ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൨

           ഗദ്ദ്യപ്രദീപം

ന്നു . ഇവരിൽനിന്നാണ് ശൂദ്രരും മന്ത്രവിദ്യ അഭ്യസിപ്പാനാ രംഭിച്ചത്.

        പരശുരാമൻ  മലയാളികളുടെ  രക്ഷയ്ക്കായി  ആദ്യകാല

ത്തിൽതന്നെ കേരളബ്രാഹ്മണരിൽ പന്ത്രണ്ട് ഇല്ലക്കാർക്കു മന്ത്ര വാദത്തെ ഉപദേശിച്ചു . അതിൽ ആറ് ഇല്ലക്കാർക്കു സന്മന്ത്ര വും ബാക്കിമനക്കാർക്കു ദുർമ്മന്ത്രവുമാണ് ഉപദേശിച്ചത് . അ വർ ക്രമേണ മന്ത്രതന്ത്രയന്ത്രകർമ്മങ്ങളിൽ അതിചതുരന്മാരായി ത്തീർന്നു . ദുർമ്മന്ത്രംകൊണ്ടു ജനരക്ഷയുണ്ടാകുമൊയെന്നു സംശ യമാണ് . എന്നാൽ ദുഷ്ടന്മാരെ അടക്കുവാൻ ദുഷ്ടകർമ്മം ചെ യ്യേണമെന്നപോലെ നീച ദേവതകളാൽ ഉണ്ടാകപ്പെടുന്ന ഉ പദ്രവങ്ങൾ ദുർമ്മന്ത്രത്താലെ വിനാശം വരികയുള്ളുവെന്നായി രിക്കണം പരശുരാമന്റെ ഉദ്ദേശം . അജ്ഞാനികൾക്കു ദേവ തോപദ്രവം ബാധിക്കാനും മതി . 'ബോധം വന്നാൽ ഭേദംവ ന്നു', എന്നുമാത്രമേ ഇക്കാര്യത്തിൽ ആലോചിപ്പാനുള്ളു . ഇ ന്നും ന‌മ്പൂരിമാരുടെ ഇടയിൽ കല്ലൂർ ,ചേന്ദസ്സു , ഭദ്രകാളിമിറ്റം മുതലായ ചില മനക്കാർ മന്ത്രവാദികളായിട്ടുണ്ട് . ഇവർ കൂ ടാതെ ഇവരുടെ വർഗ്ഗത്തിൽ സന്മന്ത്രികരുമുണ്ട് .

       നാലാം വേദത്തിൽനിന്നാണ്  മാന്ത്രികഗ്രന്ഥങ്ങൾ  ഉത്ഭ

വിച്ചിട്ടുള്ളത് . മന്ത്രവാദത്തിൽ ശാസ്ത്രപ്രകാരം സപ്തകോടി മഹാതന്ത്രങ്ങളുണ്ട് . എന്നാൽ അവയുടെ ഉപന്യാസക്രമങ്ങ ളെ വിസ്തരിച്ചുപറയുന്ന 'കല്പം, ഛന്ദസ്സ്, ദേവത' എന്നിവയു ടെ പേരുകളും 'അംഗന്യാസം, കരന്യാസം'മുതലായ ന്യാസ ങ്ങളും 'ധ്യാനം, മൂലമന്ത്രം, ജപം, ഹോമം, തർപ്പണം'മുതലായ വയെ പ്രവൃത്തിക്കേണ്ടുന്ന വിവരങ്ങളും അടങ്ങിയ ഗ്രന്ഥങ്ങൾ സംസ്കൃതഭാഷയിലാണ് അധികമുള്ളത് . മലയാളത്തിൽ വള രെ ചുരുക്കമേയുണ്ടായിട്ടുള്ളു . മലയാളഭാഷയ്ക്കു നല്ല പ്രചാരം

വന്നതോടുകൂടി മലയാളത്തിൽ മന്ത്രവാദഭ്രമം കുറയുവാൻ തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/83&oldid=159897" എന്ന താളിൽനിന്ന് ശേഖരിച്ചത്