ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളുകൾ നിഷ്ഫലവ്യയം ചെയ്യുന്നതിലാൽ അതാതുകൊല്ലത്തിലുണ്ടാകുന്ന ധനത്തിൽ നിന്ന് അതാതു കൊല്ലത്തെ ചിലവു കഴിച്ച് മേലാൽ ധനോൽപാദനത്തിന്നായി ഉപയോഗപ്പെ‍ടുത്താവുന്നതായ ബാക്കി ധനം ആണ്ടുതോറും കുറഞ്ഞുവരികയാണു ചെയ്യുന്നത്. ധനവാന്മാരായിട്ടുള്ളനവർ ധനം ഏതുവിധത്തിൽ ഉപയോഗപ്പെടുത്തിയാലാണ് നാട്ടിൽ ധനസമർദ്ധിയുണ്ടാകുന്നതെന്ന് അറിയുകയോ അറഞ്ഞിട്ടുള്ളവർ ധൈര്യപ്പെട്ടു അപ്രകാരം പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. സാധാരണയായി ഉപയുക്തസാധനങ്ങളെയെല്ലാം ഉല്പ്പാദപ്പിക്കുന്നതിന് പല രാജ്യക്കാരും അനവധി ദ്രവ്യം ഇറക്കി ആവിയന്ത്രങ്ങളെ ഉപയോഗിക്കുന്ന ഈ കാലത്തിൽ നമ്മുടെ വർത്തകന്മാർ ഇതിനുവേണ്ട ധനവ്യയവും യത്നങ്ങളും ചെയ്യാഞ്ഞാൽ മറ്റു രാജ്യക്കാരുമായിട്ടുള്ള വ്യവസായ സങ്കർഷണത്തിൽ നമ്മുടെ നാട്ടിൽ കാലക്രമംകൊണ്ട് ഇനിയും ദാരിദ്ര്യം വർദ്ധിച്ച് വരുന്നതാണെന്ന് പറയേണ്ടതില്ലല്ലോ .

                  അങ്ങിനെ ചെയ്യാതെ നമ്മുടെ ധനികന്മാർ ഇപ്പോൾ അവരുടെ സമ്പാദ്യം മുഴുവൻ ഒരോ ആഡംബരത്തിനുവേണ്ടി ചിലവുചെയ്യുകയോ അല്ലെങ്കിൽ വെറുതെ കെട്ടിവയ്ക്കുകയോ ആണ് ചെയ്യുന്നത്.

ധനം വെറുതെ കെട്ടിവയ്കുന്നത് ഭോഷത്വമാണെന്ന് എല്ലാപേർക്കും സമ്മതമാണെങ്കിലും ഒരോ ആഡംബരങ്ങൾക്കും സുഖോപഭോഗങ്ങൾക്കും വേണ്ടി ചിലവുചെയ്യുന്നതിനെ പറ്റി അഭിപ്രായഭേദമുണ്ടായിരിക്കാം ഒരുവൻെറ ആദായത്തിൽ നിന്ന് തനിക്കാവശ്യമുള്ളത് കഴിച്ച് ബാക്കിയുള്ള ധനം ഏതുവിധത്തിൽ ചിലവു ചെയ്താലും അത് വല്ലവരുടെയും ഉപജീവിതത്തിന്നായി ഉപയോഗപ്പടുന്നതാണല്ലോ .അതുകൊണ്ട് അയാൾ ആ ധനം വല്ല ചെപ്പടിവിദ്യക്കാർക്കോ സ്തുതി പാഠകന്മാർക്കോ കൊടുക്കുകയോ വല്ല വ്യവസായത്തിൽ ഇറക്കുകയോ ചെയ്യുന്നതിൽ സാധുക്കളുടെ ഉപജീവനത്തെ സംബന്ധിച്ചിടത്തോളം എന്താണ് വ്യത്യാസമെന്ന് ചിലർക്ക്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/27&oldid=151151" എന്ന താളിൽനിന്ന് ശേഖരിച്ചത്