ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

_൧൧൦_

ണ്ടാണ് ഇപ്പോഴത്തെ ഭാഷാകവികളിൽ പലരുടേയും പേരു
കേട്ടുതുടങ്ങിയത്.അതിന്റെ സഹായം കൂടാതെ നംപൂരിപ്പാ
ട്ടിലെ കീർത്തിമലയാളെത്തിലെല്ലാം ഒരുപോലെ വ്യാപിച്ചിരി
ക്കുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിലന്റെ കവിതയ്ക്കു അസാധാ
രണങ്ങളായ ചില ഗുണങ്ങളുണ്ടെന്നു തീർച്ചയാക്കാം.അവയി
ൽ ചിലതിനെ ഇവിടെപറയാം.
അച്ഛന്റെയും കവിതയിലെ മണിപ്രവാളശു
ദ്ധിയാണ് ജനങ്ങളെ ഒന്നാമതായി ഇത്രരസിപ്പിക്കുന്നത്.മ
ണിപ്രവാളത്തിന്നു വളരെ ശുദ്ധിവരുത്തി,ആദ്യമായി ഭംഗി
യിൽ പ്രയോഗിച്ചു കാണുന്നത് എഴുത്തച്ഛന്റെ ഭാരതത്തി
ലാണ്..കുഞ്ചൻനമ്പ്യാർ തുള്ളലുണ്ടാക്കിയിരിക്കുന്നത് അ
തിനെ അനുസരിച്ചിട്ടാണ്.മറ്റു പ്രാജീന കവികളാരും ഈ
കാര്യത്തിൽ ആശേഷം നിഷ്കർഷചെയ്തിട്ടില്ല. “അങ്ങോട്ടടൻ
പരിചിലിങ്ങോട്ടടൻ”എന്നും ശ്രീരാമ ചന്ദ്രൻ ഖരദൂഷണാദീ
ൻ പോരാളിവീരൻസമരനിഹത്യ എന്നും മറ്റും അപ്രസി
ദ്ധസാസ്കൃത പദങ്ങളേയും സംസ്കൃതപ്രത്യയങ്ങളേയും പച്ചമ
ലയാള പദങ്ങളേയും ഇടകലർത്തി നെല്ലുംമോരുംകൂടിയമാതരി
യാക്കി പ്രചീനകവിതകളിൽ മിക്കതിലും പ്രയോഗിച്ചു കാ
ണാം.അവരുടഭാഷ സംസ്കൃതവുമല്ല മലയാളവുമല്ല,എളു
പ്പത്തിൽ കവിതയുണ്ടാക്കുന്നതിനായി നിർമിച്ച ഒരു വികൃതഭാ
ഷ എന്നെപറവാൻ പാടുള്ളു.അവരുടെ കവിതയ്ക്ക് എഴുത്ത
ച്ഛന്റെയും നമ്പ്യാരുടേയും കൃതികൾക്കുള്ളതിൽ ഒരു ശതാംശ
മെങ്കിലും പ്രചാരമില്ലാതിരിക്കുന്നതിന്റെ പ്രധാനകാരണം
ഇതാണ്.നവീനകവിതകളിൽ എഴുത്തച്ഛന്റെ രീതിയെ
ആദ്യമായി അനുസരിച്ച് തുടങ്ങിയത് പൂന്തോട്ടത്തുനമ്പൂരി
യാണ്.വെണ്മണി അച്ഛൻ നമ്പൂരിപ്പാട് അതിനു വളരെ
പരിഷ്കാരംവരുത്തി.മകൻ നമ്പൂരിപ്പാടായിട്ട് അതിനു ഗുണ
ങ്ങളെല്ലാംപൂർത്തിയാക്കി.ആ ഗുണങ്ങളെന്തെല്ലാമാണെന്നു
വിവരിപ്പാൻ പ്രയാസമാണ്.അനുഭവംകൊണ്ട് മനസ്സിലാ
ക്കുവാനെ തരമുള്ളു.അപ്രസിദ്ധങ്ങളല്ലാത്ത സംസ്കൃതപദ
ങ്ങളും മലയാളപദങ്ങളും ഇടകലർന്നു പാലം വെള്ളവും കൂടി











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/114&oldid=159928" എന്ന താളിൽനിന്ന് ശേഖരിച്ചത്