ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ല്ലാതിരുന്ന അനവധി ജനങ്ങൾ അവരുടെ സ്വന്തമായ ആത്മസംയമനൾക്തിയാലും അലംഘ്യമായ സ്ഥൈർയ്യത്താലും അശ്രാന്തമായ പരിശ്രമത്താലും മാതൃം അവർ നല്ലവണ്ണം അർഹിക്കുന്നതും ഇതരന്മാർക്കു് നന്മയെ ചെയ്യന്നതിനായി അവരെ ശക്തരാക്കിത്തീർക്കുന്നതും ആയ ഒരു മാന്യപദവിയെ സമ്പാടിച്ചിട്ടുണ്ടു് . തങ്ങളുടെ മരണത്തിനു ശേഷം ധർമ്മകാര്യങ്ങൾക്കു വേണ്ടി ചെലവഴിക്കുവാനായി പല ധനികന്മാരും വളരെ പണം നീക്കി വച്ചുവരവേ മഹനായ മിസ്റ്റർ കർണീജി ഇതിനെ തന്റെ ജീവിതകാലത്തിൽതന്നെ നിർവഹിക്കയും താൻ ചെയ്വാനിച്ഛിക്കുന്ന നന്മകൾ തന്റെ ശ്രദ്ധയിൻകീഴിൽ തന്നെ സഫലമായിത്തീരുന്നതിനെകണ്ടു് അമിതമായ ആനന്ദത്തെ ഉൾ ക്കൊള്ളുകയും ചെയുന്നു."

ഈ ശ്ലാഘയ്ക്കു മിസ്റ്റർ കർണീജി താഴെ കാണുന്ന മറുപടി പറഞ്ഞു:-"മാന്യരേ, ഒരു പുരുഷന്റെ സാധുതമയും അനാഡംബരവും ആയ ആവശ്യങ്ങൾ കഴിഞ്ഞ്,ശേഷിക്കുന്ന ധനം അയാൾക്കു് ഏതൊരുപ്രകാരത്തിലാണു് ഏറ്റവും ഗുണപ്രദമായി വിനിയോഗിക്കാവുന്നതു എന്നുള്ള അതിർഗഹനമായഅ പ്രശ്നോത്തരതത്വത്തെക്കുറിച്ചു ചിന്ത ചെയ്യുന്നതിനാൽ ആയിരുന്നു കഴിഞ്ഞ ചില കൊല്ലങ്ങൾ മുഴുവനും ഞാൻ വ്യാപൃതനായിരുന്നതു്. ദോഷാസ് പൃഷ്ടമായ വിവധത്തിലുള്ള ദ്രവ്യദാനം സർവഥാ ദുഷ്കരം തന്നെ. നാം  ഒരു ഭിക്ഷക്കാരനുകൊടുക്കുന്ന ഒരു ചില്ലി ചിലപ്പോൾ അവനു ഒരു രൂപകൊണ്ടുപോലും  പരിഹരിക്കപ്പെടുവാൻ കഴിയാത്ത ഉപദ്രവത്തെ ചെയ്തേയ്ക്കും.  നാൾ തോറും നമുക്കു കിട്ടിവരുന്ന അസംഖ്യം ഹർജികളുടെ കർത്താക്കന്മരെക്കുറിച്ചു വേണ്ടുംവണ്ണം അന്വേഷിച്ചറിയാതെ, നാം അവരെ സഹായിക്കാൻ പുറപ്പെട്ടാൽ, അതു നന്മയെക്കാ... അധികം തിന്മയെ ചെയ്യും;എന്നു മാത്രവുമല്ല, ആ പണം തോട്ടിൽ കെട്ടിത്താഴ്ത്തിക്കളഞ്ഞതിനു തുല്യമായിരിക്കയേ ചെയ്തയുള്ളു. 'ഹാ! ഹാ! ധർമ്മമെ, നിന്റെ പേർ ചൊല്ലി എന്തെല്ലാം അപകൃത്യങ്ങളാണു പ്രവർത്തിച്ചുപോരുന്നതു്.'  എന്നിങ്ങനെ ഞാൻ പലപ്പോഴും വിചാരിക്കാറുണ്ടു്. സദ്വ്യാപാരങ്ങൾക്കായി  സാധുക്കൾ എപ്പോഴാണോ പ്രേരിതന്മാരായിത്തിരുന്നതു അപ്പോൾ മാത്രമാകുന്നു-നാം സഹായിക്കുന്ന ആളുകളുടെ ഇടയിൽ എപ്പോഴാണോ അന്യോന്യമായി ഒരു പ്രണയം ഉളവാക്കപ്പെടുന്നതു് അപ്പോൾ മാത്രമാകുന്നു യഥാർത്ഥമായ നന്മ കൃതമാകുന്നതു്.  എനിക്കു് ഇപ്പോഴുള്ള ഈ പ്രസിദ്ധി  ​ഇല്ലാതരുന്ന ഒരു കാലത്തു് ഒരു ദിവസം ഞാൻ എഡിൻബറോവിലെ തെരുവുകളിൽ ക്രടി പോകുമ്പോൾ അവിടെ ഒരു സ്വതന്ത്രഗ്രാത്തെ സ്ഥാപിക്കുന്നതിനായി ധനസഹായം

ചെയ്യുന്നതല്ലെന്നു പ്രസ്താവിച്ചു കേട്ടിട്ടുണ്ടു്. ഇതിനു നേരേ വിപരീതമായ ഒരു അഭിപ്രായം അവിടത്തെ ജനങ്ങൾ ഒരുകാലത്തു പറഞ്ഞുകേൾക്കണമെന്നു് അന്നു ഞാൻ സ്വല്പം ക്ഷമയോടുക്രടി

ഉറപ്പിച്ചു. ഈയിടെ ഒരു ദിവസം ഞാൻ ആ തെരുവിൽക്രടി നടക്കുമ്പോൾ ലേഡിക്കളാർക്കു-അല്ല, അതു വേറൊരാളായിരുന്നു-എന്നോടു ഒരു റൊട്ടിക്കിടങ്ങിനെ ചൂണ്ടിക്കാണിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/78&oldid=159869" എന്ന താളിൽനിന്ന് ശേഖരിച്ചത്