ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം--എന്റെ മൃഗയാസ്മരണകൾ

കുന്നതു വാണിജ്യമാണ്. വണിക്കിനു ശാസ്ത്രജ്ഞാനത്തിനു പുറമേ വാണിജ്യത്തിലുള്ള ആധുനികസംപ്രദായങ്ങളിൽ പരിചയവും ബുദ്ധിവൈഭവവും കാർയ്യസ്ഥതയും ഉണ്ടെങ്കിൽ മാത്രമേ അവിടവിടെ പെട്ടുകിടക്കുന്ന വ്യവസായങ്ങളെ യോജിപ്പിക്കാനും തന്നിമിത്തം വിവിധങ്ങളായ കച്ചവടങ്ങളെ സംയോജിപ്പിക്കുവാനും ആകപ്പാടെ നാട്ടിന്നു ക്ഷേമത്തെ ഉണ്ടാക്കാനും സാധിക്കയുള്ളു. ഈ വിഷയത്തിൽ മററുള്ള തൊഴിൽക്കാർ വക്കീലന്മാരാകട്ടെ, ഉദ്യോഗസ്ഥന്മാരാകട്ടെ, എത്രതന്നെ മിടുക്കന്മാരായാലും, പ്രവേശിച്ചിട്ടു പ്രയോജനമില്ല. അവർ അവരുടെ കുട്ടികളെ ഈ വിഷയം അഭ്യസിപ്പിക്കുകയോ അല്ലാത്ത പക്ഷം ഈ വിഷയം അഭ്യസിക്കുന്നതിന്നായി പള്ളിക്കൂടങ്ങൾ ഏർപ്പെടുത്തുകയോ ആ വക പള്ളിക്കൂടങ്ങൾക്കു ധനസഹായം ചെയ്കയോ ആകുന്നു വേണ്ടതു്. വ്യവസായങ്ങളുടെ അപേക്ഷയുള്ള സ്ഥലങ്ങളെ കണ്ടുപിടിക്കുന്നതും അവിടെ അതിനുവേണ്ട ഏർപ്പാടുകൾ കാലതാമസംകൂടാതെ ചെയ്യുന്നതും തന്റെ പരിശ്രമശീലംകൊണ്ടു ക്രമേണ അതിനെ വർദ്ധിപ്പിച്ചു തനിക്കും മററുള്ളവർക്കും പൂർണ്ണോപകാരപ്രദമാക്കിത്തീർക്കുന്നതും നമ്മുടെ വ്യവസായം തന്നെയാണു്.


                                     എന്റെ  മൃഗയാസ്  മരണകൾ  
    

ഒരുത്തനു വയസ്സു അതിക്രമിക്കയാൽ തനിക്കെത്രയും പ്രിയതമങ്ങളായ കാർയ്യങ്ങളിൽ യഥാപൂർവം പ്രവർത്തിക്കുന്നതിനു ശക്തിയില്ലാതായിത്തീരുമ്പോൾ അങ്ങനെയുള്ള കാർയ്യങ്ങളെക്കുറിച്ചു സംസാരിക്കയും എഴുതുകയും മററും ചെയ്യുന്നതു് അവശ്യം സന്തോഷാവഹമായിരിക്കുമെന്നുള്ള വാസ്തവം പ്രായേണ വയോധികന്മാരായ എല്ലാവർക്കും അനുഭവഗോചരമാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ യൌവനകാലത്തിൽ എനിക്കു മൃഗയാവിനോദം സാമാന്യത്തിലധികം പ്രേമാസ് പദമായിരിക്കയും അതിനുവേണ്ടി ഞാൻ അനേകപ്രകാരത്തിലുള്ള ക്ലേശങ്ങളെ സഹിക്കയും ചെയ്തിട്ടുണ്ടു്. ഇപ്പോൾ അതിനു ഞാൻ പല സംഗതികളാലും അശക്തനായി തീർന്നിരിക്കുന്ന അവസരത്തിൽ തദ്വിഷയങ്ങളായ പൂർവവൃത്താന്തങ്ങളെ അനുസ്മരിക്കുന്നതു് മനസ്സിനു ബഹുധാവിനോദകാരണമായിരിക്കുന്നുണ്ടു്. അതിനാലത്രേ പലർക്കും രസാവഹമായിരിക്കാവുന്നതല്ലാത്ത ഒരു വിഷയത്തെക്കുറിച്ചു ഈ ലേഖനം എഴുതാൻ ഞാൻ ഉദ്യമിക്കുന്നതു്.

മൃഗവദത്തിൽ എനിക്കു് ഉത്സാഹം ജനിക്കുന്നതിനുള്ള കാരണം ഞാൻ ഏഴെട്ടുവയസ്സു പ്രായമുള്ള ബാലനായിരിക്കുമ്പോൾ എന്റെ അമ്മാവന്റെ അമ്മാവനായ ഒരു ദേഹം എന്റെ കുടുംബഗൃഹത്തിനു സമീപമായ ഒരു കുളത്തിൽ വന്നുകൂടി പലർക്കും ഭയഹേതുവായിത്തീർന്ന ഒരു വലിയ ചീങ്കണ്ണിയെ (ചെതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/244&oldid=159809" എന്ന താളിൽനിന്ന് ശേഖരിച്ചത്