ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൨ ഗദ്യപ്രദീപം അദ്ധ്യയം ൧൯

     മാതൃഭൂമിസ്നേഹം
  
   "ദേഹംനശിക്കിലുമനശ്വരകീർത്തിയാകും_
  ദേഹത്തെയിങ്ങുകനകപ്രതിമയ്ക്കുതുല്യം
  ആഹന്തം ; നിർത്തിയതിവിശ്രൂതമാത്യഭൂമീ_
  സ്നേഹം , സനാതനപദം  നരനേകിടുന്നു"
മാത്യഭൂമിസ്നേഹമെന്നതു   മാതാവായ  ഭൂമിയോടുളള  സ്നേ

ഹമാകുന്നു . അതായത് , ഒരുത്തന് അവൻ ഉത്ഭവിച്ച രാജ്യ ത്തോടുളള ആന്തരമായ പ്രതിപത്തിയാകുന്നു . ഒരു സ്തീയിൽ നിന്നു ജനിച്ച സന്താനങ്ങൾക്ക് അവളിൽ ഹ്യതയംഗമമായ പ്രീ തിയുണ്ടാകാതെ വരുമോ ? അതുപോലെ മനുഷ്യർക്ക് അവർ പിറന്നുവളർന്ന ഭൂമിയെ സംബന്ധിച്ചു സ്നേഹമുണ്ടാകാതിരിക്ക യില്ല . എന്നാൽ കലികാലധർമ്മത്തെപ്പററി സരസകവി കു ഞ്ചൻനമ്പ്യാർ "ജനകൻ തനയനെ വെട്ടിക്കൊല്ലും തനയൻ ജനകനെ വധവും ചെയ്യും " എന്നു വർണ്ണിച്ചിട്ടുളളതു നോക്കുന്ന തായാൽ ഈ യുഗത്തിൽ പിതാക്കന്മാരിൽ സ്നേഹമോ ഭക്തി യോ ഇല്ലാത്തവരും ഉണ്ടായിയെന്നുവരാം . അപ്രകാരംതന്നെ ജന്മഭൂമിസ്നേഹമില്ലാത്തവരുമുണ്ടാകാം . എന്നാൽ ഇക്കാർയ്യ ത്തിൽ ഭൂരിപക്ഷസ്ഥതിയേ ആലോചിക്കേണ്ടതുളളൂ . 'ബഹു ജനം പലവിധം' എന്നും , നല്ലതില്ലാതെ ചീത്തയും ചീത്തയി ല്ലാതെ നല്ലതും ഇല്ലെന്നുപറയുന്നതും വാസ്തവമാണല്ലൊ . ആ സ്ഥിതിക്കു മാതാവിനേയോ മാതൃഭൂമിയേയോ പ്രീതിയില്ലാതെ അപൂർവ്വം ചിലർ ഭൂമിയിൽ ഉണ്ടാകാവുന്നതാണ് . അവർ മ ഹാപാപികളാകുന്നു .അവരെ ആരും പ്രശംസിക്കുകയും ഇ ഷ്ടപ്പെടുകയുമില്ല.

      രാജ്യാന്തരവർത്തികൾക്കു  ഗർഹണീയവും,  നാഗരികത്വം  കു

റഞ്ഞതുമായ ദേശംതന്നെ ജന്മഭൂമിയായിട്ടുള്ളവനും അതിനോ ടു [തന്റെ ജന്മഭൂമിയോടു] സവിശേഷമായ ഒരു പ്രതിപത്തി

ഇല്ലാതെ വരുന്നതല്ല . പക്ഷെ താൻ ഒരു സ്വദേശസ്നേഹി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/101&oldid=159888" എന്ന താളിൽനിന്ന് ശേഖരിച്ചത്