപരിപക്വബുദ്ധിയും നിഷ്കളങ്കചിത്തനുമായ ബാലകൻ അംഗീകരിച്ച്,,അതു യഥർത്ഥമെന്നു വിശ്വസിച്ച്, തന്നിർദ്ദിഷ്ടദിശാദർമ്മങ്ങെ അനുഷ്ടിച്ചു വരുംകുലത്ത് "നിന്റെ മതം അവിശ്വാസമാകയാൽ അതിനെ നീ ഉപേക്ഷിച്ച ​​എന്റെ മതത്തിൽ വന്നു ചേരണ"മെന്നു ഉപദേശിക്കയും ആ ഉപദേശത്തെ പ്രതിപാദിപ്പാനായിട്ടു യുക്തിയുക്തന്യായങ്ങളേയും പറഞ്ഞു അവനിൽ സംശയം ജനിപ്പിക്കുകയും ചെയ്യുന്നതു് അന്യായം എന്നു മാത്രം പറയാം .എന്നാൽ ഈ വിവിധങ്ങളായ ഇതരമതങ്ങളുടെ ആഘോഷങ്ങളെ ഒന്നുംതന്നെ ഗണിക്കാതെ ക്രമാഗതങ്ങളായ പൂർവസംപ്രദായങ്ങളെ ദേശകാലാനുരുപം ഇപ്പോഴും ബ്രാഹ്മണർ ബഹുമാനിച്ചുവരുന്നു എന്നതു മഹാഭാഗ്യംതന്നെ. ഋഷിപുത്രന്മാരാകയാൽ ഋഷിമതം ത്യജിക്കുന്നതിൽ നമുക്കു് എത്ര വേദനയോ അത്രതന്നെ വേദന അവരുടെ ഗ്രന്ഥങ്ങൾ അറിയാതിരിക്കുന്നതിലും ​ഉണ്ടായാൽ അത്യുത്തമഭാഗ്യോദയം ആയിരിക്കും. എന്നാൽ ജീവനമാർഗ്ഗം സമ്പാദിപ്പാനുള്ള പ്രയാസങ്ങളാൽ അതു കേവലം അസാധ്യ.മായിരിക്കുന്നു എന്നതു സർവസ്സമതം തന്നെ എങ്കിലും യധാവസരം അവയയെ പയ്യാലോചനംചെയ്തു ബാലന്മാരെ ഉപദേശിക്കുന്നതിൽ ജാഗത്രകന്മാരായിരിക്കേണ്ടതാകുന്നു എന്നു പറയുന്നതും പുനരുക്തം തന്നെ.

                                                                                                                                 നളൻ

പണ്ടു നിഷിധരാജ്യത്തു് വീരസേനപുത്രനായിട്ടു നളൻ എന്നൊരു രാജാവുണ്ടായീ. അദ്ദേഹം വീര്യയ്യത്തി ലെന്നപോലെ രൂപസൗന്ദര്യത്തിലും അദ്വീതീയനായിരുന്നു. അക്കാലത്തു വിധർഭരാജ്യത്തിന്റ അധിപിയായ ഭീമരാജാവിന് ദമൻ എന്ന മഹർഷിയുടെ വരപ്രസാദത്താൽ ലഭിച്ച ദമൻ, ദാന്തൻ, ദമനൻ, ദമയന്തി എന്നപുത്രരിൽ ദമയന്തി എന്ന പുത്രി നളൻ പുരുഷരിൽ എന്നപേലെ സ്തീകളിൽ, രുപലാലവണ്യം കൊണ്ട് ലോകപ്രസിദ്ധയായി ചമഞ്ഞു. ദമയന്തീനളന്മാർക്ക് അന്യോന്യഗുണശ്രവണത്താൽ ബാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/211&oldid=159776" എന്ന താളിൽനിന്ന് ശേഖരിച്ചത്