ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-൧൨൨- മിക്കുകയും ഉള്ളിലുള്ള അഗ്നിയുടെ ശക്തികൊണ്ട് സമുദ്രത്തിന്റെ അടിയിലുള്ള ഭൂമി എകർന്ന ജല നിരപ്പിന്റെ മേലെ ആകയും ചെയ്യുന്നതിനാലാകുന്നു ഈ സംഭവം ഉണ്ടാകുന്നത്. കേരളം സമുദ്രത്തിന്റെ കീഴിൽ കിടന്നിരുന്ന ഭൂമിയാണെന്നും അന്തരഗ്നിയുടെ ചേഷ്ടകൊണ്ടു രണ്ടുനാലായിരം കൊല്ലത്തിനു മുൻപായി സമുദ്രം പിൻവാങ്ങി കരവച്ചതാണെന്നും സ്പഷ്ടമായി കാണ്മാനു ണ്ടെന്ന് ഭൂപ്രകൃതിവിജ്ഞന്മാർ പറയുന്നു. ഭൂമിയിൽ ചില ദിക്കുക ളിൽ അഗ്നിപർവ്വതങ്ങളുണ്ട് വായനക്കാർ കേട്ടിട്ടുണ്ടായിരിക്കാം. അഗ്നിപർവ്വതമെന്ന് പറയുന്നത് ബഹിർഭാഗത്തുള്ള വൃക്ഷങ്ങളും മറ്റും തീപിടിച്ചു കത്തുന്ന പർവതമല്ല. ഭൂമിയുടെ ഒരു ഭാഗം പെട്ടെ ന്ന് പൊട്ടിത്തുറന്നു വളരെ മഹത്തായ ഒരു അഗ്നിജ്വാല പുറത്തുകാണുന്നതിനെയാകുണു അഗ്നിപർവ്വതമെന്നു പറയുന്നത്. അങ്ങി നെ പൊട്ടിത്തുറക്കുമ്പോളുണ്ടാകുന്ന ദ്വാരത്തിൽ വ്യാപിക്കുന്നതി നാൽ വളരെ നാശം സംഭവിക്കാവുന്നതാണ്. യൂറോപ്പിൽ ഇറ്റലിഎന്ന രാജ്യത്തു ഇങ്ങിനെ ഒരു അഗ്നിപർവ്വതത്തിന്റെ പൊട്ടൽഉണ്ടായതോടുകൂടി ചുറ്റുമുള്ള നാടെല്ലാം മണ്ണുകൊണ്ടും വെണ്ണീറു കൊണ്ടും മറ്റും മൂടി വലുതായ രണ്ടു പട്ടണങ്ങളും വളരെ ഗ്രാമങ്ങളും അതിലുള്ള ജനങ്ങളും തീരെ നശിച്ചുപോയി. ഭൂമിയുടെ അന്തർഭാ ഗത്തുള്ള ചൂടുകൊണ്ടാണ് അഗ്നിപർവ്വതമുണ്ടാകുന്നതെന്നു പറഞ്ഞു വല്ലോ. ഇങ്ങിനെ പൊടുന്നനെ അഗ്നിപർവ്വതം പൊട്ടുന്നത് അന്ത ർഭാഗത്തിൽ മഹത്തായ ചൂടുണ്ടെന്നുള്ളതിനും ഒരു തെളിവാണ്. അഗ്നിജ്വാലയിൽ കൂടിവരുന്ന പദാർത്ഥങ്ങളെ പരിശോധിച്ചു നോ ക്കിയതിൽ നിന്നാണ് ഭൂമിയുടെ അന്തർഭാഗത്തിൽ ലോഹങ്ങളും മറ്റും ഉരുക്കി കുഴമ്പായി ജ്വലിച്ചു കിടക്കുകയാണെന്നു ഊഹിക്കുന്ന തെന്നുള്ളതിന്നു വേറെ ഒരു തെളിവുകൂടിയുണ്ട്. ഭൂമിയുടെ ചില ഭാ ഗങ്ങളിൽ ഉഷ്ണജലപ്രവാഹം കാണ്മാനുണ്ട്. ഭൂമി പൊട്ടിത്തുറന്ന് അഗ്നിപർവ്വതം പുറപ്പെടുന്നതുപോലെ ഉറവായി വെള്ളംവളരെ

പൊക്കത്തിൽ പുറത്തേയ്ക്കു ചാടുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/126&oldid=159939" എന്ന താളിൽനിന്ന് ശേഖരിച്ചത്