ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം ----എന്റെ മൃഗയാസ്മരണകൾ

യ ചെറിയ ജന്തുക്കളേ കണ്ടാലും കുരച്ചുകൊണ്ടു് പിന്നാലെ , പായുകയും യദൃച്ഛയാ ഒരു പുലി യെ കണ്ടുകൂടിയാൽ അതിനെ സധൈർയ്യം അനുധാവനം ചെയ്തു ചിലപ്പോൾ അതിന്റെ ചപേടി കാസമ്മാനം വാങ്ങക്കൊണ്ടു കഥാശേഷി ഭവിക്കയും ചെയ്യാറുണ്ടായിരുന്നു .


എന്റെ താല്പർയ്യപ്രകാരം വന്നുചേർന്നിരുന്ന ആ നായാട്ടുകാർ അന്നത്തെ നായാട്ടിനായി പർയ്യവേഷണം ചെയ്തു നിശ്ചയിച്ചിരുന്നു കാടു് നമ് നോന്നതങ്ങളെ പ്രദേശങ്ങളോടും ഇടയ്ക്കിടെ ചെറിയ കുന്നുകളോടും കൂടിയതും , മദ്ധ്യേ മദ്ധ്യേ വിസ്താരം കുറഞ്ഞ കേദാരങ്ങളാലും ചില പല്വലങ്ങളാലും സങ്കീർണ്ണവും അവിടെവിടെ എതാനും പറങ്കിമാവുകളും പുന്നമരങ്ങളും മാത്രമൊ ഴിച്ചു മറ്റു യാതൊരു ഛായാവൃക്ഷവും ഇല്ലാത്തതും ആയിരുന്നു. എന്നാൽ ഏകദേശം ഒരാൾ പ്പൊക്കമുള്ള ചെടികളാൽ നിബിഡമായ ആ കാട്ടിൽ ഇടയ്ക്കിടെ ചില തുറന്ന സ്ഥലങ്ങ ളും ഉണ്ടു് . അതിൽ സാധരണമായി പന്നികളെ ധാരളം കാണാറുണ്ടായിരുന്നു. അപൂർവ്വ മായി മാൻ, കേഴ, മുള്ളൻപന്നി ഇവയേയും കാണാറുള്ളതായി നായാട്ടുകാർ എന്നോടു പറ ഞ്ഞു. ഇതുകൂടാതെ ആ കാട്ടിൽ പുലികളും ധാരാളമുണ്ടായിരുന്നു. എന്നാൽ എത്രയും അപൂർ വമായിട്ടേ അവയെ നായാട്ടിനിടയ്ക്കു കണ്ടുകൂടാനിടയായിട്ടുള്ളു. ആ പ്രദേശത്തെ നായാട്ടുകാ ർ കൂടുകൾ തീപ്പിച്ചുവെച്ചു പുലികളെ ബന്ഘനത്തിലാക്കി വധിക്കയാണു പതിവു്. അവർ നാ യാട്ടിൽഒരിക്കലും അവയെ എതിർക്കയില്ല, യദൃച്ഛയം വെടിക്കു തരമായി സമീപത്തിൽ കണ്ടാ ലും ഒഴിഞ്ഞു പോരികയേയുള്ളു.

മേൽ വിവരിച്ചപ്രകാരം അന്നു നായാട്ടിനു നിശ്ചയിക്കപ്പെട്ട സ്ഥ ലത്തിന്റെ സ്വഭാവവും അതിൽ പുലികൾക്കൂടി ഉണ്ടെന്നുള്ള വിവരവും അറിഞ്ഞതിന്റെ ശേ ഷം ഒരു പുലിയെ കാണാൻ തരമുള്ള സ്ഥലത്തു് എന്നെ കൊണ്ട്ചെന്നാക്കണംമെന്നു് ഞാ ൻ താൽപര്യപ്പെട്ടപ്പോൾ ഒരു വയോധികനായ നായാട്ടുകാരൻ അതൊക്കെ അടിയങ്ങൾ ക്കറിയാം. അടിയങ്ങൾ എഴുന്നെള്ളിച്ചു കൊണ്ടുപോയിരുത്തുന്ന സ്ഥലത്തിരുന്ന് അവിടെ വന്നു കേറുന്ന മൃഗത്തെ വിട്ടുകളയാതെ സൂക്ഷിച്ചുവെടിവെച്ചുകൊണ്ടാൽ മതി എന്ന് എന്നോ ടു നിർദ്ദംക്ഷിണ്യമായി ശാസനാരൂപേണ പറഞ്ഞു. ആ മനുഷ്യൻതന്നെയാണു് എന്നെ ല ലാടന്തകമായ സമയത്തു ദുർഗ്ഗമമായ മാർഗ്ഗത്തിൽ കൂടി അന്നു നായാട്ടിനു നിർദ്ദേശിക്കപ്പെ ട്ടിരുന്ന വനത്തിൽനിന്നു പന്നിഇളകിവരുന്നതായ മാർഗ്ഗത്തിൽ കൂട്ടികൊണ്ടുപോയി ഇരുത്തി യത്. അങ്ങനെയുള്ള കടവിനു നായാട്ടുകാർ ചെറുപ്പു് എന്നാണു വ്യവഹരിക്കുന്നതു. എന്നെ കൊണ്ടുപോയി ചെറുപ്പിൽ ഇരുത്തിയും വെച്ചു് ആ വൃദ്ധൻ അല്പം അകലെയായി ഒരു ദിക്കി ൽ ചെന്നു ഇരുന്നു. കിളിമാന്തൂർ അമ്മാവൻ എന്റെ കൂടെ അയച്ച കുഞ്ചിക്കുട്ടൻ എന്ന പട്ടർ അടുത്തു മറ്റൊരു ദിക്കിൽ എന്റെ കോട്ടപ്പിടിത്തോക്കു നിറച്ചു വെച്ചും കൊണ്ടു ചെന്നുനിന്നു. ഞ ങ്ങൾക്കു പരസ്പരം കാണാൻ പാടില്ലായിരുന്നു. നായാട്ടുകാർ അന്നു് ആ വനത്തെ

പര്യവേക്ഷണം ചെയ്യിമ്പോൾ ഒരു വലിയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/250&oldid=159815" എന്ന താളിൽനിന്ന് ശേഖരിച്ചത്