ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യപ്രദീപം

വിശ്വസിച്ചു പെരുമാറേണ്ടതാകുന്നു. പക്ഷെ ഈ സ്നേഹവി ശ്വാസാദികൾ മനസാവാചാകർമ്മണാ ഒരുപോലെ വിശഭമാ യി പ്രശോഭിച്ചിരിക്കണം; മേനിക്കുമാത്രം അവയെ പ്രകടി പ്പിച്ചാൽ പോരാ. അതു പാപവുമാകുന്നു. നമ്മുടെ ഗീരി നു പ്രത്യേകമായ ഒരു അതിശയശക്തിയുണ്ട്. അതിനെ ആ ർക്കം വിസ്മരിക്കാ൯ കഴിയുന്നതല്ല. എന്തുകൊണ്ടെവന്നാൽ അ തു നമ്മുടെ മിത്രാമിത്രപ്രാപ്തിക്കു പ്രധാനമായ ഒന്നാണ്.

            വാഗ്മാധുര്യാൽ സർവ്വലോകപ്രിയത്വം
            വാക്ക് പാരുഷ്യാൽ സവ്വലോകാപ്രിയത്വം
           കോവാലോകേ കോകിലേനോപകാരഃ
           കോവാലോകേ ഗർദ്ദഭേനാപകാരം-എന്നാണല്ലൊ

പ്രമാണം.

      മാന്യനിലയിൽ വളരാത്തവരാണ് അസഭ്യവാക്കുകൾ പ

റയുന്നതും അന്യർക്കു നീരസം ജനിക്കത്തക്ക നീചപ്രവൃത്തികളെ ചെയ്യുന്നതും. വാക്കുകളുടെ ആസ്പദം മനസ്സാകയാൽ ഒരുവ ന്റെ മനസ്സിന്റെ ബാഹ്യാഭ്യന്തരങ്ങളായ സ്വഭാവവ്യാപാര ങ്ങളെ അറിയുന്നതു കേവലം അവന്റെ വാക്കുകളാകയാൽ മ റ്റുള്ളവരെ രഞ്ജിപ്പിക്കുവാ൯ അർഹമായ വാക്കുകളെ മാത്രമേ പറയാവൂ. ഇതുമൂലം മനുഷ്യർക്കു പല സന്ദർഭങ്ങളിലും അന്യോ ന്യം അനുഭവിക്കാവുന്ന ഗുണം അപരിമിതമാകുന്നു. അതുകൊ ണ്ട് എന്തെങ്കിലും പുറത്തേക്കു പുറപ്പെടുവിക്കുന്നതിനുമുമ്പു പ റയുവാ൯ ഉളളിൽ കരുതിയ ആ വാക്കുകളുടെ ശരിയായ ശ ക്തിയും പിന്നീട് അവകൊണ്ടുണ്ടാകാവുന്ന ഫലപ്രാപ്തിയും നന്നായാലോചിക്കണം. അന്യ൪ നമ്മളെ സ്നേഹിക്കേണമേ ന്നു നമ്മൾ ആഗ്രഹിക്കുന്നില്ലേ? ഇതുപോലെ അല്ലേ അവരും ആഗ്രഹിക്കുന്നത്? അതിനാൽ നർമ്മത്തിനായുംകൂടി ഇതരന്മാ രുടെ ഹൃദയത്തിന് ആരുന്തദമായ വാക്കുകളെ പറഞ്ഞുപോ

കരുത് .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/87&oldid=159901" എന്ന താളിൽനിന്ന് ശേഖരിച്ചത്