ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൪

ക്കുന്ന മുതലാളന്മാർക്കും വേലക്കാർക്കും നഷ്ടത്തിനിടയുണ്ടാക്കും. അതിനെ പ്രതികരിപ്പാനാണ് ഈ ചുങ്കം ഏർപ്പെടുത്തിയിരിക്കു ന്നത്. ആ ചുങ്കത്തോടു കൂട്മ്പോൾ എല്ലാ രാജായക്കാരുണ്ടാക്കുന്ന തിന്റെയും വില ഏറെക്കുറെ ശരിയാകും. ഈ പറഞ്ഞത് വിശദമാക്കുന്നതിന് ഒരുദാഹരണം പറയാം . ബ്രിട്ടീഷ് മലയാളത്തിൽ ജനങ്ങളുടെ ഉത്സാഹം കൊണ്ടോ,സാമർത്ഥ്യം കൊണ്ടോ , മണ്ണിന്റെ ഗുണം കൊണ്ടോ കൊച്ചിയിൽ ഉണ്ടാവുന്ന തിലധികം കുരുമുളകുണ്ടാകുന്നുണ്ട്. അതുകൊണ്ട് അവിടെ കുരു മുളിന്റെ വില കൊച്ചിയിലുള്ളതിനേക്കാൾ കുറനായിരിക്കണം . അത് യാതൊരു പ്രതിബന്ധവും കൂടാതെ കൊച്ചീക്ക് കൊണ്ടുവ രാമെങ്കിൽ കൊച്ചിയിൽ കുരുമുളക് കൃഷി ചെയ്യുന്നവർക്ക് ദോഷ മായിത്തീരും. മലയാളത്തിൽനിന്നും കൊണ്ടുവരുന്നതിനെ ഇവിടെ പായ്ക്ക് അഞ്ചു റുപ്പികയായി വിറ്റാൽ മുതലാകുമെന്നും ഇവിടെഉണ്ടാകുന്നത് ആറുറുപ്പികയായിവിറ്റാലേ നുതലാവൂ എന്നും ഇരിക്കട്ടെ. അഞ്ചുറുപ്പികയ്ക്കു കിട്ടുമ്പോൾ സ്വദേശാഭിമാനംകൊണ്ട് ആറുറുപ്പിക കൊടുത്തുവാങ്ങുന്ന ജനങ്ങൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അപ്പോൾ ഇവിടെ ഉണ്ടാകുന്നതിനേയും അഞ്ചു റുപ്പികയ്ക്ക് വില്ക്കേണ്ടിവരികയും അതിനാൽ നഷ്ടത്തിനിടയാകുക യും ചെയ്യുന്നു . ഇങ്ങിനെ ഇരിക്കുമ്പോൾ മലയാളത്തിൽ നിന്നും വരുന്ന മുളകിനു കൊച്ചീസർക്കാരിൽ നിന്നും പറയ്ക്ക് ഒരുറുപ്പികവീ തം ചുങ്കം നിശ്ചയിച്ചാൽ ഇവിടത്തെ മുളകു കൃഷിക്കാർക്ക് ഒരു രക്ഷയായല്ലോ. ഇങ്ങിനെ അതാതു രാജ്യത്തുള്ള വ്യവസായികളെ സഹായിക്കുന്നതിനു സർക്കാരിൽ നിന്നും ചുങ്കം പിരിച്ചുവരുന്ന കച്ചവടത്തിന് രക്ഷിതവാണിജ്യമെന്നും മറ്റതിന് അരക്ഷിതവാ ണിജ്യമെന്നും പേരാകുന്നു.

         രക്ഷിതവാണിജ്യം ഉപയുക്തസാധനങ്ങളുടെ ഉൽപ്പാദകന്മാ

ർക്ക് ഗുണകരമാണെങ്കിലും ജനസമുദായത്തിന് ദോഷകരമായിട്ടു ള്ളതാണ് കുരുമുളകിന് കൊച്ചീരാജ്യത്ത് ചുങ്കം നിശ്ചയിക്കുന്നതു കൊണ്ട് അവിടെയുള്ള കുരുമുളക് കൃഷിക്കാർക്ക് ഗുണമുണ്ടാകുമെ ന്ന് നിശ്ചയംതന്നെ . എന്നാൽ അവിടെ കുരുമുളകിനു ആവശ്യ മുള്ളവർക്കെല്ലാം കുറച്ച് ജനങ്ങളുടെ ആദായത്തിനുവേണ്ടി പറയ്ക്ക് ഒരുറുപ്പികവീതം വെറുതെ അധികച്ചെലവ് ചെയ്യേണ്ടതാണല്ലോ അതുപോലെത്തന്നെ അന്യരാജ്യത്തുനിന്നുവരുന്ന എല്ലാ സാധ നങ്ങൾക്കും ചുങ്കം നിശ്ചയിച്ചാൽ സാധാരണ ജനങ്ങൾക്ക്

ദിവസവൃത്തിക്ക് ചില










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/128&oldid=159941" എന്ന താളിൽനിന്ന് ശേഖരിച്ചത്