ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- ൧൨---

മില്ലാത്തവർ രാജ്യഭാരം ചെയ്യുന്നതിന് അയോഗ്യരാണെന്നു വച്ച് അങ്ങിനെയുള്ളവരെ രാജ്യഭാരണകർത്താക്കന്മാരായി നിശ്ചയിക്കാറില്ല. ശാസ്ത്രത്തിൽ ഉൾപ്പെട്ട സംഗതികൾ എന്തെല്ലാമാണെന്ന് അറിഞ്ഞാൽതന്നെ അതിന്റെ ഉപയോഗവും ഗൌരവവും സ്പഷ്ടമാകുന്നതാണ്. ധനോല്പത്തി, പദാർത്ഥങ്ങളുടെ വിലയിലുണ്ടാകുന്ന ഭേദഗതികൾ, ക്രയവിക്രയ നിയമങ്ങൾ, വേല, കൂലി, പലിശ, പാട്ടം മുതലായവയുടെ സ്വഭാവങ്ങൾ, ജന്മി കുടിയാന്മാർ തമ്മിലുള്ള സംബന്ധങ്ങൾ, നികുതി പിരിക്കുന്നതിന്റേയും ചിലവു ചെയ്യുന്നതിന്റേയും ക്രമങ്ങൾ, കച്ചവടത്തിന്റെ സ്വഭാവവും ഗുണദോഷങ്ങളും, ജനങ്ങൾ വർദ്ധിക്കുന്നതുകൊണ്ടും ക്ഷയിക്കുന്നതുകൊണ്ടും ഒരു രാജ്യത്തിലേക്കുണ്ടാകുന്ന ഗുണദോഷങ്ങൾ, മുതലായ പല സംഗതികൾ ശാസ്ത്രത്തിൽ അടങ്ങീട്ടുള്ളവയാകുന്നു. സംഗതികളെ പ്രത്യേകം വിവരിക്കുന്നതിന് മുമ്പിൽ ധനത്തിന്റെ സൂക്ഷമമായ സ്വഭാവം എന്താണെന്ന് ധരിക്കുന്നത് പ്രത്യേകം ആവശ്യമാണ്.

ധനം എന്നുവച്ചാൽ സ്വർണ്ണം, വെള്ളി മുതലായ ലോഹങ്ങളൊ അതുകളെക്കൊണ്ടുണ്ടാക്കിയ നാണ്യങ്ങളോ ആണെന്നാകുന്നു സാധാരണ ജനങ്ങൾ മനസ്സിലാക്കീട്ടുള്ളത്. ഒരുവന് ലക്ഷം ഉറപ്പികയ്ക്ക് മുതലുണ്ടെന്നും, മറ്റൊരുവന് മാസം ൫൦൦-ഉറുപ്പിക മുതലെടുപ്പുണ്ടെന്നും മറ്റും നാം പതിവായി പറഞ്ഞുവരുമ്പോൾ ജനങ്ങൾ ഇങ്ങിനെ ധരിക്കുന്നതിനെക്കുറിച്ച് അത്ര അത്ഭുതപ്പെടുവാനില്ല. എങ്കിലും മതം അത്ര ശരിയായിട്ടുള്ളതാണെന്ന് വിചാരിപ്പാൻ പാടില്ല. സൂക്ഷമായി വിചാരിക്കുമ്പോൾ ഒരു ധനവാനും ദരിദ്രനും തമ്മിൽ അനുഭവത്തിൽ എന്താണ് വ്യത്യാസം. ധനവാന് തന്റെ ഉപയോഗത്തിനും സുഖവൃത്തിക്കും വേണ്ട പദാർത്ഥങ്ങൾ സ്വാധീനമാണ്. ദരിദ്രന് തന്റെ നിത്യവൃത്തിക്ക് വേണ്ടതിന്നുകൂടി വളരെ പ്രയാസമാണ്. എന്നിരിക്കുമ്പോൾ ആവക പദാർത്ഥങ്ങളെയല്ലെ ധനമെന്ന് പറയേണ്ടത്? ഭക്ഷിപ്പാനുള്ള സാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/16&oldid=153278" എന്ന താളിൽനിന്ന് ശേഖരിച്ചത്