ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൭

മ്പോൾ മലയാളത്തിലെ പരിപ്പുകൃഷിക്കാർ അതു വെടിഞ്ഞു കുരു മുളകുണ്ടാക്കുവാൻ തുടങ്ങും. അതുപോലെത്തന്നെ ഏഴരപ്പറപ്പരി ഒരുപറ കുരുമുളക് കിട്ടിത്തുടങ്ങുമ്പോൾ കോയമ്പത്തൂരും മുളകു കൃഷിക്കാർ അതുവെടിഞ്ഞു പരിപ്പുകൃഷിക്കുത്സാഹിച്ച് തുടങ്ങും. ഇതിൽ ഓരോന്നിന്ന് ഓരോ രാജ്യത്തിൽ സൗകര്യമധികനുള്ള തിനാൽ പരിപ്പും മുളകും രണ്ടുരാജ്യത്തുംകൂടി ഉണ്ടാകുന്നതിലധി കം ഉണ്ടായിത്തുടങ്ങുന്നതാണല്ലോ.

    ലാഭമില്ലാതെ ആരും കച്ചവടത്തിൽ പ്രവേശിക്കയില്ലെന്ന് 

മേല്പറഞ്ഞതുകൊണ്ട് സ്പഷ്ടമാകുന്നുണ്ട്. എന്നാൽ ഈ ലാഭം എത്രത്തോളമുണ്ടാകുമെന്ന് ആലോചിപ്പാനുള്ളതാണ്. പാണ്ടിയിൽ നിന്ന് ആദ്യം ഈ ദിക്കുകളിൽ പാവുകൊണ്ടുവന്ന പ്പോഴത്തേപ്പോലെ ആദ്യമായി പുതു ചരക്കുകൾ കൊണ്ടുവരുന്നവ ർക്ക് അധികലാഭമുണ്ടാകുന്നതാണ് . എന്നാൽ അങ്ങനെ ലാഭം കാണുമ്പോൾ വളരെ അളുകൾ ആ ചരക്ക് വന്നുകൊണ്ടുതുടങ്ങും ഉല്പാദനു അധികമാകുംതോറും വില കുറഞ്ഞുവരുമെന്നു മുൻപേ പറഞ്ഞിട്ടുണ്ടല്ലോ.അപ്പോൾ ആ ചരക്കുകൊണ്ടു വരുന്നതിനാലുള്ള ലാഭം കുറഞ്ഞുതുടങ്ങും. ഇവിടെ ആവശ്യമുള്ളതിലധികം ആ ചരക്കുകൊണ്ടുവന്നാൽ അശേഷം ലാഭമില്ലാതെ ആകുന്നതുകൊണ്ട് വരവിന്നു ഒരു അധിരില്ലാതെ വരാൻപാടില്ല. എത്രത്തോളം ചുരുങ്ങിയ ലാഭം കൊണ്ട് തൃപ്തിപ്പെടാമോ ആ ലാഭമാകുന്നു വരവിന്റെ അതിരു. ആ ലാഭമെന്തായിരിക്കും? അതു കച്ചവടത്തിൽ ഇറക്കിയിരിക്കുന്ന ധനം ഉറപ്പുലാങ്ങി പലിശയ്ക്കുകൊടുത്താൽ കിട്ടുന്ന ആധായത്തിൽ കുറയാൻ പാടില്ല്ലല്ലോ. പിന്നെ പലിശക്കു കൊടുത്തിരിക്കുന്ന പണത്തിന് ഉറപ്പു അധികമുള്ളതിൽ കച്ചവടത്തിലെ നഷ്ടസംഭാവ്യതയുടെ അവസ്ഥയ്ക്കു തക്കതായി ഒരു പ്രതിഫലവും ഉണ്ടായിരിക്കണം. ഇതു രണ്ടും ചരക്കുകൾ കൊണ്ടുപോകുന്നതിനാലുള്ള കൂലിയുമാണ് കച്ചവടക്കാരുടെ ലാഭത്തിന്റെ അതിരു അതിലധികമായി എത്രയെങ്കിലും കിട്ടിക്കോട്ടെ.അതിൽ കുറഞ്ഞാൽ കച്ചവടം നടക്കുന്നതല്ല.

       ഈ രാജ്യത്തുനിന്നു പുറത്തേക്കു പോകുന്ന ചരക്കുകളുടെയും

അവിടേക്ക് വരുന്ന ചരക്കുകളുടെയും വില ശരിയായിരിക്കും. ചില കാലങ്ങളിൽ ഒന്നു അധികമായി എന്നു വരാം എന്നാൽ

ക്രമേണ രണ്ടും ശരിയായിവരുന്നവയാണ്. കൊച്ചിയും തിരുവിതാംകൂറും തമ്മിൽ കച്ചവടം നടക്കു്നനുണ്ടെന്നും ഈ രാജ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/131&oldid=159944" എന്ന താളിൽനിന്ന് ശേഖരിച്ചത്