ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്വായം ൧൦ ലോകങ്ങളെക്കരുണയാർന്നു തുണയക്കുകെന്നാൽ ശോകത്തിനില്ലോരവകാശമശേഷമാർക്കും" നമ്മൾ നമ്മുടെ സമന്മാരായവരോടു ചെയ്യേണ്ടുന്ന കൃ തൃമെന്താകുന്നു ? നമ്മൾ അവരോട് എങ്ങിനെ പെരുമാറണം? ഈ സംഗതികൾ മനുഷ്യജന്മം ലഭിച്ചവരെല്ലാം അറിഞ്ഞിരി ക്കേണ്ടതാകുന്നു. ഈ വിഷയത്തിൽപാണ്ഡിത്യത്തെക്കാൾ അധികം മനുഷ്യരെ സഹായക്കുന്നതു ലോകപരിജ്ഞാനമാകു ന്നു. സജ്ജനസമ്മതി ഉണ്ടാകാവുന്ന ഗുണങ്ങളിൽ പ്രാഥമ്യ ത്തെ വഹിക്കുന്ന ഒന്നാകുന്നു ലോകപരിചയം. നമ്മുടെ അ നുഭവത്തിൽ ശാസ്ത്രപുരാണാദികളുടെ ജ്ഞാനമുള്ളവർഅസം ഖ്യമില്ലെ?അവർ എല്ലാവരും സജ്ജനസമ്മതിക്കോസതുതിക്കോ അർഹന്മാരാകുന്നുണ്ടൊ?

                       "ആത്മവൽസർവ്വഭൂതാനി
                      യഃപശ്വതിസപണ്ഡിതഃ-    എന്നാണല്ലൊ  പ്ര

മാണങ്ങളിൽ ഘോഷിച്ചിരിക്കുന്നത് . നമ്മുടെ ആയുഷ്ക്കാല ത്തിൽ നമ്മൾ ഇന്നവിധത്തിൽ പ്രവത്തിക്കേണമെന്നും മററാമു ള്ള ധ൪മ്മങ്ങളെ(നമ്മുക്കു ഗ്രഹിപ്പിൻ ആവിശ്വമുള്ള സൽപ്രമാ ണങ്ങളെ) നമ്മുടെപൌരാണികന്മാർ നമുക്കു സമ്പാദിച്ചു ത ന്നിട്ടുണ്ട്. അവയെ നമ്മൾ പഠിച്ചറിയുന്നതുമുണ്ട്. പക്ഷെ?

         " ശാസ്ത്രം  ഗ്രഹിച്ചതുകൊണ്ടുമതിയല്ല
          ശാസ്ത്രോകതമാചരിക്കാതെ   ഫലം വരാ" -എന്നത

ത്വം തീരെ വിസ്മരിച്ചു പ്രവൃത്തിക്കുന്നതാണ് അബദ്ധമായിത്തീ രുന്നത്. ഒന്നാമത്തേതിൽ പഠിപ്പ്, പ്രായം,ധാനാദ്യവസ്ഥാ വിശേഷങ്ങൾ എന്നിത്യാദികളാൽ നമ്മൾ സമന്മാരോടു പെ

രുമാറേണ്ടത് എങ്ങിനെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/86&oldid=159900" എന്ന താളിൽനിന്ന് ശേഖരിച്ചത്