ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൫
മല്ല.രാജാക്കന്മാർക്ക മനഃപൂർവ്വമായി പ്രജകളെ ഉപദ്രവി
പ്പാൻ സ്വാതന്ത്ര്യമുണ്ടായിരിക്കുകയും,അങ്ങനെ ഉപദ്രവി
ക്കുന്നതിനെ ന്യായമായി വിരോദിപ്പാൻ ആ രാജ്യത്തെ നി
യമപ്രകാരം അവകാശമുള്ളവരായിട്ട് ആരും ഇല്ലാതിരി
ക്കുകയും ചെയ്യുമ്പോളാണ് രാജ്യഭരണം അനിയന്ത്രിതമാ
ണെന്ന് പറയപ്പെടുന്നത്.
ഭാരതഖണ്ഢത്തിൽ എല്ലാ കാലങ്ങളിലും രാജ്യം ഭരിച്ചുവ
ന്നിരുന്നത് ഈ രീതിയിലാണെന്ന് മാത്രമല്ല സ്മൃതികളാൽ
വിധിക്കപ്പെട്ടിരിക്കുന്നതും ഈ രീതിയിലാണ്.രാജാക്കന്മാരെ
കേവലം മനുഷ്യരുടെ കൂട്ടത്തിൽ ഗണിച്ചാൽ പോരായെന്നും
അവരെ അഷ്ടദിക് പാലന്മാർ മുതലായ ദേവന്മാരുടെ അംശ
ങ്ങളെ കോണ്ട് സൃഷ്ടിച്ചതാണെന്നും,അവർ എന്തു തന്നെ
ചൈതാലും അവരോട് വെറുക്കുന്നത് മഹാപാത
കത്തിലൊന്നാണെന്നും,യാതൊരു കാര്യത്തിലും അവരെ
അസ്വതന്ത്രന്മാരായി വിചാരിപ്പാൻ പാടില്ലായെന്നുമാകുന്നു
സ്മൃതി സിദ്ധാന്തം.രാജാക്കന്മാർ ദേവാംശസംഭവന്മാരാണ
ന്നുള്ള അഭിഃപ്രായം ഒരുകാലത്ത് വെള്ളക്കാരുടെ ഇടയിലും
നടപ്പായിരുന്നു.എന്നാൽ ഇപ്പോൾ ആ അഭിപ്രായത്തെ
പ്രാജിനന്മാർക്കുണ്ടായിരുന്ന പല മൗഢ്യങ്ങളിൽ ഒന്നായിട്ടെ
ല്ലാതെ ആരും ഗണിക്കുന്നില്ല.രാജാകന്മാർ ഇതിമാനുഷ
ന്മാരാണെന്ന് വിചാരിപ്പാൻ യാതൊരു മാർഗവും കാണുന്നി
ല്ലെന്നാണ് അവർ പറയുന്നത്.ഈശ്വര കൽപ്പന അങ്ങനെ
വിചാരിക്കണമെന്നായിരുന്നുവെങ്കിൽ അവരുടെ സൃഷ്ടിയി
ൽ വല്ലതും ഉണ്ടാവാൻ ഇടയുണ്ടായിരുന്നുവല്ലോ.
അവരെല്ലാം ബുദ്ധികൊണ്ടും,മനോഗുണംകൊണ്ടും,മ
റ്റു അവസ്ഥകൾ കൊണ്ടും മറ്റ് എല്ലാ മനുഷ്യരെയും അതി
ശയിച്ചിരികേണ്ടതായിരുന്നു.അങ്ങനെ യാതൊരു വിശേ
ഷവും കാണാത്തതുകൊണ്ടു രാജാക്കന്മാരെ അമാനുഷ്യരാ
ണന്നു വിചാരിപ്പാൻ പാടില്ലെന്നാണ് വെള്ളക്കാരുടെ സിദ്ധാ
ന്തം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/55&oldid=159947" എന്ന താളിൽനിന്ന് ശേഖരിച്ചത്