ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നതല്ല .അങ്ങിനെ നിപുണനായവന്റെ വേലയ്ക്ക് മറ്റുള്ളവരുടെ വേലയേക്കാൾ വേഗവും വിലയും ഉണ്ടാകുന്നതാണെന്ന് അനുഭവല്ലെ, ഘടികാരത്തിൽ ഉപയോഗിക്കുന്നതും തലമുടിനാരുപോലെ സൂക്ഷ്മവുമായ ഇരുമ്പ് തന്തികകൾ ഉണ്ടാക്കുന്നതിന്ന് അസാമാന്യമായ നൈപുണ്യവും കരകൌശവും ആവശ്യമാണ്.അതുകൊണ്ട് ആത്തരം ഒരു റാത്തൽ തന്തിക്കും നാലായിരം റാത്തൽ ഇരുമ്പിന്നും ആറു റാത്തൽ സ്വർണ്ണത്തിന്നും വില ശരിയാണ്. ഈ ദൃഷ്ടാന്തംകൊണ്ട് വേലക്കാരുടെ നിപുണത ധനോല്പാദനത്തിന്ന്എത്രതന്നെ ആവശ്യമാണെന്ന്സ്പഷ്ടമാകുന്നു.ഇതുപോലതന്നെയാണ് വേലക്കാരുടെ സദ്വൃത്തിയുടേയും വിശ്വാസയോഗ്യതയുടേയും ഫലം.മദ്യപാനം മുതലായ ദുർവൃത്തികൾകൊണ്ട് പ്രയത്നത്തിന്ന് ദോഷവും പ്രയത്നനം ചെയ്യുന്നവർക്ക് ശക്തിക്ഷയവുംമറ്റും ഉണ്ടാകുന്നതാണല്ലോ. വേലക്കാർ വിശ്വാസയോഗ്യന്മാരാണെങ്കിൽ അവരെക്കൊണ്ട് ക്രമമായി പണിചെയ്യിപ്പിക്കുന്നതിന്ന് ആളുകളെ ആക്കുകയൊ അതുകൊണ്ടുണ്ടാകുന്ന ദുർവ്യയമോ വേണ്ടിവരുന്നില്ല. ഈ വക ഗുണങ്ങളുണ്ടാകുന്നതിന്ന് വിദ്യാഭ്യാസത്തിന്റെ പ്രചാരം പ്രത്യേകം ആവശ്യമാകുന്നു.

പ്രയത്നത്തിന്റെ ധനോല്പാദകശക്തിയെ വർദ്ധിപ്പിക്കുന്നതിനുളള മാർഗ്ഗങ്ങളിൽ പ്രധാനമായത് പ്രയത്നവിഭജനമാകുന്നൂ. ഒരു പണി മുഴുവൻ ഒരാൾതന്നെ ചെയ്യുന്നതിന്നുപകരം അതിനെ പല ഭാഗമായിത്തിരിച്ച് ഒരോഭാഗം പണി ഓരോരുത്തർ കഴിച്ചാൽ പല ഗുണങ്ങളുണ്ടാകുന്നതാണ്. ഒരു പുര പണിയുന്നതിൽ കല്പണി,മരപ്പണി, കൂലിപ്പണി മുതലായത് ഓരോ വേലക്കാർ ചെയ്യുന്നതുകൊണ്ട ആ പണികളെല്ലാം എല്ലാവരുംകൂടി ചെയ്യുന്നതിനേക്കാൾ പണിക്ക് അധികം രസികത്വവും വേഗവും ഉണ്ടാകുന്നതാണല്ലോ. പ്രയത്ന വിഭജനം നമ്മുടെ ഇടയിൽ ധാരാളമായിട്ടുണ്ടെങ്കിലും അതുകൊണ്ടുള്ള ഗുണങ്ങൾമുഴുവൻ നമ്മൾ അറിഞ്ഞിട്ടില്ലാത്തതിനാൽ അത് ഇംഗ്ലണ്ടിലും മറ്റുള്ളതുപോലെതന്നെ ഇവിടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/13&oldid=150995" എന്ന താളിൽനിന്ന് ശേഖരിച്ചത്