ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨ഠ

വരെ ഈ ബഹിർഭാഗത്തിൽ കാണുന്ന ഈ സ്വഭാവത്തിൽ നിന്നും വളരെ വ്യത്യസ്തമായി കണ്ടിട്ടില്ലാ.എന്നാൽ ഉള്ളിലേക്ക് പോകുംതോറും ചൂടുമാത്രം അധികമായി കാണാറുണ്ട് അയ്യായിര ത്തിലധികം കോൽ താഴ്ചയുള്ള കുഴൽക്കിണറുകളിൽ നിന്ന് വരുന്ന ജലം മനിതോഷ്ണമായി കാണുന്നു. അതുപോലെത്തന്നെ രണ്ടായിരം കോൽ താഴ്ത്തീട്ടുള്ള കൽക്കരി എടുക്കുന്ന ആകര ങ്ങളിൽ ബാഹിർഭാഗത്തിലുള്ളതിനേക്കാൾ ചൂട് വളരെ അധികമുണ്ടെന്ന് അനുഭവസിദ്ധമാണ്. ഇങ്ങിനെ ഉള്ളിലേയ്ക്കു പോകുന്തോറും ചൂടു വർദ്ധിച്ചു വരികയാണെങ്കിൽ ഭൂമിയുടെ സ്വഭാവത്തിന്നും വളരെ വ്യത്യാസമുണ്ടാകാതിരിപ്പാൻ പാടില്ല. മുപ്പതു നാല്പതു നാഴികയ്ക്കധികം ഉള്ളിലേയ്ക്കു പോയാൽ അവിടെ യെല്ലാം അഗ്നിമയമായി കാണുമെന്ന് വിചാരിപ്പാൻ മാർഗ്ഗമുണ്ട് ലോഹങ്ങളും മറ്റും ഉരുകി കുഴമ്പായി ജ്വലിച്ച് കിചക്കുകയാണെ ന്നാകുന്നു ശാസ്ത്രജ്ഞന്മാരുടെ ഊഹം .

                      എന്തെങ്കിലും ഒരു വസ്തുവിന്റെ അന്തർഭാഗത്തിൽ 

ചൂടുള്ള വല്ല സാധനവുമുണ്ടെങ്കിൽ ആ ചൂട് എന്നെന്നും അവിടെ നിൽക്കുകയല്ലാ ചെയ്യുന്നത് . അത് പുറത്തേയ്ക്ക് പുറപ്പെടുകയും ക്രമേണ ബ്ഹിർഭാഗത്തിലെല്ലാം വ്യാപിക്കുകയും ബാഹിർഭാഗ ത്തുനിന്നു അന്തമായ ആകാശത്തിൽ പ്രസരിക്കുകയും ചെയ്ത് സൂര്യരശ്മിയിൽ ലയിച്ചുപോകുന്നു.ഇങ്ങിനെയുള്ള ഉഷ്ണ പ്രസരത്തി ൽ ആ സാധനത്തിന്റെ ബാഹർഭാഗത്തിൽ എല്ലാ സമയവും ചൂടുണ്ടായിരിക്കും . എന്നാൽ അന്തർഭാഗത്തിലേയ്ക്ക് വരും തോറും ചൂടു വർദ്ധിച്ചും ഇരിക്കും . ഇതുപോലെത്തന്നെ എല്ലായ്പോഴും ഭൂമിയുടെ അന്ടർഭാഗത്തുനിന്ന് ബാഹിർഭാഗത്തേയ്ക്കും ബാഹിർ ഭാഗത്തുനിന്ന് ആകാശത്തേയ്ക്കും ഉഷ്ണം പ്രസരിച്ചുകൊണ്ടിരിക്കുക യാണ് ചെയ്യുന്നത്.

      മേൽക്കാണിച്ച ഊഹങ്ങളും അനുമാനങ്ങളും  ശരിയാണെങ്കി

ൽ ഭൂകമ്പത്തിന്റെ കാരണം സ്പഷ്ടമാണ് . സാധാരണയായി ഉഷ്ണം വസ്തുക്കളെ വലുതാക്കുകയും ശീതം ചെറുതാക്കുകയും ചെയ്യുന്നത് അനുഭവസിദ്ധമാണല്ലോ.ഒരു ദ്വാരത്തിൽക്കൂടി തിക്കിക്കടത്താവു

ന്ന ഒരു ഇരിമ്പുപടി നല്ലവണ്ണം ചൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/124&oldid=159937" എന്ന താളിൽനിന്ന് ശേഖരിച്ചത്