അഞ്ചാംപ്രകരണം---ആത്മനിരൂപണം
ങ്കിൽ അതിന്നുതന്നെ വികാരത്തെയും വിചാരത്തെയും ജനിപ്പിക്കുവാനുള്ള ശക്തി ഉണ്ടാകരുതേ ? യകൃത്തിന്നു സങ്കല്പങ്ങളെ ഉൽപ്പാദിപ്പിക്കുവാൻ ശക്തിയുണ്ടാകരുതെ ? ശരീരത്തിന്നു ചെയ്യുവാൻ കഴിയുന്നതു മുഴുവനും അറിയുന്നതിന്നു മമ്പു് ശരീരത്തിൽ നിന്നു ഭിന്നമായിട്ടൊന്നു ഉണ്ടെന്നും വിചാരിക്കുവാൻ അവകാശമെന്താകുന്നു?
ഈ ചാർവാകുമതത്തെ അനുഭവപ്പെടുത്തുന്നതായ ചില കാരണങ്ങളും ഇല്ലെന്നില്ല. ശരീരത്തിന്നു് അസ്വാസ്ഥ്യം സംഭവിക്കുമ്പോൾ മനസ്സിന്നും ക്ഷീണം തട്ടുന്നുണ്ടു്. ഒരു കല്ലു തലയിൽ വീണു് തലയോടിന്നു് ചതവുതട്ടി ആ ചതവു തലച്ചോറിനെ ബാധിക്കുമ്പോൾ വിചാരശക്തി നശിക്കുന്നുണ്ടു് . ആ അമർച്ച മാറ്റുമ്പോൾ വിചാരങ്ങളും പൂർവസ്ഥിതിയിൽ പ്രവൃത്തിക്കുവാൻ തുടങ്ങുന്നുണ്ടു്. അതുകൊണ്ടു് എല്ലാം ശരീരത്തിന്റെ ഫലമായിട്ടാണെന്നല്ലേ തെളിയുന്നതു് ? 'ഒരിക്കലുമല്ല' എന്നാകുന്നു വിരോധപക്ഷക്കാർ പറയുന്നതു് . ആയുധങ്ങൾ കൂടാതെ ആശാരിക്കു പണിയെടുപ്പാൻ പാടില്ലെന്നുവെച്ചു് ആശാരി ആയുധങ്ങളുടെ ഫലമാണെന്നു് ആരെങ്കിലും വിചാരിക്കാറുണ്ടോ ? ശിരസ്സിൽ രക്തം അധികമാകയാൽ വിചാരം മങ്ങുന്നില്ലെ ? ശരി , ഒരു ജ്യോതിഷി ചീനക്കണ്ണാടിയിൽ കൂടി നക്ഷത്രങ്ങളെ പരിശോധിക്കയാണെന്നിരിക്കട്ടെ; കണ്ണാടിക്കു മൂടൽ തട്ടിയാൽ നക്ഷത്രങ്ങൾ കാണാതാകുന്നുണ്ടു് എന്നു വിചാരിച്ചു് ജ്യോതിഷി ചീനകണ്ണാടിയുടെ ഫലമാണെന്നു പറയാറുണ്ടോ? ആശാരിക്കും ജ്യോതിഷിക്കും
പ്രവർത്തിപ്പാൻ ആയുധങ്ങളുടെ സഹായം വേണ്ടിവരും . അതുപോലെതന്നെ ആത്മാവിന്നും ശരീരത്തിന്റെ സഹായം വേണമെന്നേയുള്ളു. ആശാരിയും ജ്യോതിഷിയും പ്രത്യക്ഷത്തിൽ ഉള്ളവരും ആത്മാവു അപ്രത്യക്ഷവും അല്ലേ? എന്നാണെങ്കിൽ ഈ ഉദാഹരണം ആത്മാവുണ്ടെന്നു സാധിപ്പാൻ വേണ്ടി കൊടുത്തിട്ടുള്ളതല്ല. ഒരു വസ്തുവിന്നു മറ്റൊരു വസ്തുവിന്റെ അപേക്ഷയുണ്ടെന്നുവെച്ചു് ഒന്നു മറ്റൊന്നിന്റെ ഫലമായി വരുന്നില്ലെന്നു കാണിപ്പാൻ വേണ്ടി മാത്രമാകുന്നു.
വീണവായിക്കുന്ന ഒരു ഭാഗവതരെപ്പോലെയാണു് ആത്മാവു് . യന്ത്രത്തിന്നു ശൂദ്ധിയുള്ള കാലത്തോളം അതിൽനിന്നു ഭാഗവതർ അതിമധുരങ്ങളായ നാദങ്ങളെ പുറപ്പെടുവിച്ചുകൊണ്ടിരിക്കും . കമ്പികൾക്കു പഴക്കം ചെല്ലുന്തോറും നാദത്തിന്നു കുറവുവരുന്നു, ഒടുവിൽ യന്ത്രം ജീർണ്ണപ്പെടുന്നതോടുകൂടി നാദവും നശിക്കുന്നു . ഇങ്ങനെ നാദം നശിക്കുന്നതിൽ നിന്നു് ഭാഗവതർ നശിച്ചുവെന്നു് ആരെങ്കിലും അനുമാനിക്കാറുണ്ടോ ? ഒരു പുതിയ വീണ ഭാഗവതർക്കു കൊടുത്തുനോക്കു. ഭാഗവതരുടെ പാടവത്തിനു് ഒരു കുറവും വന്നിട്ടില്ലെന്നു കാണാം . അതുപോലെ തന്നെ ശരീരത്തിന്നു വാർദ്ധക്യം ചെല്ലുന്തോറും തലച്ചോറിന്നു ക്ഷീണം ബാധിക്കുന്നു. ഓർമ്മ നിൽക്കാതാകുന്നു . വിചാരശക്തി കുറയുന്നു . എന്തുകൊണ്ടെന്നാൽ വിചാരാദികളെ പ്രത്യക്ഷപ്പെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.