ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാം പ്രകരണം-ആചാരഭാഷ ൨൯

  യാളഭാഷ നല്ലവണ്ണം അറിയാമെങ്കിലും ഈ ആചാരഭാഷവ്യല്പത്തി ഇല്ലാത്ത ഒരാൾക്കു സാധിക്കുന്നതല്ലല്ലൊ. 
     മേല്പറഞ്ഞ ഉദാഹരണത്തിൽ 'വിടകൊള്ളുക'എന്ന ഒരു പദത്തിന്നു തന്നെ 'വരിക', 'പോവുക', 'പറയുക', ഇങ്ങനെ മൂന്നർത്ഥം ഉണ്ടല്ലോ. ഇതുപോലെ അനേകം  നാനാർത്ഥപദങ്ങൾ ഈ ഭാഷയിൽ ഉണ്ട്. അവയു‌ടെ പ്രയോഗങ്ങത്തിന്റെ കൂ‌ടുതൽകുറവിനെ അനുസരിച്ചാണ്  ഈ ഭാഷാപ്രയോഗത്തിന്റെ കാഠിന്യവും, ലാളിത്യവും ഉണ്ടാകുന്നത്. നമ്പൂരിമാരുടെ ഇല്ലങ്ങളിലൊ കോവിലകങ്ങലൊ വളരെക്കാലം പാർത്തിട്ടുള്ള ഒരു വലിയക്കാരനായർ ഈ ഭാഷയിൽ ഒരു വളഞ്ഞ വാചകം അറിഞ്ഞു പ്രയോഗിക്കുന്നതു കേട്ടാൽ ആവക സ്ഥലങ്ങളിൽ അധികം പെരുമാറ്റമില്ലാത്ത ഏതു യോഗ്യന്മാരും കണ്ണു മിഴിക്കാതിരിക്കുന്നതല്ല.
  ഈ ഭാഷയിലും ദേശഭാഷാപ്രയോഗഭേദം വളരെ നടപ്പുണ്ട്.ഉ- 

വടക്കൻ ദിക്കുകളിൽ അനുസരണത്ഥകമായ 'എറാൻ'അല്ലെങ്കിൽ 'റാൻ' എന്ന പദത്തിനു പകരം തെക്കൻ ദിക്കുകളിൽ 'അടിയൻ'എന്നും തെക്കൻ ദിക്കിൻ 'തുല്യം ചാർത്തുക' എന്നുള്ളതിനു വടക്കൻ ദിക്കിൽ 'തൃക്കൈ വിളയാടുക' എന്നും പറഞ്ഞുവരുന്നു. ഇതുകൂടാതെ ഓരോ പദാർ....... ഈ ഭാഷയിൽ പ്രത്യേകം ഉപയോഗിച്ചുവരുന്ന സംഞ്ജാനാമങ്ങളെ ഓരോന്നായി ഗ്രഹിപ്പാൻ വളരെ പ്രയാസമുള്ളതും അതു ഗ്രഹിക്കാതെ ആ ഭാഷയിൽ ആർക്കും പാണ്ഡിത്യമുണ്ടാക്കുവാൻ കഴിയാത്തതും ആകയാൽ അതിലേക്കു വല്ല നിഘണ്ടുവും ഉണ്ടായിരുന്നാൽ കൊള്ളാമെന്നുകൂടി ചിലർക്കു ചില അവസരങ്ങളിൽ തോന്നാതിരിക്കുന്നതല്ല. എങ്കിൽ അതു ഇപ്പോഴും ചില പരിഷ്കൃതദേശീയഭാഷകളിലെപ്പോലെതന്നെ ഉപദേശപരപരമ്പരാസിദ്ധങ്ങളായിരിക്കുന്നതല്ലാതെ യാതൊരു പ്രമാണങ്ങളേയും അവലംബിച്ചു കാണുന്നില്ല.എന്നുമാത്രമല്ലാ, ഓരോ പദാർത്ഥങ്ങൾക്കും സ്വാമിഭൃത്യ സംബന്ധത്തെ ആശ്രയിച്ച് ഒരേ സമയത്തുതന്നെ രണ്ടുവിധം പര്യായഭേദത്തെ തെറ്റാതെ ഉപയോഗിപ്പാനുള്ള പ്രയാസമാകുന്നു അതിലും കഷ്ടതരം. ഉദാ-തിരുമനസ്സുകൊണ്ടു നീരാട്ടുകുളി കഴിഞ്ഞു് പരിവട്ടം (ചില ദിക്കിൽ മേൽപരിവട്ടം) ചാർത്തി അമൃതേത്തു് (അമൃത് വീഴ്ത്തൽ ആണത്രെ) കഴിഞ്ഞു് എഴുന്നള്ളുമ്പോഴക്കും അടിയൻ നനഞ്ഞു് അടിത്തോൽ മാറി കരിക്കാടി കുടിച്ചു വിടകൊള്ളാം.

ഈ വാചകത്തിൽ തിരുമനസ്സുകൊണ്ടു മധ്യമപുരുഷനും (ശ്രോതൃവാചകം) 'അടിയൻ ' ഉത്തമപുരുഷനും (വക്തൃവാചകം) ആണെന്നുള്ളതു കൂടാതെ നീരാട്ടുകളിക്കുക, നനയുക, പരിവട്ടംചാർത്തുക, അടിത്തോൽ മാറുക, ആമൃതേത്തുകഴിക്കുക, കരിക്കാടി കഴിക്കുക, എഴുന്നള്ളുക, വിടകൊള്ളുക,ഇങ്ങിനെ രണ്ടു വാചകത്തിലും ഉള്ള ഓരോ പദവും കളിക്കുക, മുണ്ടുടുക്കുക, ഊണുകഴുക്കുക, വരിക എന്നിങ്ങിനെ ഒരേ അർത്ഥത്തിൽതന്നെയുള്ള പയ്യായങ്ങൾ ആകുന്നു. ഇങ്ങനെ സ്വാമിഭത്യഭേന്ദന ഒരേ അർത്ഥത്തെ തന്നെ കുറിക്കുന്നവയായ വേറെ പല പയ്യായങ്ങളേയും എടുത്തു കാണിക്കാവുന്നതാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/46&oldid=159840" എന്ന താളിൽനിന്ന് ശേഖരിച്ചത്