ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാരഖണ്ഡത്തിന്റെ വടക്കേ അതൃത്തിക്കു് ഒരു മാനദണ്ഡമായി ഉടനീളം കിഴക്കുപടിഞ്ഞാറായി കിടക്കുന്ന ഹിമവൻ പർവതത്തിന്റെ വടക്കുപടിഞ്ഞാറും മദ്ധ്യ ഏഷ്യാഖണ്ഡത്തിൽ ഒരു ഉയർന്ന പ്രദേശമുള്ളരാണ് ആർയ്യപുരാതനന്മാരുടെ മൂലസങ്കേതസ്ഥാനം എന്നു ഇപ്പോൾ ഊഹിക്കപ്പെട്ടിട്ടുള്ളതു്. അവിടെ ജനങ്ങൾ വർദ്ധിച്ചപ്പോൾ ആ വർഗ്ഗത്തിൽ നിന്നും ഓരോരോ ശാഖകൾ പല വഴിക്കും പിരിഞ്ഞു പോയിത്തുടങ്ങി.തെക്കുപടിഞ്ഞാട്ടു പോയ ഒരു ശാഖ പേർഷ്യാരാജ്യത്തു കുടിയേറി പാർത്തു ആ രാജ്യത്തിന്നു അധികൃതമായിത്തീർന്നു .അവിടെ വെച്ചു അവർ എഴുതിവെച്ച ഗ്രന്ഥങ്ങളിലെ ഭാഷയ്ക്കു സെൽഡ് എന്നാണു പേർ .ഈ സെൽഡ് ഭാഷയിൽനിന്നു പരി​​​​ണമിച്ചുണ്ടായതാകുന്നു ഇപ്പോഴുള്ള പേർഷ്യൻ ജാതിക്കാർ ഉപയോഗിക്കുന്ന പെർഷ്യൻ ഭാഷ.ആർയ്യമൂലവർഗ്ഗത്തിൽ നിന്നോ ,അല്ലെങ്കിൽ പെർഷ്യയ്ക്കും പോയ ശാഖയിൽ നിന്നോ ഓരോ കാലങ്ങളിൽ പിരിഞ്ഞുപോയ മുന്നു ശാഖകളിൽ ഓരോന്നായി വിചാരിക്കപ്പെടാവുന്ന............ (1)ഗ്രീക്കുരാജ്യത്തേ കുടിയേറിപ്പാർത്തു് അവിടെ അധികൃതന്മാരായി ഗ്രീക്കു ഭാഷ ഉപയോഗിച്ചുവന്നതും ,(‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌2)ഇറ്റലിരാജ്യത്തു ചെന്നു റോമാസാമ്രാജ്യത്തെ സ്ഥാപിച്ചു ലാറ്റിൻ ഭാഷ ഉപയോഗിച്ചുവന്നതും, (3)ജർമ്മനിരാജ്യത്തു ചെന്നു ഗാത്തിക്കു് ഭാഷ ഉപയോഗിച്ചുവന്നതും ആയ ജാതിക്കാർ.മദ്ധ്യഏഷ്യയിൽനിന്നു തെക്കുകിഴക്കായി പിരിഞ്ഞുപോന്ന ഒരു ശാഖയാകുന്നു ഹിമവന്റെ പശ്ചിമോത്തരഭാഗത്തിലുള്ള ഇടവഴിയിൽക്കൂടി കടന്ന് "ബ്രഹ്മവർത്ത"മെന്ന് അവർ പേർ വിളിച്ചു വന്നിരുന്ന സിന്ധുനദീതീരപ്രദേശങ്ങളിൽ കുറേക്കാലം താമസിച്ചു ജനങ്ങൾ അവിടെയും വർദ്ധിച്ചപ്പോൾ ഹിമവാന്റെ താഴ്വര പിടിച്ചു കിഴക്കോട്ടു നീങ്ങി ഭാരതവർഷംഎന്നു പറയുന്നതും ഹിമവാന്റെയും വിന്ധ്യന്റെയും ആയ ഗംഗാതീരപ്രദേശങ്ങളിലും മറ്റും പാർത്തു് പാശ്ചാത്യപണ്ഡിതന്ഡമാർക്കു കൂടി അത്യാശ്ചർയ്യ ബഹുമാനാദികളെ ജനിപ്പിക്കുന്ന അനേകഗ്രന്ഥപരമ്പരകളെ സർവപ്രകാരണേയും സംസ്കൃതം എന്ന പേരിന്നു യോഗ്യമായ ഒരു ഭാഷയിൽ നിർമ്മിച്ച് ഐഹികപാരത്രിക വ്യവഹാരങ്ങളെപ്പറ്റി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/60&oldid=159854" എന്ന താളിൽനിന്ന് ശേഖരിച്ചത്