ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൮ ഗദ്യമാലിക-മൂന്നാംഭാഗം


           അതുപോലെതന്നെ അയ്യായ്യിരവും പതിനായിരവും വിലപിടിക്കുന്ന
വൈരക്കല്ലകളും കാൽകാഗുപോലും വിലയില്ലാത്ത സഫ്ടികക്കഷ്ണങ്ങളും
തന്നിൽ സാധാരണ നാട്ടുരുറത്തുളള ക്രഷിക്കാരനായ ഒരുവന്നു ,യാതൊരു ഭേദ

വും കാഴ്ചയിൽ തോന്നുന്നില്ലേങ്കിലും, ഒരു നല്ല കല്ലുനോട്ടക്കാരന്റെ കയ്യിൽ കിട്ടുമ്പാൾ അവയുടെ വ്യത്യാസത്തെ അവൻ അതിവേഗത്തിലും അതിസൂക്ഷ്

മായും കണ്ടെത്തുന്നു. 
              നല്ല കണ്ണുളളവർ തങ്ങൾക്കു നിത്യപരിചയമുളള വഴിയിൽകൂടിത്ത

ന്നെയും രാത്രികാലങ്ങളിൽ വെളിച്ചംകൂടാതെ അല്പം സഞ്ചാരിക്കേണ്ടിവന്നാൽ എത്ര കല്ലിലും മുളളിലും കയറുന്നു? എത്ര കുണ്ടിലും കുഴിയിലും ചാടുന്നു? എ ന്നാൽ ഒരു ജാത്യാന്ധനാക്കട്ടെ, തന്റെ കയ്യിലുളള വല്ല കോലുക്കൊണ്ടും നില ത്തു കത്തിക്കുത്തിക്കൊണ്ട് ആ വഴിയിൽ കൂടിത്തന്നെ യാതൊരപകടവും കൂ ടാതെ രാവും പകലും സ്വൈരമായി സഞ്ചരിക്കുന്നു. ഇതിനുളള കാരണം ആ കരുടൻ തന്റെ കയ്യിലുളള കോലുകൊണ്ടും കാലുകൊണ്ടും വഴിയിലുളള വൈ ഷമ്യങ്ങളെ സ്പർവിശേഷത്താൽ നല്ലവണ്ണം അറിയുന്നതു മാത്രമല്ലാതെ

വേറെ എന്തെങ്കിലുമുണ്ടോ? ഇങ്ങനെ ഓരോ വിഷയത്തകുറിച്ചും പ്രത്യേ 

കം പ്രത്യേകം ഉദാഹരണം കാണിച്ചിട്ടാവശ്യമില്ലല്ലോ.


      ഇതുവരെ പറഞ്ഞത് ഇന്ദ്രിയങ്ങളുടെ വിഷയഗ്രഹണശക്തിഭേധം,
അഭ്യാസാദികാരണഭേദങ്ങളെ അനുസരിച്ച് ഭേദപ്പെട്ടു വരുന്നതാണെന്നാണ

ല്ലൊ. ഇനി ഈ ഗ്രഹണശക്തി ഇന്ദ്രിയങ്ങൾക്കു മാത്രം അധീനമായിട്ടുളള തോ അല്ലയോ എന്നും, വേറെ വല്ലതിന്റേയും സാഹായ്യം ഒഴിച്ചുകൂടാത്തതോ

അല്ലയോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. ഇന്ദ്രിയങ്ങൾക്കു അധീ

നമായിരുന്നു എങ്കിൽ ഉറക്കത്തിലും മോഹത്തിലും കൂടി വിഷയജ്ഞാനം ഉ ണ്ടായികേണ്ടതായിരുന്നുവല്ലോ. അതില്ലാത്തതിനാൽ ഇന്ദ്രിയമാത്രാധീനമല്ലെന്ന് ഊഹിക്കേണ്ടിവരുന്നു. എന്നുമാത്രമല്ല ഇന്ദ്രിയങ്ങൾക്കെല്ലാറ്റിനുംകൂടി സഹാ യിയായി വേറെ എന്തോ ഔന്നുണ്ടെന്നുകീടി കല്പിക്കേണ്ടിവരുന്നു. ഇങ്ങിനെ ഇ ന്ദ്രിയങ്ങൾക്കെല്ലാംകൂടി വിഷയഗ്രഹണത്തിങ്കൽ ഏകസഹായിയായി നിൽക്കുന്ന ഒരു അന്തഃകരണമാകുന്നു മനസ്സ്. അതുകൊണ്ട് ഇന്ദ്രിയങ്ങൾക്ക് വിഷയസ ന്നികർഷമുണ്ടാകുമ്പോൾ മനസ്സിന്റെ സാഹായ്യം സിദ്ധ്ച്ചാൽ മാത്രമേ ജ്ഞാ നം (അറിവ്) ഉണ്ടാകുയുളളു. അതില്ലാത്തതുകൊണ്ടാണ് നാദ്രയിലും മോഹ ത്തിലും വിഷയജ്ഞാനമുണ്ടാകാത്തത്. ജാഗ്രത്തിൽത്തന്നെയും ഓരോ ഇന്ദ്രി യങ്ങൾക്കും അതാതിന്റെ വിഷയസന്നികർഷമുണ്ടാകുമ്പോൾ അതോടുകൂടി മ നസ്സിന്റെ പ്രവർത്തിയും സിദ്ധിച്ചാൽ മാത്രമേ ജ്ഞാനമുണ്ടാകുന്നുളളു. അതി നാൽ ഒരു സമയത്തിൽ ഒരിന്ദ്രിയത്തിന് അതിന്റെ വിഷയത്തോട് ആഭി മുഖ്യം ഉണ്ടാവുകയും മനസ്സും അതോടുകൂടി പ്രവർത്തിക്കുകയും ചെയ്തുകൊണ്ടി രിക്കുമ്പോൾ തദിതരേന്ദ്രിയങ്ങൾക്ക് അവയുടെ വിഷയങ്ങളിൽ സംബന്ധമു ണ്ടായാലും മനസ്സ്ന് അവയിൽ പ്രസക്തി ഉണ്ടാവാൻ കഴിയാതിരിക്കുന്നതു

കൊണ്ട് ആ വിഷയങ്ങളിൽ നിന്നുളള ജ്ഞാനം സിദ്ധിപ്പാനിടവരുന്നില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/33&oldid=159833" എന്ന താളിൽനിന്ന് ശേഖരിച്ചത്