ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-൧൩-


ധനങ്ങൾ,ഇരിപ്പാനുള്ള ഭവനം,ഉടുപ്പാനുള്ള വസ്തങ്ങൾ മുതലായതുകളെ അല്ലെ യഥാർത്ഥത്തിൽ ധനമെന്ന് പറയേണ്ടത്?നാണ്യം,ആഭരണം മുതലായവയെ ഉണ്ടാക്കുന്നതിനുള്ള സ്വർണ്ണാദിലോഹങ്ങൾ നമ്മുടെ സുഖവൃത്തിക്ക് ആവശ്യമുള്ളതാകകൊണ്ട് അതുകളേയും ംരം കൂട്ടത്തിൽ ഗണിക്കാമെന്നല്ലാതെ അതുതന്നെയാണ് ധനം, എന്ന് വ്യവഹരിക്കുന്നത് അബദ്ധമായിരിക്കില്ലെ ? ഒരു രാജ്യത്തിലെ നാണ്യങ്ങളോ ,അതുകൾ ഉണ്ടാക്കുന്ന ലോഹങ്ങൾ തന്നെയോ ഇല്ലെന്ന് വരികിലും അവിടെയുള്ള ജനങ്ങൾക്ക് ‌ഒരു മാതിരിയിൽ കഴിഞ്ഞുകൂ‍ടാമെന്ന് നമുക്ക് വിചാരിക്കാം.എന്നാൽ ഭക്ഷണസാധനം,വാസസഥലം,മുതലായതില്ലെങ്കിൽ അവർക്ക് ഒരു പ്രകാരത്തിലും കഴിഞ്ഞുകൂടുവാൻ പാടുള്ളതല്ലല്ലോ.

                      പവൻ,ഉറുപ്പിക മുതലായ നാണ്യങ്ങൾ കയ്യിലുള്ളവന്ന് തന്റെ ഉപയോഗത്തിന് വേണ്ട സകലതും സ്വാധീനമാണെന്ന് എല്ലാപേർക്കും  അനുഭവമായിക്കെ , ആ നാണ്യങ്ങളെ ധനമെന്ന് പറയുവാൻ പാടില്ലെന്ന് വ്യവഹരിക്കുന്നത് ശരിയല്ലെന്ന് ചിലർ ആക്ഷേപിച്ചേക്കാം.ഇതിന് സമാധാനം എന്തെന്നാൽ  ഉറുപ്പിക മുതലായ നാണ്യങ്ങൾ ഉപയുക്ത  സാധനങ്ങളെ ക്രയവിക്രയം ചെയ്യുന്നതിനുള്ള സൌകര്യത്തിനുവേണ്ടി മാത്രം  നമ്മൾ തന്നെ സാങ്കേതികമായ വിലയോടുകൂടി ഒരു  ഉപകരണമായി നിർമ്മിച്ചിട്ടുള്ളതാകകൊണ്ട് ധനം സ്വാധീനമാക്കുന്നതിനുള്ള ശക്തി അതിന്ന് സിദ്ധിച്ചിട്ടുണ്ടെന്നല്ലാതെ അതുതന്നെയാണ് ധനമെന്ന് പറയുന്നത്

സാധുവാകുന്നതല്ല.ഗ്രന്ഥങ്ങൾ തന്നെയാണ് അറിവെന്നു പറയുന്നത് ശരിയായിട്ടുള്ളതാണോ?നാണ്യങ്ങളാണ് ധനമെന്ന് പറയുള്ളു,ലോകനിർമ്മിതമായ ഈ ഉപകരണത്തിന് പണമെന്നാകുന്നു പേർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/17&oldid=151145" എന്ന താളിൽനിന്ന് ശേഖരിച്ചത്