ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൬൧-

ന്റെ കീഴിൽ പാലിയത്തച്ഛൻ, മനക്കോട്ടച്ഛൻ എന്ന് രണ്ടു
പ്രധാന നാടുവാഴികളുണ്ടായിരുന്നു . അവരിൽ‌ ഒരാൾക്കു
വടക്കേഭാഗത്തിന്റേയും മറ്റേ ആൾക്ക് തെക്കേഭാഗത്തി
ന്റേയും മേൽക്കോയ്മയായിരുന്നു . അവരിൽ ഓരോരുത്തരുടെ
കീഴിൽ ഇരുപത്തിനാല് കാർയ്യക്കാരൻമാരുണ്ടായിരുന്നു . ഇ
വർ ചില്ലറ നാടുവാഴികളായിരുന്നു . ഇവർ കരംപിരിച്ച്
അതിൽ ഒരോഹരി മേല്ക്കോയ്മക്ക് കൊടുക്കുകയും യുദ്ധകാല
ത്ത് ഇത്ര ഭടന്മാരെ ഹാജരാക്കുകയും ചെയ്യണമെന്നാണ് നി
യമം . ഇങ്ങിനെയുള്ള രാജ്യഭാരത്തിന്റെ ദോഷംസ്പഷ്ടമാണ
ല്ലോ . പ്രഭുക്കന്മാരെക്കൊണ്ടുള്ളശല്യത്തിന് കുറവുണ്ടാകയില്ലെ
ന്നുതന്നെയല്ല പലർകൂടി ആലോചിച്ചു ചെയ്യുന്നതുകൊണ്ടുള്ള
ഗുണവും സിദ്ധിക്കയില്ല . അവരവരുടെ അധികാരത്തിൻ കീ
ഴിലുള്ള ദേശങ്ങളിൽ അവക്ക് ബോധിച്ചതുപോലെ ചെ
യ്യാം .

൧൩.ഭൂരിപക്ഷഭൂരിസുഖം

രാജ്യഭരണത്തിന്റെ ഉദ്ദേശം ഭൂരിപക്ഷം ജനങ്ങളുടെ
ഭൂരിസുഖമാണെന്ന് ഇതിനു മുമ്പിൽ പറഞ്ഞിട്ടുണ്ടല്ലോ . എന്നാ
ൽ ഭൂരിപക്ഷ ഭൂരിസുഖമെന്നപ്രമാണത്തിന്റെ വ്യാപ്തി എ
ത്രത്തോളമുണ്ടെന്ന് അറിയേണ്ടതാകകൊണ്ട്ആ സംഗതി
യെപറ്റി ഇവിടെ അല്പം പറയേണ്ടിയിരിക്കുന്നു .
പല തത്വവാദികളുടേയും അഭിപ്രായത്തിൽ രാജ്യഭരണ
ത്തിന്റേയും, നിയമനിർമാണത്തിന്റേയും, നീതിശാസ്ത്രത്തി
ന്റേയും അടിസ്ഥാനം ഭൂരിപക്ഷഭൂരിസുഖമായിരിക്കണം. നീ
തിശാസ്ത്രമെന്നും പറയുന്നത് നാം ആത്മാർത്ഥമായും, പരമാർത്ഥ
മായും ചെയ്യേണ്ടകർമ്മങ്ങളെ കാണിച്ചു തരുന്നശാസ്ത്രമാകുന്നു.
പരദ്രവ്യത്തെ കാംക്ഷിക്കരുതെന്നും 'സത്യത്തെ മറയ്ക്കൊലാ
മൃത്യുവന്നടുത്താലും' എന്നും,”സർവഭൂതങ്ങളേയും കാണേണം











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/65&oldid=159957" എന്ന താളിൽനിന്ന് ശേഖരിച്ചത്