ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൮ ഗദ്യമാലികാ--മൂന്നാംഭാഗം


   ചെറുവക പുഴുക്കളും, മറ്റു പ്രാണികളും, മത്സ്യങ്ങളും, പക്ഷികളും,മൃഗങ്ങളും തങ്ങളുടെ ഭക്ഷണം എങ്ങിനെയെല്ലാമാണു സമ്പാദിക്കുന്നതെന്നും ആ കാര്യത്തിൽ അതുകൾ എത്രമേൽ സാമർത്ഥ്യം വെളിപ്പെടുത്തുന്നുണ്ടെന്നും ഉള്ളതിന്റെ ഒരു  ഏകദേശജ്ഞാനം ഉണ്ടാകേണ്ടതിന്നു ഞാൻ മേൽ പ്രസ്താവിച്ച ഉദാഹരണങ്ങൾ  ധാരാളം മതിയെന്നും വിചാരിക്കുന്നതുകൊണ്ടു് ആ വക ഉദാഹരണങ്ങൾ വർദ്ധിപ്പിച്ചു് ഈ ഉപന്യാസം വലുതാക്കുന്നില്ല.  ജീവികൾ ആഹാരസാധനങ്ങൾ ശേകരിച്ചു ക്ഷാമകാലത്തേയ്ക്കു തങ്ങളുടെ കുഞ്ഞുങ്ങൾക്കും ഉപയോഗമായി തീരത്തക്കവണ്ണം സൂക്ഷിച്ചുവെയ്ക്കുന്ന സംപ്രദായത്തെപ്പറ്റിയാണു് ഇനി എനിക്കു അല്പം പറവാനുള്ളത്.  പുഷ്പങ്ങളിലും വേറെ ചില സാധനങ്ങളിലും ചെന്നു തേൻ കവർന്നെടുത്തു തങ്ങളുടെ കൂടുകളിൽ കൊണ്ടുപോയി ശേഖരിക്കുന്ന തേനീച്ച മുതലായ ജീവികളെപ്പറ്റി പറയാമെന്നു വച്ചാൽ അതുതന്നെ ഇതിന്റെ പത്തിരട്ടിവലിപ്പത്തിലുള്ള ഒരു പ്രബന്ധത്തിനു മതി.  ഈച്ചകൾ പുഷ്പങ്ങളിൽ പോയി തേനെടുത്തുണ്ണുന്നതുനു പ്രതിയായി ആ വക ചെടികൾക്കു് സന്തത്യുല്പാദനാർത്ഥം സഹായിക്കുന്നുണ്ടെന്നും ഞാൻ പറയുമ്പോൾ അതിനെപ്പററി മുമ്പു കേട്ടിട്ടില്ലാത്തവരൊക്കെ ഒന്നു അന്ധാളിക്കാൻ മതി.  പുഷ്പങ്ങളിൽ

ആണും പെണ്ണം എന്ന വക ഭേദം ഉണ്ടെന്നുള്ളതും അതിൽ ആൺ പുഷ്പത്തിലെ ചില പൊടികൾ പെൺപുഷ്പത്തിൽ വീണല്ലാതെ കായ് ഉണ്ടാകയില്ലെന്നുള്ളതും ഈ പൊടികളെ ഒന്നിൽ നിന്നു മറെറാന്നിലേയ്ക്കു വ്യാപിക്കുവാൻ സഹായിക്കുന്നതു പാപ്പാത്തികൾ മുതലായ ഈചകളാണെന്നതും മററും ഈ പ്രബന്ധത്തെ അപേക്ഷിച്ചു കുറെ അപ്രകൃതമാകയാൽ ഞാൻ അവയെപ്പററി തത്കാലം ഒന്നും പറയുന്നില്ല. ആഹാരസാധനങ്ങൾ ശേകരിച്ചു വയ്ക്കുന്ന തേനീച്ച മുതലായ ജീവികളെപ്പററി നിങ്ങൾ തന്നെ പലപ്പോഴും കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളതാണു്. വേനൽക്കാലം മുഴുവനും ഒരു ഭ്രാന്തനെപ്പോലെ വൃക്ഷക്കൊമ്പുകൾ തോറും തുള്ളിച്ചാടി നടക്കുന്ന അണ്ണാൻ വർഷകാലത്തെ ആവശ്യത്തിനു വേണ്ടി മാങ്ങയണ്ടി മുതലായ സാധനങ്ങൾ ശേഖരിച്ചു വെയ്ക്കാറുള്ളതിനെപ്പററിയും പക്ഷെ നിങ്ങൾക്കറിവുണ്ടായിരിക്കും. എന്നാൽ ഹങ്കറി എന്ന രാജ്യത്തുള്ള ഒരുവക എലികൾ വർഷർത്തുവിലെ ആവശ്യത്തിനായി ധാന്യം ശേഖരിച്ചു വെയ്ക്കാറുള്ള സംപ്രദായത്തെപ്പററി നിങ്ങളിൽ അധികംപേരും കേട്ടിരിപ്പാൻ സംഗതിയില്ല. ഈ എലികൾ പാടങ്ങളിൽ കുഴിച്ചുണ്ടാക്കിയ മടകളിലാണു താമസം. ഈ മടകളുടെ ദ്വാരം വളരെ ചെറുതായിറിക്കുമെങ്കിലും ഉള്ളു വളരെ വിസ്താരമുള്ളതായിരിക്കും. ധാന്യങ്ങൾ കൊയ്യാൻ കാലമായാൽ ഈ എലികൾ ചെന്നു അവയുടെകതിരുകൾ മുറിച്ചെടുത്തു തങ്ങളുടെ മടകളിൽ കൊണ്ടുപോയി ഭദ്രമായി സൂക്ഷിച്ചുവെയ്ക്കും. കഠിനമായ ക്ഷാമകാലങ്ങളിൽ മനുഷ്യരുടെ ഇടയിൽ കൂടി ഭക്ഷണസാധനങ്ങൾകു പഞ്ഞം വരുമ്പോൾ ധാന്യങ്ങൾ ശേഖരിച്ചു വയ്ക്കത്തക്കവണ്ണം മുന്നാലോചന ഇല്ലാതിരുന്ന ഈ മനുഷ്യർ ഈ എലികളെയാണത്രെ ശരണം പ്രാപിക്കുന്നതു്.എലികളുടെ മട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/95&oldid=159882" എന്ന താളിൽനിന്ന് ശേഖരിച്ചത്