ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬ ഗദ്യമാലിക---മൂന്നാംഭാഗം



ന്നു  ബുദ്ധിപൂർവമായി ചെയ്തിട്ടുള്ള ഒരു നിയമത്തെ ക്രടി ഇവിടെ  പ്രസ്താവിക്കേണ്ടിയിരിക്കുന്നു. അതെന്തെന്നാൽ ആ രാജ്യത്തെ പ്രജകളിൽ  ആരും അവിടത്തെ ചേക്കുകളിയിൽ ചേരുവാൻ പാടില്ലെന്നാണു്.   അങ്ങിനെ വല്ലവരും ചേർന്നു കളിച്ചതായി തെളിഞ്ഞാൽ ആ രാജ്യത്തെ പീനൽകോട് പ്രകാരം ആ കുറ്റത്തിനു കഠിനമായ ശിക്ഷയുണ്ട് .  ചേക്കുകളി മേലന്വേഷണംചെയ്വാൻ കല്പിച്ചാക്കീട്ടുള്ള ഉദ്യോഗസ്ഥന്മാരൊഴികെ ആ രാജ്യത്തെ പ്രജകളിൽ ആരും മാണ്ടിക്കാർലോവിലെ ദ്യുതമണ്ഢപത്തിൽ  എത്തിച്ചവിട്ടുകതന്നെ അരുതെന്നാണു് നിഷ്കർഷയായ രാജകല്പന.  ഈ അത്യാവശ്യമായ നിയമത്തിന്റെ  ഉദ്ദേശം എല്ലാവർക്കും ഊഹിച്ചറിയാവുന്നതാണല്ലോ.   ഇനി  വായനക്കാരിൽ ചിലർക്കു് ഒരു സംശയം ജനിക്കാവുന്നതെന്തെനാൽ രാജ്യം എത്രതന്നെ ചെറുതായാലും അതിന്റെ മതിയായ സംരക്ഷണയ്കുതക്കവണ്ണമുള്ള ഒരു ആദായം ചേക്കുകളിയിൽ നിന്ന് കിട്ടുവാൻ മാർഗമുണ്ടോ എന്നാണു്.  അങ്ങിനെ ശങ്കിക്കുന്നവർ വല്ലവരും ഉണ്ടെങ്കിൽ അവരുടെ ശങ്ക തീർക്കുവാൻ എനിക്ക് ഒന്നു മാത്രമേ പറവാനുള്ളു.  അതു മാണ്ടിക്കാർലോവിലെ ചേക്കുകളിക്കമ്പനിക്കാർക്കു് ഈ കഴിഞ്ഞ ൧൯൦൫--ലെ  ലാഭം പതിനാലുലക്ഷത്തിനാല്പത്തിനാലായിരത്തി എണ്ണൂറു(൧൪,൪൪.൮൦൦) പവനും ആ കൊല്ലത്തിൽ ആ പ്രദേശത്തുവെച്ചു് ആത്മഹത്തി ചെയ്ത അന്യരാജ്യക്കാരുടെ എണ്ണം നാനൂറും(൪൦൦)ആണെന്നു മാത്രമാണു്.  ശേഷം ചിന്ത്യം.

രസികരഞ്ജിനി. സി.എസ്സ്.ഗോപാലപണിക്കർ

               ------(൦)-------


                         ഭാവനാശക്തി
                  ----------
    
    കഴിഞ്ഞ കാർയങ്ങളെ ഓർമ്മിപ്പിക്കാനുള്ള വൈഭവത്തിനാണു സാധാരണയായി ഭാവനാശക്തിയെന്നു പേരെങ്കിലും  സാഹിത്യസംബന്ധമായി പറയുമ്പോൾ ഈ പദത്തിന് അധികമായ ശക്തിയും സാനിദ്ധ്യവും ഉണ്ടു്.   ഈ അർത്ഥത്തിൽ ഓർമശക്തിക്രടി അടങ്ങിയിരിക്കുമെങ്കിലും, അതിനല്ല അധികം പ്രാധാന്യമുള്ളത്. ഭാവനാശക്തി, ബുദ്ധിശക്തിയെ ആശ്രയിച്ചിരിക്കും.  അത്യന്തം ബുദ്ധ്യതിശയനായിരിക്കും അധികം ഭാവനാശക്തിയുള്ളവൻ. ഭാവനാശക്തിയുള്ളവരൊക്കെ അവശ്യം ബുദ്ധിമാന്മാരായിരിക്കേണമെങ്കിലും,  എല്ലാബുദ്ദിമാൻമാർക്കും ഭാവനാശക്കി ഉണ്ടായിരിക്കുമെന്നോ, ഇരിക്കേണമെന്നോ ഇല്ല.

മനുഷ്യരുടെ അറിവിന്നും, വാസനയ്കും, പരിചയത്തിന്നും ഉള്ള ഏറ്റക്കുറച്ചിലിന്നനുസരിച്ചു്, അവർ പഞ്ചേന്ദ്രിയങ്ങൾ വഴിയായി അറിയുന്ന സാധനങ്ങളുടേയും, കായങ്ങളൂടെയും ഗുണാഗുണങ്ങളെ മനസ്സിലാക്കുന്നതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/53&oldid=159847" എന്ന താളിൽനിന്ന് ശേഖരിച്ചത്