ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക----മൂന്നാംഭാഗം

ടികളിൽ ഒന്നും നായാട്ടുകാരിൽ ചിലർക്കുതന്നെയും കൊള്ളാതിരുന്നതിനെക്കുറിച്ചാണു് എനിക്കു ആശ്ചർയ്യം തോന്നിയതു്. ചെറിയ പന്നികളെല്ലാം മറുവശത്തെ കാട്ടിലേയ്ക്കു കടന്നുപോയിക്കഴി ഞ്ഞതിന്റെ ശേഷം അന്നത്തെ നായാട്ടിനെ മതിയാക്കി എല്ലാവരും ആ ചത്തു കിടന്ന വലിയ പന്നിയുടെ സമീപത്തു വന്നുകൂടി. അവരുടെ ഉദ്ദേശ്യം തങ്ങൾക്കു അതിപ്രിയമായ അതിന്റെ ഇറച്ചിയുടെ ഒരു പങ്കു പറ്റണമെന്നായിരുന്നു. എന്നാൽ അധികഭാഗത്തിനു ഒന്നാമതായി ആ പന്നിയെ വെടിവെച്ച കൊള്ളിച്ച ആൾ തന്നെയാണു് അവകാശി എന്നും അതിന്റെ അത്യന്തമാംസളമായ 'കുറങ്ങു് ' എന്നുനായാട്ടുകാർ വ്യവഹരിക്കുന്ന പാശ്ചാർദ്ധത്തിന്റെ ഒരു ഭാഗം ആയാളിന്റെ അവകാശമാണെന്നും അവർ പറഞ്ഞപ്പോൾ എന്റെ അവകാശത്തെ ആ വൃദ്ധ നായാട്ടുകാരനു വിട്ടുകൊടിത്തിരിക്കുന്നതായി ഞാൻ അവരെ ഗ്രഹിപ്പിച്ചു. എനിക്കു് ഉപയോഗം ലേശമില്ലാത്ത അതിന്റെ ഇറച്ചി കൂടാതെ ഏതെങ്കിലും ഒരു അവയവം തരുന്നതിനു് അവർക്കു സമ്മതമുണ്ടെങ്കിൽ അതിന്റെ തേററകളിൽ അധികം കതയൽമായൽ ഒന്നുണ്ടായിരുന്നതിനെ കിട്ടിയാൽ കൊള്ളാമെന്നു അവരോടപേക്ഷിച്ചതിൻവണ്ണം പത്തു ദിവസത്തിനകം സാമാന്യംവലുതായ ആ തേററട്ടു് പിടിയുണ്ടാക്കിച്ചു വളരെ നാൾ ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്തു.ആ വൃദ്ധ വ്യാധനു് അധികപ്പെട്ട വരാഹത്തിന്റെ ഇറച്ചിയുടെ സിംഹഭാഗം കിട്ടിയതിനെക്കുറിച്ചുള്ള സന്തോഷം അനിർവചനീയമായിരുന്നു. ആ മനുഷ്യനു എഴുപതിനുമേൽ വയസ്സായിരുന്നു എങ്കിലും ദേഹത്തിനു് തീരെ ഗ്ലാനിയും മനസ്സിനു അശേഷം ഉത്സാഹക്കുറവും ഉണ്ടായിരുന്നില്ല. അന്നു മദ്യാഹ്നസമയത്തുഎന്നെ ചെറുപ്പു സ്ഥലത്തേക്കു കൂട്ടിച്ചു കൊണ്ടുവന്ന സമയം ഞാൻ മററും പറിച്ചു വായിലിട്ടുകൊണ്ടിരുന്നപ്പോൾ കുരണ്ടിപ്പഴവും ചെത്തിപ്പഴവും സ്വേതകണികപോലും പൊടിക്കയാകട്ടെ കുടി ആ വൃദ്ധന്റെ ദേഹത്തിൽ സ്വേദ കണികപോലും പൊടിക്കയാകട്ടെ കുടിക്കാൻ കൊടുത്ത കരിക്കിനെ അ വാൾ സ്വീകരിക്കയാകട്ടെ ചെയ്തില്ല. അപ്പോൾ 'രവികിരണസഹിഷ്ണു സ്വേദലെശൈരഭിന്നം'എന്ന മഹാ കവിവാക്യത്തെ ഞാൻ ഓർത്തു. ആ ജരഠൻ പിന്നെയും പതിനഞ്ചു സംത്സരത്തിനുമേൽ ജീവിച്ചിരുന്നതായി എനിക്കറിവുണ്ടു്.

                                         എന്റെ  ഇദംപ്രഥമമായ  കാട്ടിൽ  കടന്നുള്ള  നായാട്ടു്   അചിന്തിതമായ വിജയത്തിൽ  പർയ്യവസാനിച്ചതിനെക്കുറിച്ചു്   എനിക്കു  വളരെ  കൃതാർ ത്ഥയുണ്ടായി.  ആദ്യമായ  മൃഗയോദ്യമത്തിൽ  ഒരുത്തർക്കം  ഇപ്രകാരം  ജയം സിദ്ധിച്ചിട്ടില്ലെന്നു  നായാട്ടുകാരെല്ലാരും  ഐകകണ്ഠ്യേന സമ്മതിച്ചു പറഞ്ഞു.  

അന്നു് അതിന്റെ ശേഷം ഞാൻ ആറേഴു നാഴിക നടന്നു ഉള്ളൂരിലെത്തി. അവിടെനിന്നും കുതിരയിൽ കയറി അത്യന്തം ശ്രാന്തനായി കോട്ടയ്ക്കത്തുവന്നു ചേർന്നു.എന്റെമൃഗയാസ്മരണകളിൽ ഒന്നാമതായി സംഭവിച്ച ഈ വൃത്താന്തത്തെ മാത്രം ഇപ്പോൾ ഇവിടെ പ്രതിബാദിച്ചു ഇനിയും രോമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/253&oldid=159818" എന്ന താളിൽനിന്ന് ശേഖരിച്ചത്