ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം--തച്ചുശാസ്ത്രം ൮൧

                       തച്ചുശാസ്ത്രം
                --------
   എല്ലാ പ്രാണികൾക്കും തങ്ങളുടെ വർഗക്കാരെക്കുറിച്ചു ഒരു പ്രത്യേകം  ഒരു സ്നേഹവും അവരോടൊരുമ്മിച്ചു പാർക്കുന്നതിനു് ആഗ്രവും പ്രായേണ കണ്ടുവരുന്നതാണല്ലോ.  അപ്പോൾ തന്റെ ഭാര്യാപുത്രാദി കുടുമ്പങ്ങളോടുകൂടി ഒരുമിച്ചു താമസിക്കുന്നതിനു അതിലധികം സന്തോഷമുണ്ടാക്കുന്നതു സ്വാഭാവികമായിട്ടുള്ളതാണെന്നു പറയേണ്ടതില്ലല്ലോ.  ഈ വിധത്തിൽ തങ്ങളുടെ കൂട്ടുകാരൊരുമിച്ചു താമസിക്കുന്നതിനായി എല്ലാ ജന്തുക്കളും അവരവരുടെ ശക്തിക്കു തക്കവണമുള്ള ഗ്രഹങ്ങളെ ഉണ്ടാക്കുന്നുണ്ടു്.  ഗ്രഹങ്ങളെ ഉണ്ടാക്കുന്നതിനു ശക്തിയും സാമർത്ഥ്യവുമില്ലാത്തവ തങ്ങൾക്കു യോഗ്യമായ സ്ഥലത്തെത്തന്നെ ഗൃഹമായി സ്വീകരിക്കുന്നു.  ഗൃഹത്തെ ഉണ്ടാക്കുന്നതിനുള്ള സാമർത്ഥ്യവും അതിനു വേണ്ടുന്ന സാധനങ്ങളെ ശേഖരിച്ചു പണിചെയ്യുന്നതിനു തക്ക അവയവങ്ങളുമുള്ള ജന്തുക്കൾ ഉണ്ടാക്കിയിട്ടുള്ള ഓരോ കൂടുകളുടെ ഭംഗികളും വൈചിത്ര്യങ്ങളും എത്രമാത്രം ഉണ്ടെന്നുള്ളതു്, സാളഗ്രാമവും, പട്ടുനൂൽപുഴു,കുരികിൽ,കാക്ക,പ്രവു്,കടന്നൽ, തേനീച്ച, അനേകം വിധത്തിലുള്ള പുഴുക്കൾ ഇവയുണ്ടാകുന്ന കൂടുകളേയും പരിശോധിച്ചിട്ടുള്ളവർക്കു് ഏറക്കുറെ അറിയാവുന്നതാണു്.  ഭൂമിയുടെ അടിയിൽ ഗുഹയുണ്ടാക്കിപ്പാർക്കുന്നവയായ എലി,പെരിച്ചാഴി, മുള്ളൻ, ഉടുമ്പു്,പാമ്പു്,കീരി മുതലായ കരജന്തുക്കളുടേയും ഞണ്ടു്,ആമ,ചീങ്കണ്ണി,മുതല മുതലായ ജലജന്തുക്കളുടയും കൂടുകളിലും അനേകം പണിവിശേഷങ്ങൾ കാണുന്നുണ്ടു്. ഇവയൊക്കെയും അതാതിന്റെ ആവശ്യത്തിനും സുഖത്തിനും ഉപകരിക്കത്തക്ക വിധത്തിൽ കിടക്കുന്നതിനും ഭക്ഷണസാധനങ്ങളെ ശേഖരിക്കുന്നതിനും കുട്ടികളെ കിടത്തുന്നതിനും വെവ്വേറെ അറകളേയും അവയിൽ അതാതുപയോഗത്തിനു യോഗ്യങ്ങളായ ഉപകരണങ്ങളേയും ശത്രുക്കളിൽ നിന്നു ഉപദ്രവം തട്ടാത്ത വിധത്തിൽ ഉറപ്പുകളേയും ഗതാഗതം ചെയ്യുന്നതിനുള്ള വാതിലുകളേയും മറ്റും നല്ല ആലോചനയോടുകൂടി ചെയ്തിട്ടുള്ളതായി പ്രായേണ കാണപ്പെടുന്നുണ്ടു്. വിശിഷ്ടബുദ്ധിയും പ്രമാണവും വിദ്യയും മറ്റുമില്ലാത്ത തീര്യഗ്ജന്തുക്കൾകൂടി ഗൃഹനിർമ്മാണത്തിങ്കൽ ശ്രദ്ധയുള്ളവരായിരിക്കുമ്പോൾ അവയൊക്കെയും ധാരാളമുള്ളവരായ മനുഷ്യർ പുരപണിയിങ്കൽ വളരെ മനസ്സു വയ്ക്കുന്നതു ഉചിതമാണെന്നുള്ളതിലേയ്ക്കു് ഒട്ടും തർക്കമില്ലല്ലോ.  പ്രധാനമായിട്ടു് പുരപണിയുടെ സമ്പ്രദായത്തേയുംഅവയുടെ വകഭേദങ്ങളേയും ഗുണദോഷങ്ങളേയും വിവരിക്കുന്ന ശാസ്ത്രമാകുന്നു തച്ചുശാസ്ത്രം.
    എന്നാൽ തച്ചുശാസ്ത്രപ്രകാരം നല്ലതായി ഒരു പുര പണിചെയ്യിക്കുന്ന കാര്യം ഇപ്പോഴത്തെ സ്ഥിതിയിൽ വളരെ പ്രയാസമാണു്. ഒന്നാമതു് ദോഷം തീർന്ന ഒരു പുരയിടം തന്നെ കാണുന്നതിനു പ്രയാസം. വല്ല പുരയിടവും കിട്ടിയാലും അതിൽ ഉപയോഗിക്കാൻ തക്കതായ കണക്കു ദുർലഭം. വളരെ

11










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/98&oldid=159885" എന്ന താളിൽനിന്ന് ശേഖരിച്ചത്