ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൧൬ ൮൧ ഹം ഉണ്ടാകുകയും അത് ഉപര്യയ്യുപരി വർദ്ധിച്ചുവരികയും ചെ യ്യും. എന്നാൽ മനസ്സില്ലാമനസ്സോടെ ബഹുമാനത്തിനായി ചെയ്യുന്ന അതിഥിപൂജയ്ക്ക് പാപം മാത്രമാകുന്നു ഫലം. സ്വ ർഗ്ഗനഗരങ്ങൾ ഇഹത്തിൽ തന്നെയുണ്ടെന്നാണ് വിചാരിക്കേ ണ്ടത്. നമുക്ക് നമ്മുടെ ആയുഷ്കാലത്തിൽ നമ്മുടെ വീട്ടിലും നാട്ടിലും അനുഭവിപ്പാൻ സംഗതി വരുന്ന സുഖദുഃഖങ്ങളാണ ല്ലൊ ഇഹത്തിലെ സ്വർഗവും നകരവും. ഒരു കുഡുംബത്തിൽ ഒന്നിച്ചിരിക്കുന്ന സന്തോഷഹീനം മനച്ചേർച്ചയില്ലാ തെ തമ്മിൽ തമ്മിൽ കൊള്ളിവാക്കുകൾ പറഞ്ഞും സ്വാർത്ഥ പ്രതിപത്തിയെ കാണിച്ചും അഹങ്കാരികളായ് ' അമ്പടഞാ നേ' എന്ന ഭാവത്തിൽ പെരുമാറിവരുന്നതു നമ്മൾ കാണു ന്നില്ലയോ? ഈ കുഡുംബം ഒരു നകരവും ആ കുഡുംബാംഗ ങ്ങൾ നകരം അനുഭവിക്കുകയുമാകുന്നു ചെയ്യുന്നത്. ഇതുപോ ലെ ലോകത്തിലുള്ള അരിഷ്ടാനുഭവങ്ങളെല്ലാം വാസ്തവത്തിൽ നകരമാകുന്നു. സ്വർഗക്കാരുടെ വാസസ്ഥലമാണല്ലോ സ്വർഗ ലോകം. അതുകൊണ്ട് സദ്പ്രവർത്തികളെ ചെയ്തു സുഖസ ന്തോഷങ്ങളോടും മനസമാധാനത്തോടും കൂടി ജീവിതത്തെ ന യിക്കുന്നതു സ്വർഗസുഖമാകുന്നു.

        ആര്യന്മാർക്കു ഒരു ദിവസത്തിൽ ഒരു അതിഥിയെയെങ്കി

ലും പൂജിക്കാതെ ഭക്ഷണം കഴിക്കയില്ലെന്ന് ഒരു നിഷ്ഠയുണ്ട്. ക്രിസ്ത്യാനികളുടെ വേദത്തിലും അതിഥിപൂജ ആവശ്യം അനു ഷ്ഠേയമാണെന്നും, അതിനെ സന്തോഷസമന്വിതം ഭേദബു ദ്ധിയോടുകൂടാതെ നിർക്കർഷയോടെ അനുഷ്ഠിക്കേണമെന്നും പ റയുന്നുണ്ട്. ഇതരമതക്കാരുടെയിടയിൽ ഇക്കാര്യത്തിൽ ശ്രദ്ധ കാണുന്നതിനാൽ അവരുടെ പ്രമാണ ഗ്രന്ഥങ്ങളിലും അതിഥി പൂജയ്ക്ക് വിതമതിച്ചിട്ടുണ്ടെന്ന വിചാരിക്കേണ്ടിയിരിക്കുന്നു. എല്ലാവരും കാര്യത്തിന്റെ യഥാർത്ഥതത്വമറിഞ്ഞിട്ടല്ലെങ്കിലും

൧൧*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/92&oldid=159906" എന്ന താളിൽനിന്ന് ശേഖരിച്ചത്