ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൬ ഗദ്യമാലികാ--മൂന്നാംഭാഗം


കഴിഞ്ഞപ്പോൾ, കാണാം രണ്ടാമതും പറന്നുവരുന്നു. ഈ സമയം മറ്റൊരു കാക്കകൂടി ഒന്നായുണ്ടായിരുന്നു. ഈ പുതിയ ചങ്ങാതി സമീപമുള്ള ഒരു മരത്തിന്റെ കൊമ്പിന്മേൽ ഇരുന്നു. ആദ്യത്തെ കാക്ക നായയുടെ ശ്രദ്ധ ആകർഷിപ്പാൻ രണ്ടാമതും ശ്രമിച്ചു്, ആദ്യം പ്രയോഗിച്ച വിദ്യകളൊക്കെ ഇപ്പോഴും നിഷ്ഫലമെന്നു കണ്ടപ്പോൾ നായയുടെ പിൻഭാഗം ചെന്നു് അതിന്റെ പുറത്തു് നല്ല കണക്കിലൊന്നു കൊത്തി. ഉടനെ നായ് കോപിച്ചു് അതിന്റെ നേരെ തിരിഞ്ഞു ഓടാൻ ഭാവിച്ചു. മരത്തിന്മേൽ ഉണ്ടായിരുന്ന കാക്കഉടനെ ചെന്നു കൊട്ടം കൊത്തി പറന്നു പോയി. പ്രതിക്രിയ ചെയ്വാനും സാധിച്ചില്ല, തന്റെ ഭക്ഷണവും പോയി എന്നു കണ്ടു് ഇളിഭ്യനായ നായയുടെ മനോവികാരം ഊഹനീയമാണല്ലൊ. കാക്കകളുടെ ഉപായം വിവരിക്കാൻ ഈ വിധം അനേകം സംഭവങ്ങൾ ദൃഷ്ടാന്തങ്ങളായി ഉപയോഗിക്കാറുണ്ട്. ചില കാക്കകൾക്കു് ഓരോ വീടുകളിലെ ഭക്ഷണ സമയം ഏകദേശം ഇത്ര മണിക്കൂറാണെന്ന് കൃത്യമായി അറിയാമെന്നും അതുവരെ എവിടെ എങ്കിലും തെണ്ടി നടന്നു് കാക്ക ആ പ്രത്യേക സമയത്തിനു് അവിടങ്ങളിൽ എത്തുമെന്നും നിങ്ങളിൽ ആർക്കും പരീക്ഷിച്ചാൽ അറിയാറായി വരും. കാക്കകൾക്കു ഉപായമുണ്ടെന്നു മാത്രമല്ല മറ്റെല്ലാ ഉപായികളെപ്പോലെതന്നെ അവയും കണ്ണിൽ ചോരയില്ലാത്ത വകയാണ്. ചിലതരം കാക്കകൾ ആടുകൾ പ്രസവിച്ച ഉടനെ അവയുടെ കുട്ടികളെ കൊത്തി കൊന്നുകളയാറുള്ളതായി അറിയുന്നു. ഒരു കുട്ടിയെ പ്രസവിച്ച തള്ളയാടു് മറ്റൊരു കുട്ടിയെ പ്രസവിക്കാൻ വേദന സഹിക്കുന്ന തരംനോക്കിയായിരിക്കുമത്രേ ഈ നിഷ്ഠരപക്ഷി ആദ്യത്തെ കുട്ടിയുടെ കണ്ണു കൊത്തി വിഴുങ്ങുന്നതു്. കാക്കയുടെ ജാതിയിൽ തന്നെ പലേ ഉപജാതിയും ഉണ്ടു്. അതിൽ ഒരു വർഗം സാധാരണയായി മുയലിനെ കൊന്നു തിന്നുമത്രെ. കാക്ക മുയലിനെ കൊന്നു തിനുന്നു എന്നുള്ളത് പലർക്കും ഒരു പുതുമയായി തോന്നാം. പക്ഷെ അതു പരമാർത്ഥമാണു് . മുയൽ വേട്ടയ്ക്കു ചുരുക്കം രണ്ടു കാക്കകൾ ആവശ്യമാണു്. രണ്ടു കാക്കകളും കൂടി മുയലിനെ അതിന്റെ മടയിൽ നിന്നിളക്കി അതിനെ പിൻതുടർന്നു പറക്കും. മുയൽ ഓട്ടത്തിനു ശ്രുതിപ്പെട്ട മൃഗമാണെന്നുള്ളതു നേരാണെങ്കിലും ഈ ശത്രുക്കൾ പിൻതുടരുമ്പോൾ അതിനുള്ള പ്രത്യുല്പന്നമതി തീരെ നശിച്ചു് വേഗം ഓടാനൊ ഒളിക്കാനോ കഴിയാതെ വലയുന്നു. അപ്പോഴാണ് കാക്കകൾ ആ സാധുമൃഗത്തിന്റെ തലയ്ക്കു ശക്തിയോടുകൂടി കൊത്തുന്നതും കൊത്തുകൾകൊണ്ടു മുയൽ മരിക്കുന്നതും. ആൽപ്സ് പർവതത്തിന്റെ സമീപങ്ങളിൽ കാക്കകൾ ഈ മുയൽ വേട്ട ചെയ്യുന്നതു് സാധാരണയാണു്. അവിടങ്ങളിലെ മഞ്ഞിൻകട്ടയുടെ മുകളിൽ നിന്നു് ഇതു എളുപ്പത്തിൽ സാധിക്കുകയും ചെയ്യും.മുയൽ സാധാരണയായി എലികളെപ്പോലെ രണ്ടു ഭാഗത്തും ദ്വാരങ്ങളുള്ള മടകളിലാണ് താമസിക്കാറു്. ശത്രുക്കളെ ഭയപ്പെട്ടിട്ടാണു് ഇങ്ങനെ ചെയ്യാറെങ്കിലും അതിന്റെ ശത്രുക്കൾക്ക് ഈ വിദ്യയറിയാം. കാക്കകളിൽ ഒന്നു് ഒരു ദ്വാരത്തിൽകൂടി മടയിൽ പ്രവേശിക്കും. മറ്റേ കാക്ക മറ്റേ ദ്വാരത്തിന്റെ അടുക്കെ നില്ക്കും. ഉള്ളിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/93&oldid=159880" എന്ന താളിൽനിന്ന് ശേഖരിച്ചത്