ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൧൦൯-

ശ്രീയെന്നും വാരജിപ്പൂങ്കലിതുവിധമഹോ
വെണ്മണിക്കോകവിത്വ
ക്കയ്യെന്നെല്ലാവരുംചൊൽവൊരുസുകവിവളർ
ക്ഷോപലക്ഷോണിദേവൻ
പയ്യെന്നിപ്പാരിൽവാസംപരമിവനിനിമേ
ലെന്തിനെന്നോർത്തുവാനിൽ
വയ്യിന്നുംതൻപുകൾക്കുംധവളതവെളിവിൽ
പാർക്കുവാൻപോയിപോലും
(ടി_കുഞ്ഞിക്കുട്ടൻതമ്പുരാൻ)
                                    -********-
                     

(വെണ്മണികദംബൻനമ്പൂരിപ്പാടു തുടർച്ച)

കവിതാവിഷയത്തിൽ മലയാളകളുടെഇടയിലെല്ലാംവെ
ണ്മണിനംപൂരിപ്പാട്ടിലെ പ്രസിദ്ധിതുടങ്ങീട്ടിപ്പോൾ അൻപ
തിൽ ചില്വാനം കൊല്ലമായി. ൧൦൧൫ാമാണ്ടിനു മുമ്പിൽ
അച്ഛൻ നംപൂരിപ്പാട്ടിലെ കവിതയ്ക്ക് ധാരാളമായി പ്രചാരം
തുടങ്ങി. അദ്ദേഹത്തിന്റെയശസ്സ് എല്ലാദിക്കിലും വ്യാപിച്ച
തിന്റെ ശേഷം മകൻ അതിനെ വർദ്ധിപ്പിക്കാൻ തുടങ്ങി.ഇ
ങ്ങിനെ കുറേകാലമായിട്ടു അവരുടെ പേരു കേൾക്കാത്തതാ
യി അക്ഷരജ്ഞാനമുള്ള മലയാളികൾ ചുരുക്കമായി.കവിതയു
ടെ ഗുണദോശം അറിഞ്ഞുകൂടാത്തവരും"വെണ്മണിനംപൂരി
പ്പാടോ,അദ്ദേഹത്തിനു സമം ഭാഷാകവികളുണ്ടോ” എന്നു
പറയുന്നതു വളരെ സാധാരണയാണ്. നവീനകവികളുടെ
കൂട്ടത്തിൽ മറ്റാരുടേയും കീർത്തിക്കു ഇത്രപ്രചാരമുണ്ടായിട്ടില്ലെ
ന്നാണ് ഞങ്ങൾക്കു തോന്നുന്നത്.
ആശ്ചർയ്യപ്പെടുത്തുക്ക ഒരുസംഗതിയാണ്.എന്തുകൊ
ണ്ടെന്നാൽ, അവരുടെ യാതൊരുകൃതിയും ഇതുവരെ അച്ചടി
ച്ചു പ്രസിദ്ധപ്പെടുത്തീട്ടില്ല. അച്ചടിയന്ത്രത്തിന്റെ മിടുക്കുകൊ











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/113&oldid=159927" എന്ന താളിൽനിന്ന് ശേഖരിച്ചത്