ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക- മൂന്നാംഭാഗം

ടുത്തുന്ന ആ ഉപകരണം നശിക്കുന്നു; അതുമാത്രമേയുള്ളു. അവയുടെ ഉത്പാദകൻ നശിച്ചിട്ടില്ല. 
                       
                                                          ശരീരമുണ്ടെന്നു അനുഭവമുണ്ടു്;ആത്മാവിനെ ക്കുറിച്ചു് അനുഭവമില്ല; എന്നു പറയുന്നതു തന്നെ ശരിയല്ല. ആത്മാവിനെപ്പറ്റി നമുക്കു് എത്രത്തോളം അറിവുണ്ടോ അതിലധികം ശരീരത്തെപ്പറ്റി അറിഞ്ഞുകൂടാ.
             
                       നമുക്കു ശരീരത്തെപ്പറ്റി അറിവുള്ളതെല്ലാം അതിന്റെ ഗുണങ്ങലാണു്. അതു്കഠിനമോ, മൃദുവോ,നീണ്ടോ, ചുരുണ്ടോ, മധുരമായുള്ളതോ, കൈപ്പുള്ളതോ, കറുത്തതോ, വെലുത്തതോ, സുഗന്ധിയോ, ദുർഗന്ധിയോ, രുചിയുള്ളതോ, ഇല്ലാത്തതോ എന്നൊക്കെയാണ് നമുക്കിതിനെക്കുച്ചറിയാവുന്നതു്. ഇതിരത്തോളമൊക്കെ ആത്മാവിനെപ്പറ്റിയും നമുക്കറിവുണ്ടു്. ഓർമ്മ, വിചാരം, ആഗ്രഹം, സ്േഹം, വാരം മുതലായ ഗുണങ്ങളോടുകൂടിയതാവുന്നു ആത്മാവു്. സ്പർശിക്കുന്നു, രുചിക്കുന്നു എന്നറിയുന്നതുപോലെതന്നെ സ്നേഹിക്കുന്നു, വിചാരിക്കുന്നു തുടങ്ങിയുള്ളതും നമ്മൾ അറിയുന്നുണ്ടു്. നമുക്കു് ഉപലബ്ധി എത്രമാത്രം അനുഭവമാകുന്നുവോ അത്രമാത്രം ചിന്ദയും അനുഭവമാകുന്നു. ഇന്ദ്രിയങ്ങളെക്കൊണ്ടു് അനുഭവപ്പെടുന്നതു യാതൊന്നോ അതാവുന്നു സ്ഥൂലവസ്തു. ​എന്നാൽ വിചാരം മുതലായതു് പഞ്ചേന്ദ്രിയങ്ഹൾക്കു ഗോചരമല്ലാത്ത തുകൊണ്ടു് ആയരതു സ്ഥൂലവസ്തുവാകുന്നില്ല.അതിക്രമിച്ചിട്ടു് എന്തോ ഒന്നാകുന്നു. സ്ഥൂലവസ്തു വിനെപ്പറ്റി നമുക്കു് അറിവുള്ളിടത്തോളം അതിനെപ്പറ്റിയും നമുക്കറിവുണ്ടു്. 
                                അത്രമാത്രംകൊണ്ടു പോരാ, ആത്മാവ് ദേഹത്തേക്കാൾ അധികം പ്രത്യക്ഷമാകുന്നുഎന്നുതന്നെ പറയാം. നമ്മുടെ കണ്ണ്നു നേരേ ഒരു മാമ്പഴമിരിപ്പുണ്ടെന്നിരിക്കട്ടെ. അതു നമ്മുടെ ഇന്ദ്രിയങ്ങൽക്കു വിഷയമായി ഭവിക്കുന്നുണ്ടു്. എന്നാൽ എങ്ങിനെയാണു് വിഷയമാകുന്നതു്?ഉരുണ്ടും, നിറമുള്ളതും, സുഗന്ധിയും, രുചിയുള്ളതും ആയ വസ്തുവാണ് അനുഭവപ്പെടുന്നതു് എന്നു പറയുമായിരിക്കും. വാസ്തവത്തിൽ അതല്ല. രൂപരസഗന്ധാദികളുടെ ഉപലബ്ധിയാണു്. ഉപലബ്ധി വസ്തുവാകുന്നില്ല. ഉപലബ്ധിയിൽ നിന്നും വസ്തുവിനെ നാം ഊഹിക്കയാണുചെയ്യുന്നതു്. നമ്മുടെ മനസ്സിലുള്ള അഭൂതാത്മകമായ ഉപലബ്ധി ഉപലബ്ധിയിൽ നിന്നു ഊഹ്യമായ വസ്തുവിനേക്കാൾ അധികം വിശ്വസിക്കത്തക്കതാകുന്നു. ഉപലബ്ധി അനുഭവവും വസ്തുസൽഭാവം ഊഹ്യവുമാണെന്നു വരുമ്പോൾ പ്രകൃതോദാഹരണത്തിൽ മാമ്പഴം ഉണ്ടെന്നു തോന്നുന്നു. എന്നല്ലാതെ വാസ്തവത്തിലുണ്ടെന്നു പറവാനാണ് സംശയിക്കേമ്ടതു്. രൂപസ്പർശാദികളെക്കെണ്ടു ശരീരത്തെ ഊഹിക്കുന്നതുപോലെ മനസ്സിലുള്ള വികാരാദികളിൽ നിന്നു് ആത്മാവിനേയും ഊഹിക്കുന്നു.

ആത്മാവ് ശരീരസ്ഥിതിയെ അനുസരിച്ചിരിക്കുന്നുണ്ടെങ്കിൽ ശരീരസ്ഥിതി ആത്മാവിനെയും അനുസരിച്ചിരിക്കുന്നുണ്ടു്. ഒരുവൻ ശരീരസൗഖ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/257&oldid=159822" എന്ന താളിൽനിന്ന് ശേഖരിച്ചത്