ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യപ്രദീപം ഹായം. ആവശ്യമില്ലെന്നും അന്യർക്കും നമ്മുടെ സഹായം ആവ ശ്യമായിരിക്കുമെന്നും വിചാരിക്കുന്നതു മുഢത്വമാക്കുന്നു . ഈ ശ്വരസൃഷ്ടികളായ നിഖിലസ്ഥാവരജംഗമങ്ങളും അന്യോന്യം ആശ്രയിച്ചിരിക്കേണമെന്നാണ് ഈശ്വരന്റെ ഉദ്ദേശമെന്നു നമുക്ക് അനുഭവസിദ്ധമല്ലേ?ഒരുത്തൻ ഇങ്ങോട്ടു സഹായിച്ചാ ലേ മറ്റൊരുവൻ അങ്ങോട്ടും സഹായിക്കൂ എന്ന് അവൻ ഒ രിക്കലും കരുതിപ്പോകരുത്. പ്രതിഫലകാംക്ഷകൂടാതെ പ്രവൃ ർത്തിക്കുന്ന കർമ്മങ്ങളിൽനിന്നു മാത്രമേ ഗുണമുണ്ടാകയുളളു വെ ന്നാണല്ലൊ ശാസ്ത്രവിധ്യ .

    മനുഷ്യർ  അവസ്ഥകൊണ്ടൊ  മറ്റൊ  തങ്ങൾക്കു  തുല്യ

ന്മാരായവരിൽ മാത്രം സ്നേഹം കാണിച്ചാൽ പോരാ. മനുഷ്യ സൃഷ്ടി എല്ലാം ഒരാളുടേയും ഒരുപോലേയും ആകയാൽ മനു ഷ്യരെല്ലാവരും പരസ്പരം സമന്മാരാണല്ലൊ . അതിനാൽ മനു ഷ്യർ തങ്ങൾക്കു തുല്യന്മാരെ സ്നേഹിക്കുന്നതുപോലെ തങ്ങളെ ക്കാൾ താഴ്ന്നവരേയും സ്നേഹിക്കേണ്ടതാകുന്ന . സാധുക്കളെ കൊണ്ടാണല്ലൊ ധനികർക്ക് അതികം ഉപകാരമുണ്ടാക്കുന്നത് . എന്നുമാത്രമല്ല , ഒരു ധരിദ്രൻ ധനികനാവാനും ഒരു പണ വാൻ ദരിദ്രനാകാനും പ്രയാസമില്ല . ഇതു രണ്ടും കാണ്മാനിട വരുത്തുന്നതു മനുഷ്വരുടെ പ്രവർത്തിഗുണവും ദോഷവുമാണ് . "ലക്ഷ്മിയും അസ്ഥിരയല്ലോ", എന്നല്ലേ പൌരാണികർ പറ ഞ്ഞിട്ടുളളത് . അല്പം ഒന്നാലോചിച്ചാൽ ഇതിന്റെ ഗുരുല ഘുത്വം പ്രത്യക്ഷപ്പെടുന്നതാണ് .

         "രാജാതുഷ്ടോപിഭൃത്യാനാം 
          അർത്ഥമാത്രം  പ്രയച്ഛതി
          നേതുസമ്മാനമാത്രേണ
          പ്രാണൈരപ്യുപകർവ്വതേ ."-എന്ന ആപ്തവാ

ക്യം ഇവിടെ സവിശേഷം സ്മരണീയമാണല്ലൊ.എന്നാൽ ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/89&oldid=159903" എന്ന താളിൽനിന്ന് ശേഖരിച്ചത്