ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൫ അദ്ധ്യായം ൨൦ യോ ചെയ്കയില്ല. മനുഷ്യരുടെ കർമ്മങ്ങളെല്ലാം ഈശ്വരകാരു ണ്യമുണ്ടാകുവാൻ തക്കവണ്ണം അർഹങ്ങളായിരിക്കണം. നിർഭയ വും ശാന്തവുമായ സുഖമരണം. മനുഷ്യർക്കു സംഭവിക്കേണമെങ്കിൽ ദൈവപ്രീതി കാലെ സമ്പാദിച്ചിരിക്കണം. ഇതാണ് എറ്റ വും ശോഭാവഹവും ഫലദവുമായ ആദർശം. മനുഷ്യർ സുഖമാ യിരിക്കുന്ന കാലത്തു ചെയ്യുന്ന പ്രവ്യത്തികൾ അന്തഃകരണത്തി നു ഹിതമായിട്ടുള്ളവയായിരിക്കണം മനസ്സാക്ഷി ആരോടും ദുർമ്മാർഗ്ഗങ്ങളിൽ പ്രവേശിപ്പാൻ ഉപദേശിക്കുന്നില്ല. മനസ്സാ ക്ഷി വാസ്തവത്തിൽ ദൈവമാകുന്നു. അതിനാൽ അന്തഃകര ണത്തിന്ന് അപത്ഥ്യമായ യാതൊരു പ്രവ്യത്തികളും ആരും ചെയ്യരുത്. സംഭാഷണത്തിലും ഈ സംഗതി ഓർമ്മവെക്കേ ണ്ടതാകുന്നു.

    നിത്യവും  മനുഷ്യർ  വിചാരിക്കുന്നതും,  പറയുന്നതും, ചെ

യ്യുന്നതുമായ വിഷയങ്ങളെക്കുറിച്ചു ഗാഢമായി ചിന്തിച്ച് അ വയുടെ ഗുണാഗുണങ്ങളെ വിവേചിച്ചറിഞ്ഞു നല്ല കാര്യയ്യങ്ങളെ മാത്രമേ ചെയ്യാവു. മനുഷ്യജീവിതത്തിന്റെ പ്രധാനമായ ഉ ദ്ദേശംതന്നെ ഈശ്വരസ്യഷ്ടങ്ങളായ യാതൊരു ജീവിയേയും ഉ പദ്രവിക്കാതേയും, സമസ്യഷ്ടങ്ങൾക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തും ദൈവപ്രീതിവരുത്തി വാഴുകയാകുന്നു.

   'ദുർല്ലഭംത്രയമേവൈതദ്ദൈവാനുഗ്രഹേതുകം
   മനുഷ്യത്വം  മുമുക്ഷുത്വം  മഹാപുരുഷസംശ്രയഃ',  എന്നാ

ണല്ലോ പ്രമാണം.

 കരുണാനിധിയായ  ഈശ്വരന്റെ സൃഷ്ടിജാലങ്ങളിവെ  

ച്ച് ഉത്തമത്വം മനുഷ്യസൃഷ്ടിക്കാണെന്നു മുമ്പൊരിടത്തു പ്രസ്താ വിച്ചിട്ടുണ്ടല്ലൊ. അനേകം പുണ്യക്രിയകൾ അതീതജന്മങ്ങ ളിൽ ചെയ്തിരുന്നാലേ ഇഹത്തിൽ വിശിഷ്ടമായ മർത്ത്യജന്മം സി ദ്ധിക്കയുള്ളു. ഇങ്ങിനെ ലഭിച്ച ഈ ജന്മത്തിന്റെ ഉദ്ധേശം മ നുഷാകീടങ്ങൾ അറിയാതെ ഒരോ നീചകർമ്മങ്ങളെ ചെയ്യുന്ന

തു കഷ്ടമല്ലേ ? അവരല്ലേ പാപികൾ ? എന്നാൽ ജന്മസാഫ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/106&oldid=159893" എന്ന താളിൽനിന്ന് ശേഖരിച്ചത്