ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- ൨൨ ---

ത്. അങ്ങിനെ ഉപയോഗപ്പെടുത്തുന്നതും ഓരോ വേലകൾക്കു വേണ്ട ഉപകരണങ്ങളുണ്ടാക്കുന്നതിനുവേണ്ടി ചിലവുചെയ്യുന്നതുമായ ധനമാകുന്നു മൂലധനം.

ഈ മൂലധനം കൂടാതെ ധനോൽപാദനം അസാദ്ധ്യമാണെന്നു കുറെ ആലോചിച്ചുനോക്കിയാൽ സ്പഷ്ടമാകുന്നതാണ്. കൃഷിപ്പണി തുടങ്ങി വിളവെടുക്കുവാൻ ഏകദേശം മൂന്നുമാസത്തോളം വേണ്ടിവരുമല്ലൊ. ഈ മൂന്നുമാസം പ്രയത്നംചെയ്യുന്നവരുടെ ചിലവിന്ന് ആ വിളവ് ഉപയോഗപ്പെടുന്നതല്ലെന്നും അവരുടെയൊ മറ്റുവല്ലവരുടെയൊ മുൻപ്രയത്നം കൊണ്ടുണ്ടായിട്ടുള്ള ധനം ആവശ്യമാണെന്നും സ്പഷ്ടമാണല്ലൊ. ഇതിന്നു പുറമെ കൃഷിപ്പണിക്കുവേണ്ട കന്നുകാലികളേയും മറ്റ് ഉപകരണങ്ങളേയും വാങ്ങുന്നതിന്നും കയ്യാല മുതലായത് പണിയിക്കുന്നതിനും മറ്റുംകൂടി മുൻപ്രയത്നം കൊണ്ടുണ്ടായിട്ടുള്ള ധനം ആവശ്യമാണ്. ഇതുപോലെതന്നെ മറ്റെല്ലാ വേലകൾക്കും പൂർവ്വാർജ്ജിതമായ ധനം കൂടിയേ കഴിയൂ എന്ന് ആലോചിച്ചാൽ അറിയാവുന്നതാണ്. ഈ ധനത്തെയാകുന്നു ധനശാസ്ത്രജ്ഞന്മാർ മൂലധനമെന്ന് പറയു ന്നത്. ഈ മൂലധനം സൂക്ഷമത്തിൽ വെറും നാണ്യങ്ങളല്ലെന്നും ഉപയുക്തസാധനങ്ങളാണെന്നും ധനവും പണവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഇതിനു മുമ്പിൽ പ്രസ്താവിട്ടുള്ളതുകൊണ്ട് സ്പഷ്ടമാകുന്നതാണല്ലൊ.

പ്രയത്നത്തിന്നും അതുകൊണ്ടുണ്ടാകുന്ന ധനോല്പാദനത്തിന്നും മൂലധനം ഇത്ര ആവശ്യമാകകൊണ്ട് അതിന്റെ സമൃദ്ധി പോലെയും അത് ചിലവു ചെയ്യുന്നതിന്റെ സമ്പ്രദായം പോലെയും ഇരിക്കും ഒരു നാട്ടിലെ ഐശ്വര്യവും. നമ്മുടെ നാട്ടിൽ മൂലധനത്തിന്റെ ബാഹുല്യമില്ലെന്നുതന്നെയല്ല ഉള്ളതു ക്രമേണ കുറഞ്ഞുപോകുന്നതിനുള്ള വഴിയും കൂടിയുണ്ട്. കല്യാണം ൧൨ാംമാസം മുതലായ അടിയന്തിരങ്ങൾക്കും ഒരു വേലയും കൂടാതെ കാലക്ഷേപം ചെയ്യുന്ന അസംഖ്യം ജനങ്ങളെ പോറ്റുന്നതിനും മറ്റു പല പ്രകാരത്തിലും നമ്മുടെ ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/26&oldid=153280" എന്ന താളിൽനിന്ന് ശേഖരിച്ചത്