ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം--- ഒരുതുള്ളി മഷി

നുമതിയോടുകൂടെ ബാഹുകനെ ആളയച്ചുവരുത്തി സ്വയമേ ചോദ്യങ്ങൾചെയ്തു നളന്റെ വാസ്തവം വെളുപ്പെടുത്തി. അനന്തരം ബാഷ്പാകലയായ ഭൈമി തന്റെ പ്രവൃത്തിയുടെ ഉദ്ദേശ്യമെല്ലാം നളനെ ബോധപ്പെടുത്തി. പാതിവ്രത്യനിഷ്ടയെപ്പറ്റി ലോകസാക്ഷികളായ ദേവന്മാരെകൊണ്ടു് ആണയിട്ടപ്പോൾ വായുഭഗവാൻ:- " രാജൻ ശീലനിധി: സ്ഫീതോ ദമയന്ത്യാ സുരക്ഷിത: സാക്ഷിണോ രക്ഷിണശ്ചാസ്യാ വയം ത്രീൻ പരിവത്സരാൻ" എന്ന അശരീരിവാക്കുകൊണ്ടു് അവരുടെ വാക്കിനെ സ്ഥിരപ്പെടുത്തി. ആകാശത്തിൽ പുഷ്പവൃഷ്ടി മുതലായതുണ്ടായി. സന്തുഷ്ടനായ നളൻ കാർക്കോടകനെ സ്മരിച്ചുകൊണ്ടു തദ്ദത്തമായ വസ്ത്രം ധരിച്ചു് സ്വന്തരൂപം പ്രാപിച്ചിട്ടു തപസ്വിനിയായ ഭൈമിയെ ആലിംഗനം ചെയ്തു.

സാഹിത്യസാഫ്യം എം.ആർ.രാജരാജവർമ്മകോയിത്തമ്പുരാന്

                                            എം.എ.എം.ആർ.എ.എസ്
                                                                                                            			                                    						ഒരു   തുള്ളി  മഷി 
                       ----------------------------------              

പ്രകൃതിയേയും, പ്രകൃതിവ്യാപാരത്തേയും സംബന്ധിച്ച് ലേശമെങ്കിലും പരിജ്ഞാനമുള്ള ഒരുവന്നു് യാതൊന്നും നിസ്സാരമായോ, നികൃഷ്ടമായോ തോന്നുന്നതല്ല. കാറ്റു അടിച്ചു് പറിപ്പിക്കുന്നതായ ധൂളികൂടി സ്രഷ്ടാവിന്റെ മഹത്വത്തേയും ശില്പിവൈദഗ്ദ്യത്തേയും പ്രദർശിപ്പിക്കുന്നു. സൃഷ്ടിയുടെ സവാശങ്ങളും ഒരുപോലെ മനോഹരമായിരിക്കുന്ന സ്ഥിതിക്കു് അവയുടെ താരതമ്യ വിവേചനം സാദ്ധ്യമാണെന്നു വരികിൽ എത്രയും സൂഷ്മമായിട്ടുള്ളതു് അത്യന്തം സ്ഫൂലമായിട്ടുള്ളതിനേക്കാൾ ആശ്ചയ്യകരമായി തോന്നുന്നതാണു്. ശാസ്ത്രത്തേയും അതിന്റെ പരമാർത്ഥതത്വത്തേയും ഒട്ടും തന്നെ ഗ്രഹിച്ചിട്ടില്ലാത്ത ഒരുവൻ മിക്ക വസ്തൂക്കളും അപ്രധാനമായും ഗണനയോഗ്യമല്ലാത്തതായും വിചാരിക്കുന്നു. എന്നാൽ വിശാലബുദ്ധിമാനും സൂഷ്മദർശിയും ആയ ഒരു ശാസ്ത്രജ്ഞനു് ഏറ്റവും ചെറിയ സാധനംപോലും ദിവ്യമാ ഹാത്മ്യമുള്ളതായിത്തീരുന്നു. എഴുതുന്ന സമയം ഓർക്കാതെ തൂവ ലിൽനിന്നു് കടലാസ്സിലേയ്ക്കു വീഴുന്ന ഒരുതുള്ളി കറുത്ത മഷി അവല ക്ഷണവും അസുഖകരവുമായിട്ടുള്ള താകകൊണ്ടു് നാം വെടിപ്പും വൃത്തിയും ദീക്ഷിക്കുന്നവരാണെങ്കിൽ അതിനെ ക്ഷണത്തിൽ ഒരു ഒപ്പു കടലാസ്സുകൊണ്ടു് തുടച്ചുകളയുന്നു. എങ്കിലും അതിന്റെ ഉല്പത്തിയേയും ചരി ത്രത്തേയും പറ്റി എന്തെല്ലാം മനസ്സിലാക്കുവാനുണ്ടു്? അതിന്റെ കൂട്ടു് എന്താ ണു്? അതു് ഉരുണ്ടിരിക്കുന്നത് എന്തുകൊണ്ടാണു്? ഒപ്പുകടലാസ്സ് അതി നെ എങ്ങിനെ വലിച്ചെടുക്കുന്നു? അതിനെ ഒപ്പാതെ ഉണങ്ങുവാൻ സമ്മ തിക്കുന്നതാണെങ്കിൽ ഒടുവിൽ മാച്ചുകളയുവാൻ വയ്യാത്തതായ ഒരു കറു

ത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/216&oldid=159781" എന്ന താളിൽനിന്ന് ശേഖരിച്ചത്