ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം-----സർപ്പം റ്റയ്ക്കൊരു പ്രത്യേക പ്രതിപത്തിയുണ്ടെന്നുതന്നെ പറണം. പാലയാട്ടു അണ്ടലൂർ മുതലായവ വലിയ പൂഴിപ്രദേശങ്ങൾ സർപ്പങ്ങൾ സഞ്ചരിച്ച പാടുകളെക്കൊണ്ടു നിറയപ്പെട്ടവയാകുന്നു. അതുകൊണ്ടു വെളിവായ സ്ഥലങ്ങൾ സർപ്പങ്ങളുടെ നിവാസഹിതമല്ലെന്നു വരുവൻ പാടുള്ളതല്ല. മനുഷ്യസഞ്ചാരം അധികമുള്ള തെരുവുകളിലും പീടികകളിലും കൂടെ ഈ ജന്തു നിസ്സംശയം പ്രവേശിക്കറുണ്ടു് . മനുഷ്യർ പാർക്കുന്ന ഭവനങ്ങളിൽ കടന്നുകൂടുവാനും ഇവറ്റയ്ക്കു വലുതായ വാസന കണ്ടുവരുന്നുണ്ടു് . ഇതുമൂലം ഉണ്ടായിട്ടുള്ള അപകടങ്ങളുടെ സംഖ്യയ്ക്കും സീമയില്ല . ഇരുട്ടുമുറികളിലും വീട്ടിന്റെ പെട്ടികളുടെ ചുവട്ടിലും വളകളിലും തോൽചെരുപ്പുകളിലും കിടക്കകളിലും ഉത്തരങ്ങളിലും ഇവറ്റയെ എത്രയോ പ്രാവശ്യം കണ്ടുകിട്ടീട്ടുണ്ടു് . മഞ്ചേരിയിൽ നിന്നും ഒരാൾ രാത്രി കുറെ വൈകിട്ടപൃ വീട്ടിലേയ്ക്കു മടങ്ങി തന്റെ മുറിയിൽ പ്രവേശിച്ചപ്പോൾ ഭാർയ്യ കട്ടിലിന്മേൽ കിടന്നുറങ്ങുന്നതും അവളുടെ സമീപംതന്നെ വളച്ചുവെച്ചു ഒരു സർപ്പം കിടക്കുന്നതും കണ്ടു . ഭാർയ്യയെ കട്ടിലിന്മേൽ നിന്നെടുത്തു സർപ്പത്തിനെ കൊല്ലാനായി അദ്ദേഹത്തിനു വളരെ അദ്ധ്വാനം വേണ്ടിവന്നു എന്നതിൽ ആശ്ചർയ്യപ്പെടുവാനില്ല .

                                  സർപ്പങ്ങൾ  മനുഷ്യരുടെ  അടുക്കെ  വന്നു  കിടക്കുന്നതു്   അസാധാരണ  സംഭവങ്ങളല്ല  .  ഉറങ്ങുന്നവർ  അറിയാതെ  സമീപം  കിടക്കുന്ന  ഈ  ജന്തുക്കളെ  തട്ടിപ്പോയാൽ  പിന്നെ  അവർ  ഉണരുകയുണ്ടാകയില്ല . ഇങ്ങനെയുള്ള    അപായങ്ങളും  മലയാളരാജ്യത്തിൽ   അനവധി  കേട്ടുവരുന്നുണ്ടു് . ചില  വീടുകളിൽ  മുട്ടയിട്ടു   കുട്ടികളെ  വിരിച്ചതായിട്ടുകൂടി  കേൾവിയുണ്ടു് . അതുകൊണ്ടു  വീട്ടിന്റെ  സമീപം കാണുന്ന  സർപ്പങ്ങളെ  കൊല്ലാതെ  വിട്ടുകളയരുതു്.  

ഉഷ്ണകാലത്തു കുളുർമ്മയുളള സ്ഥലങ്ങളേയും ഈ ജന്തുക്കൾ ആശിക്കാതിരിക്കുന്നില്ല . 'മദ്ധ്യാഹ്നത്തിൽ ചരിച്ചിടും വിപ്രസർപ്പങ്ങളൊക്കെയും 'എ​ന്ന ജോത്സനികയിലെ പ്രമാണം സർവ സർപ്പങ്ങളുടെ കാർയ്യത്തിലും സാധുവാണു് . മദ്ധ്യാഹ്നത്തിൽ പുറത്തുവരുമ്പോൾ തരമുണ്ടെങ്കിൽ ഭക്ഷണം സമ്പാദിപ്പാനും ഇവറ്റ നോക്കാതിരിക്കയില്ല . ഒരുദിവസം ,തലേദിവസം കൊത്തിയിട്ടു കെട്ടിവെച്ച പ്ലാവിൻചുള്ളികൾ ( ചപ്പുകളുള്ളവ)പിറ്റെന്നു രാവിലെ വില്ക്കാനായി ഒരു വിദ്വാൻ തലയിൽവച്ചു കോഴിക്കോട്ടങ്ങാ ടിയിൽ കൊണ്ടുവന്നു അവിടെ നിന്നു അഞ്ചാറു കെട്ടുകൾ വിലയ്ക്കു വാങ്ങിയ ഒരു പീടികക്കാരന്നു് ,കെട്ടുകൾ നിലത്തിട്ടു എണ്ണിക്കൊടുക്കുമ്പോൾ ,അതിന്റെ ഉള്ളിൽ നിന്നൊരു സർപ്പം പുറത്തേയ്ക്കു ചാടി നേരെ പീടികയുടെ ഉള്ളിൽ കുതിച്ചു ശരണംപ്രാപിച്ചു .ഈ സർപ്പെ പിന്നെ കണ്ടുപിടിച്ചു കൊല്ലുവാൻ വേണ്ടതിലതികം സാഹനം വേണ്ടിവന്നു . ഒരു ദിവസം കാളവണ്ടിയിൽ കൂടെ വയനാട്ടിൽ സഞ്ചരിക്കുന്ന ഒരു സാധു വഴി‌യാത്രക്കാരാൻ തന്റെ കോട്ടിന്റെ കയ്യുടെ ഉള്ളു കുളുർക്കുന്നുണ്ടെന്നു തോന്നീട്ടു കടഞ്ഞപ്പോൾ അതിന്റെ ഉള്ളിൽനിന്നു ഒരു സർപ്പം പുറത്തേയ്ക്കുചാടി .വേറെ,ഒരു വലയുടെ മുകളിലിരുന്നു ഓല മടഞ്ഞിരുന്ന സ്ത്രീ ആ വല നീക്കിയപ്പോൾ അതിന്റെ ഉള്ളിൽ നിന്നൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/228&oldid=159793" എന്ന താളിൽനിന്ന് ശേഖരിച്ചത്