ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക - മൂന്നാംഭാഗം

ണെങ്കിലും അങ്ങിനെ ചെയ്യുന്നതായാൽ അതുതന്നെ ഒരു ചെറിയ നിഘണ്ടുവായി തീർന്നേക്കാമെന്നുള്ള ഭയംകൊണ്ട് ഈ ഭാ ഗം വിസ്തരിക്കാതെ ചുതുക്കത്തിൽ ചില സാമാന്യസൂചകങ്ങളെകൊണ്ടുമാത്രം കലാശിപ്പിപ്പാൻ വിചാരിക്കുന്നു. സംസ്കൃതത്തിലെ ഉപസർഗ്ഗങ്ങളെപ്പോലെശബ്ദങ്ങൾക്ക് അർത്ഥഭേദത്തെ ഉണ്ടാക്കുന്നതിനായി ഈ ആചാരഭാഷ യിലും ചില പ്രത്യേകപദപ്രയോഗങ്ങളുണ്ട്. അതാവിത് :---'തിരു','പള്ളി','പഴ','അടി' മുതലായവ. ഇതിൽ 'തിരു','പള്ളി' ഇവ സ്വാമിസംബന്ധികളായ പദങ്ങളുടേയും മുമ്പിൽക്കൂട്ടി ചേർക്കേണ്ടതാകുന്നു. ഉദാ:--- തിരുമനസ്സ്, തൃപ്പാദം, തിരുവുള്ളം, തിരുവെഴു ത്ത് ഇത്യാദി. പള്ളിയറ, പള്ളിക്കെട്ട്, പള്ളിക്കുറുപ്പ്, പള്ളിഓടം ഇത്യാദി. പഴമനസ്സ്, പഴങ്കാരണവര്, പഴന്തള്ള, പഴന്തന്ത ഇത്യാ ദി. അടിക്കിടാവ്, അടിത്തോല് ഇത്യാദി. ഇതുവരെ പറഞ്ഞിട്ടുള്ള നമ്പൂരിമാർ, രാജാക്കന്മാർ ഇവരോടു അവരുടെ ഭൃത്യന്മാരും താണജാതിക്കാരും ഉപയോ ഗിക്കുന്ന ആചാരങ്ങളെക്കുറിച്ചാകുന്നു. ഇനി ചില 'ഇടപ്രഭുക്കന്മാർ' നാടുവാഴികൾ, പഴയ കാലത്തിൽ രാജാക്കന്മാരുടെ മന്ത്രി സ്ഥാനം മുതലായ ഉന്നതപദവികൾ പാരമ്പര്യവഴിക്ക് ഇന്നും തങ്ങൾക്കു ശാശ്വതമായി ഉണ്ടെന്നുള്ള നിലയിൽ ഇരിക്കുന്നവർ, ഇങ്ങനെ ചിലർക്കു പ്രത്യേകം ഉള്ള വില ആചാരങ്ങളേയും ചുരുക്കത്തിൽ പറയുന്നു. അതിൽ ഒന്നാമത് അവരിൽ ചിലരുടെ സ്ഥാനപ്പേരുകൾ തന്നെ ഇവിടെ കാണിക്കാം. ചിലർക്ക് 'തമ്പാൻ', 'തമ്പാട്ടി' മറ്റു ചിലർക്ക് അച്ഛൻ, അമ്മ(കുഞ്ഞമ്മ) വേറെ ചിലർക്ക് 'നായർ', 'നൈത്യാർ' ഇത്യാദി സ്ഥാനപ്പേരുകളുണ്ട്. ഇവരിൽ ചിലരെ അതാതു സ്ഥാനപ്പേരുകൾ മാത്രമായിട്ടും, ചിലരെ സ്ഥാനപ്പേരോടുകൂടി 'എജമാനൻ','കുഞ്ഞമ്മ' മുതലായ ആചാരപദങ്ങൾ ചേർത്തു നിർദ്ദേശിക്കേണ്ടതാകുന്നു. അവ രോടു സംഭാഷണം ചെയ്യുമ്പോൾ മുൻപറഞ്ഞവിധം 'കുളി','ഊണു','പോക്ക്','വരവ്' മുതലായ അർത്ഥത്തിൽ ഉപയോഗിക്കുന്ന തിനായി ചില പ്രത്യേക പദങ്ങൾ ഉണ്ട്. ഇവയിൽ പോക്കിന്നും, വരവിന്നും, പര്യായം 'നീക്കം' തന്നെ. ഭക്ഷണത്തിനെല്ലാം 'പഴേ രികഴിക്ക'യാകുന്നു കുളിക്ക് 'കടവിൽ നീക്ക'മല്ലാതെ അധികം വ്യത്യാസമില്ലെന്നു തോന്നുന്നു. അവർ പറയുന്നതെല്ലാം 'കല്പിക്കു കയും' അവരോടു പറയുന്നതെല്ലാം 'കേൾപ്പിക്കുകയും' ആകുന്നു. കോവിലകങ്ങളിലെ കല്യാണത്തിനു 'പള്ളിക്കെട്ട്' അല്ലെങ്കിൽ 'തൃത്താലിചാർത്തൽ 'എന്നു പറയുന്നപ്രകാരം ഇവരിൽ ചിലരുടെ സ്ത്രീകളുടെ കല്യാണത്തിനു 'കട്ടിലേറ്റം' (കട്ളേററം)എന്നാകു ന്നു പറയുന്നതു്.

രാജാക്കന്മാരുടെ ഭാര്യമാരെ 'അമ്മച്ചി'മാർ അല്ലെങ്കിൽ 'നൈത്യാരമ്മ'മാർ എന്നു വിളിക്കുന്നതിനു പകരം ഇവരി ൽ ചിലരുടെ ഭാര്യമാരെ 'കെട്ടിലമ്മ' എന്നു പറഞ്ഞുവരുന്നു. ഈ വകയിലും ദേശഭാഷാപ്രയോഗഭേദങ്ങളുള്ളവയെ വായനക്കാ ർ ഊഹിച്ചറിയേണ്ടതാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/47&oldid=159841" എന്ന താളിൽനിന്ന് ശേഖരിച്ചത്